ഇനി പഴയ തുക കൊണ്ട് ബൾക്ക് ഡെപ്പോസിറ്റ് ഇടാനാകില്ല; പരിധി ഉയർത്തി ആർബിഐ
മോനിറ്ററി പോളിസി തീരുമാനങ്ങളോടൊപ്പം റിസർവ് ബാങ്ക് ഗവർണർ ഇന്ന് പ്രഖ്യാപിച്ച പ്രധാനപ്പെട്ട കാര്യം ബാങ്കുകളിലെ ബൾക്ക് ഡെപ്പോസിറ്റുകളെ (Bulk Deposit) കുറിച്ചാണ്. എന്താണ് ബൾക്ക് ഡെപ്പോസിറ്റ്? ബാങ്കുകൾ വിഭവസമാഹരണം നടത്തുന്നത് പ്രധാനമായും ഇടപാടുകാരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചുകൊണ്ടാണ്. ഇത് സാധാരണ
മോനിറ്ററി പോളിസി തീരുമാനങ്ങളോടൊപ്പം റിസർവ് ബാങ്ക് ഗവർണർ ഇന്ന് പ്രഖ്യാപിച്ച പ്രധാനപ്പെട്ട കാര്യം ബാങ്കുകളിലെ ബൾക്ക് ഡെപ്പോസിറ്റുകളെ (Bulk Deposit) കുറിച്ചാണ്. എന്താണ് ബൾക്ക് ഡെപ്പോസിറ്റ്? ബാങ്കുകൾ വിഭവസമാഹരണം നടത്തുന്നത് പ്രധാനമായും ഇടപാടുകാരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചുകൊണ്ടാണ്. ഇത് സാധാരണ
മോനിറ്ററി പോളിസി തീരുമാനങ്ങളോടൊപ്പം റിസർവ് ബാങ്ക് ഗവർണർ ഇന്ന് പ്രഖ്യാപിച്ച പ്രധാനപ്പെട്ട കാര്യം ബാങ്കുകളിലെ ബൾക്ക് ഡെപ്പോസിറ്റുകളെ (Bulk Deposit) കുറിച്ചാണ്. എന്താണ് ബൾക്ക് ഡെപ്പോസിറ്റ്? ബാങ്കുകൾ വിഭവസമാഹരണം നടത്തുന്നത് പ്രധാനമായും ഇടപാടുകാരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചുകൊണ്ടാണ്. ഇത് സാധാരണ
മോനിറ്ററി പോളിസി തീരുമാനങ്ങളോടൊപ്പം റിസർവ് ബാങ്ക് ഗവർണർ ഇന്ന് പ്രഖ്യാപിച്ച പ്രധാനപ്പെട്ട കാര്യം ബാങ്കുകളിലെ ബൾക്ക് ഡെപ്പോസിറ്റുകളെ (Bulk Deposit) കുറിച്ചാണ്.
എന്താണ് ബൾക്ക് ഡെപ്പോസിറ്റ്?
ബാങ്കുകൾ വിഭവസമാഹരണം നടത്തുന്നത് പ്രധാനമായും ഇടപാടുകാരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചുകൊണ്ടാണ്. ഇത് സാധാരണ സേവിങ്സ് ബാങ്ക് നിക്ഷേപം വഴിയും കറന്റ് അക്കൗണ്ട് വഴിയും കാലാവധി നിക്ഷേപങ്ങൾ വഴിയുമാണ്. ഇതിൽ സേവിങ്സ് ബാങ്ക് നിക്ഷേപവും കറന്റ് അക്കൗണ്ടും ബൾക്ക് ഡെപോസിറ്റിന്റെ പരിധിയിൽ വരില്ല. കാലാവധി നിക്ഷേപം തുകയുടെ അളവനുസരിച്ച് റീറ്റെയ്ൽ ഡെപ്പോസിറ്റ് (Retail Deposit) എന്നും ബൾക്ക് ഡെപ്പോസിറ്റ് (Bulk Deposit) എന്നും വേർതിരിച്ചിട്ടുണ്ട്. റിസർവ് ബാങ്കിന്റെ 2019 ലെ നിർദേശമനുസരിച്ച് ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കുകൾ സ്വീകരിക്കുന്ന ഒരു കാലാവധി നിക്ഷേപം രണ്ടു കോടിയോ അതിൽ കൂടുതലോ ആണെങ്കിൽ അത് ബൾക്ക് ഡെപ്പോസിറ്റ് ആയി കണക്കാക്കും. ഈ പരിധിയാണ് ഇന്നത്തെ മോനിറ്ററി പോളിസിയിൽ മൂന്ന് കോടിയായി ഉയർത്തിയിരിക്കുന്നത്. സ്മാൾ ഫിനാൻസ് ബാങ്കുകൾക്കും (SFB) ഈ പരിധി തന്നെയാണ് ഇനി ബാധകമാകുക. റീജിയണൽ റൂറൽ ബാങ്കുകൾക്കും (RRB) ലോക്കൽ ഏരിയ ബാങ്കുകൾക്കും (LAB) ഇത് ഒരു കോടിയായിരിക്കും.
