സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക് എന്നിവയുടെ തകർച്ചക്ക് ശേഷം അമേരിക്കൻ ബാങ്കിങ് വ്യവസ്ഥിതിയുടെ ആരോഗ്യത്തെ പറ്റി പല പഠനങ്ങളും പുറത്തു വന്നിരുന്നു. 2008 ലെ കാരണങ്ങളല്ല ഇന്ന് അമേരിക്കയിൽ ബാങ്കിങ് രംഗത്ത് പ്രതിസന്ധി ഉണ്ടാക്കുന്നത് മറിച്ച് നിക്ഷേപകർ പണം പിൻവലിക്കുന്നതാണ് ഇപ്പോഴത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക് എന്നിവയുടെ തകർച്ചക്ക് ശേഷം അമേരിക്കൻ ബാങ്കിങ് വ്യവസ്ഥിതിയുടെ ആരോഗ്യത്തെ പറ്റി പല പഠനങ്ങളും പുറത്തു വന്നിരുന്നു. 2008 ലെ കാരണങ്ങളല്ല ഇന്ന് അമേരിക്കയിൽ ബാങ്കിങ് രംഗത്ത് പ്രതിസന്ധി ഉണ്ടാക്കുന്നത് മറിച്ച് നിക്ഷേപകർ പണം പിൻവലിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ കാരണം. ഇൻഷുറൻസ് തുകയുടെ മുകളിലുള്ള തുകയ്ക്ക് സംരക്ഷണം ഇല്ലാത്തതിനാൽ ബാങ്ക് തകർന്നാൽ തങ്ങളുടെ സമ്പാദ്യം ഒഴുകി പോകുമെന്ന പേടിയിലാണ് ഉപഭോക്താക്കളിൽ പലരും പണം പിന്‍ വലിക്കുന്നത്. പലിശ നിരക്കുകൾ വർധിക്കുന്നതും, ഇൻഷുറൻസ് ഇല്ലാത്ത നിക്ഷേപങ്ങളുടെ ഉയർന്ന അനുപാതവും മൂലം അമേരിക്കയിലെ 186 ബാങ്കുകളിലും സിലിക്കൺ വാലിയിലും സിഗ്നേച്ചർ ബാങ്കിലും ഉണ്ടായത് പോലുള്ള പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഒരു ഗവേഷണ റിപ്പോർട്ട് പറയുന്നു.

"പുതിയ ബോണ്ടുകൾക്ക് ഉയർന്ന നിരക്കുകൾ ഉള്ളപ്പോൾ ട്രഷറി നോട്ടുകൾ, മോർട്ട്ഗേജ് ലോണുകൾ തുടങ്ങിയ ആസ്തികൾക്ക് മൂല്യം കുറയും. 250,000 ഡോളറിലധികം മൂല്യമുള്ള അക്കൗണ്ടുകളുള്ള ഇൻഷൂർ ചെയ്യാത്ത നിക്ഷേപകരുടെ അനുപാതവും പഠനം പരിശോധിച്ചു. ഇവരിൽ പകുതിയും ഈ 186 ബാങ്കുകളിൽ നിന്ന് വേഗത്തിൽ പണം പിൻവലിച്ചാൽ, ഇൻഷൂർ ചെയ്ത നിക്ഷേപകർക്ക് പോലും പ്രശ്നങ്ങൾ  നേരിടേണ്ടി വന്നേക്കാം, കാരണം എല്ലാ നിക്ഷേപകർക്കും ഒരുമിച്ച് പണം തിരിച്ചു കൊടുക്കുവാൻ ബാങ്കുകൾക്ക് സാധിക്കുകയില്ല" എന്ന്  '2023-ൽ മോണിറ്ററി ടൈറ്റനിങും യുഎസ് ബാങ്ക് ഫ്രജിലിറ്റിയും" എന്ന പേപ്പർ പറയുന്നു. ഇൻഷുറൻസ് ചെയ്യപ്പെടാത്ത നിക്ഷേപകരിൽ പകുതി പേർ മാത്രമേ പിൻവലിക്കാൻ തീരുമാനിച്ചിട്ടുള്ളൂവെങ്കിലും ഏകദേശം 190 ബാങ്കുകളിലെ  ഇൻഷ്വർ ചെയ്ത നിക്ഷേപകർക്ക് പോലും  പ്രശ്നങ്ങളുണ്ടാകാം. അങ്ങനെ ഉണ്ടാകുകയാണെങ്കിൽ  300 ബില്യൺ ഡോളർ ഇൻഷൂർ ചെയ്ത നിക്ഷേപങ്ങൾ പോലും  അപകടത്തിലാകും ," എന്ന് റിപ്പോർട്ടിൽ പറയുന്നു.

ADVERTISEMENT

English Summary : 186 American Banks are facing crisis