പലർക്കും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 330 രൂപ പിടിച്ചതായി സന്ദേശം വന്നിട്ടുണ്ടാകും.. ഇത് എങ്ങോട്ട് പോയി എന്ന് അറിയാന്‍ ബാങ്കില്‍ പോകേണ്ട ആവശ്യമില്ല.. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) പ്രകാരമാണ് ഈ തുക പിടിച്ചത്. അതായത് ഈ പദ്ധതിയില്‍ ചേര്‍ന്നവരുടെ സേവിങ്‌സ് ബാങ്കില്‍ നിന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലർക്കും ബാങ്ക് അക്കൗണ്ടില്‍ നിന്ന് 330 രൂപ പിടിച്ചതായി സന്ദേശം വന്നിട്ടുണ്ടാകും.. ഇത് എങ്ങോട്ട് പോയി എന്ന് അറിയാന്‍ ബാങ്കില്‍ പോകേണ്ട ആവശ്യമില്ല..  പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) പ്രകാരമാണ് ഈ തുക പിടിച്ചത്. അതായത് ഈ പദ്ധതിയില്‍ ചേര്‍ന്നവരുടെ സേവിങ്‌സ് ബാങ്കില്‍ നിന്നാണ് ഇത്തരത്തില്‍ തുക പിടിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന

ADVERTISEMENT

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ബാങ്കുകള്‍ വഴി നല്‍കുന്നൊരു ഇന്‍ഷുറന്‍സ് സ്‌കീമാണ്. 18 നും 50 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് ഇത് ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഈ സ്‌കീമിന് കീഴില്‍, ഏതെങ്കിലും കാരണത്താല്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിയുടെ അകാല മരണം സംഭവിച്ചാല്‍ 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. പദ്ധതിയുടെ പ്രീമിയം പ്രതിവര്‍ഷം 300 മുതല്‍ 436 രൂപ വരെയാണ്. ഈ തുക ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യപ്പെടും.

പദ്ധതി ഒഴിവാക്കാന്‍

ADVERTISEMENT

സേവിങ്സ് അക്കൗണ്ടില്‍ നിന്ന് വര്‍ഷത്തില്‍ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയുടെ പ്രീമിയം ഓട്ടോ ഡെബിറ്റ് ചെയ്യുന്നത് നിര്‍ത്തുന്നതിന് പദ്ധതി ഒഴിവാക്കണം. പ്രധാന മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയുടെ സബ്സ്‌ക്രിപ്ഷന്‍ നിര്‍ത്താന്‍ ബാങ്കിന് അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ സ്‌കീം ഒഴിവാക്കും. പിന്നീട് തുക പിടിക്കില്ല.

പോളിസി റദ്ദാകും

ADVERTISEMENT

ഒരാള്‍ക്ക് ഒരൊറ്റ അക്കൗണ്ടില്‍ നിന്നേ പദ്ധതിയില്‍ ചേരാന്‍ സാധിക്കു. അതായത് ഒന്നില്‍ കൂടുതല്‍ സേവിങ്‌സ് അക്കൗണ്ട് ഉള്ളവര്‍ ഏത് അക്കൗണ്ട് വേണമെന്നത് തിരഞ്ഞെടുക്കാം. പോളിസി ഉടമയ്ക്ക് 55 വയസ് പൂര്‍ത്തിയാകുന്നതോടെ പോളിസി റദ്ദാകും. അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലെങ്കിലോ അക്കൗണ്ട് പ്രവര്‍ത്തനരഹിതമായാലോ പോളിസി റദ്ദാകും.

English Summary : PMJJBY and Premium from Banks