നിലവിലുള്ള നിബന്ധനയനുസരിച്ച് ഒരു കോടി വരെയുള്ള നിക്ഷേപങ്ങൾ ഇടപാടുകാർ ആവശ്യപ്പെടുന്നപക്ഷം കാലാവധിക്ക് മുമ്പ് തിരിച്ചു കൊടുക്കണമെന്ന് റിസർവ് ബാങ്ക്, ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അങ്ങനെ കാലാവധിക്ക് മുമ്പ് തിരിച്ചുകൊടുക്കുമ്പോൾ ആദ്യം നിശ്ചയിച്ച പലിശ നിരക്കിലായിരിക്കില്ല പലിശ നൽകുക; നിക്ഷേപം ബാങ്കിൽ നിലനിന്ന കാലാവധിക്ക് ആനുബാധികമായുള്ള പലിശ നിരക്കാണ് കണക്കാക്കുക. മാത്രമല്ല നിക്ഷേപം കാലാവധിക്ക് മുമ്പ് തിരിച്ചെടുന്നതിന് ഓരോ ബാങ്കും നിശ്ചയിച്ചിട്ടുള്ള പെനാൽറ്റിയും ബാധകമാണ്. ബൾക്ക് ഡെപ്പോസിറ്റുകൾ ഒരു കോടിക്ക് മുകളിലായതിനാൽ തന്നെ, കാലാവധിക്ക് മുമ്പ് തിരിച്ച് നൽകണമെന്ന് നിർബന്ധമില്ല. എന്നാൽ ഓരോ ബാങ്കിന്റെയും നയങ്ങൾക്കനുസരിച്ച് ഇതിൽ തീരുമാനം എടുക്കാം.
എങ്ങനെയാണ് ബൾക്ക് ഡെപ്പോസിറ്റ് സാധാരണ ഡെപോസിറ്റിൽ നിന്ന് വ്യത്യസ്‌തമാകുന്നത്?
പലിശ നിരക്കിലും കാലാവധിക്ക് മുമ്പ് നിക്ഷേപം തിരിച്ചെടുക്കാനുള്ള സൗകര്യത്തിലും കാര്യത്തിലും ബൾക്ക് ഡെപ്പോസിറ്റുകളുടെ നിയമങ്ങൾ വേറെയാണ്. റീറ്റെയ്ൽ ഡെപ്പോസിറ്റുകൾക്ക് നൽകുന്ന പലിശയിൽ നിന്നും വ്യത്യസ്‍തമായ പലിശ ബൾക്ക് ഡെപ്പോസിറ്റുകൾ നൽകാൻ ബാങ്കുകൾക്ക് അനുവാദമുണ്ട്. ആകെയുള്ള നിബന്ധന, റീറ്റെയ്ൽ ഡെപ്പോസിറ്റിന്റെ കാര്യത്തിലെന്നവിധം ബൾക്ക് ഡെപോസിറ്റിന്റെയും പലിശ നിരക്കുകൾ മുൻകൂട്ടി തന്നെ തീരുമാനിച്ച് പബ്ലിഷ് ചെയ്യണം എന്നാണ്. ഡെപ്പോസിറ്റുകൾക്ക് പലിശ നിരക്കുകൾ നിശ്ചയിക്കുമ്പോൾ ബാങ്കുകൾ പാലിക്കേണ്ട പ്രധാനപ്പെട്ട വ്യവസ്ഥകളായ, നിരക്കുകൾ ന്യായമായിരിക്കണം, സ്ഥിരതയുള്ളതായിരിക്കണം, സുതാര്യമായിരിക്കണം, എന്നിവ ബൾക്ക് ഡെപ്പോസിറ്റിന്റെ നിരക്ക് നിശ്ചയിക്കുമ്പോഴും ബാങ്കുകൾ പാലിക്കേണ്ടതുണ്ട്. ഒരേ തുകക്കും ഒരേ കാലാധിക്കും ഉള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്കുകൾ ഒരു പോലെയായിരിക്കുകയും വേണം. ഓരോ നിക്ഷേപത്തിനും ഓരോ ഇടപാടുകാരുമായി നിരക്ക് കൂടിയാലോചിച്ച് നിശ്ചയിക്കുവാൻ പാടില്ലെന്ന് റിസർവ് ബാങ്കിന്റെ നിർദ്ദേശമുണ്ട്.
വിഭവസാമാഹാരണം കുറഞ്ഞ ഇടപാടുകാരിൽ നിന്നും കൂടുതൽ വേഗത്തിൽ സാധ്യമാകും എന്നതാണ് ബൾക്ക് ഡെപ്പോസിറ്റ് വഴി ബാങ്കുകൾ കാണുന്ന ഗുണം. അതിനാൽ പ്രവർത്തന ചെലവ് കുറഞ്ഞിരിക്കും. അതുകൊണ്ടുതന്നെ റീറ്റെയ്ൽ നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കിനേക്കാൾ അല്പം കൂടിയ പലിശ നിരക്കുകൾ ബൾക്ക് ഡെപ്പോസിറ്റിന് നൽകാൻ കഴിയും.
പലിശ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം എന്താണ്?
റിസർവ് ബാങ്കിന്റെ നിലവിലുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ബാങ്കുകൾക്ക് തന്നെ നിശ്ചയിക്കാവുന്നതാണ്. അതുകൊണ്ടാണ് ഇപ്പോൾ നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ ബാങ്കുകൾ തോറും വ്യത്യാസപ്പെട്ടിരിക്കുന്നത്. സേവിങ്സ് ബാങ്ക് നിക്ഷേപത്തിന്റെ കാര്യത്തിൽ ഒരു ലക്ഷം വരെ ബാലൻസ് സൂക്ഷിക്കുന്ന അക്കൗണ്ടുകൾക്ക് പലിശ നിരക്ക് ഒരു പോലെയാവണം. ഒരു ലക്ഷത്തിന് മേലെ ബാലൻസ് ഉള്ള അക്കൗണ്ടുകൾക്ക് ബാങ്കുകളുടെ തീരുമാനമനുസരിച്ച് പലിശ നിരക്കുകൾ നിശ്ചയിക്കാവുന്നതാണ്.
കറന്റ് അക്കൗണ്ടുകൾക്ക് പലിശയില്ല
കാലാവധി നിക്ഷേപങ്ങൾക്ക് പലിശ നിരക്കുകൾ നിശ്ചയിക്കുന്നത് ഓരോ ബാങ്കും അവരവരുടെ ഫണ്ടിന്റെ ആവശ്യത്തിന് അനുസരിച്ചായിരിക്കും. കൂടാതെ വായ്പകളുടെ പലിശ നിരക്കുകൾ, ബാങ്കുകളുടെ പ്രവർത്തന ചിലവുകൾ തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളും പരിഗണിക്കും. ഇടപാടുകാർക്ക് കൂടുതൽ സ്വീകാര്യമായി നിൽക്കുവാനും കൂടുതൽ ഇടപാടുകാരെ ആകർഷിക്കുവാനും കൂടെ പലിശ നിരക്കുകൾ നിശ്ചയിക്കുമ്പോൾ ബാങ്കുകൾ ശ്രദ്ധിക്കുന്നുണ്ട്. ബാങ്കുകൾ നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശയും വായ്പകൾക്ക് ലഭിക്കുന്ന പലിശയും തമ്മിലുള്ള അന്തരം (NIM) ബാങ്കുകളുടെ പ്രവർത്തനത്തിന്റെയും കാര്യക്ഷമതയുടെയും പ്രധാനപ്പെട്ട ഒരു അളവുകോൽ ആയതിനാൽ ഇക്കാര്യവും പലിശ നിരക്കുകൾ നിശ്ചയിക്കുമ്പോൾ പരിഗണിക്കുന്ന ഒന്നാണ്. സ്ഥിരനിക്ഷേപത്തിന്റെ കാര്യത്തിൽ നേരത്തെയുണ്ടായിരുന്ന ഒരു രീതി കുറഞ്ഞ കാലാവധിക്ക് കുറഞ്ഞ പലിശ, കൂടിയ കാലാവധിക്ക് കൂടിയ പലിശ എന്നായിരുന്നു. എന്നാൽ ഈ രീതിക്ക് ഇപ്പോൾ പ്രസക്തിയില്ല. ബാങ്കുകൾ പുതിയതായി നൽകാൻ ഉദ്ദേശിക്കുന്ന വായ്പയുടെ രീതി, സ്വഭാവം, അളവ്, കാലം എന്നിവയും അസറ്റ് ലിയബിലിറ്റി മാനേജ്മെന്റ്റ് (ALM) കാര്യക്ഷമമായി ചെയ്യുവാൻ ആവശ്യമായ ഫണ്ടിന്റെ ആവശ്യം, കാലം എന്നിവയും മറ്റുമാണ് നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ നിശ്ചയിക്കുമ്പോൾ ഇപ്പോൾ കൂടുതലായും കണക്കിലെടുക്കുന്നത്. അതുകൊണ്ടാണ് ചില ബാങ്കുകൾ കുറഞ്ഞ കാലാവധിക്ക് കൂടിയ പലിശ നൽകുന്നതും, കൂടിയ കാലാവധിക്ക് കുറഞ്ഞ പലിശ നൽകുന്നതും. ഇത് എപ്പോഴും അങ്ങനെ തന്നെ ആവില്ല. ഫണ്ടിന്റെ ആവശ്യം അനുസരിച്ച് പലിശ നിരക്കുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തികൊണ്ടേയിരിക്കും.
അറുപത് വയസ്സിന് മുകളിലുള്ള ഇടപാടുകാർക്ക് (Senior citizens) സാധാരണയിൽ നിന്ന് ഉയർന്ന പലിശ നിരക്ക് നൽകാൻ കഴിയും. അതുപോലെ ബാങ്കിലെ ജോലിക്കാർക്കും റിട്ടയർ ചെയ്തവർക്കും സാധാരണ നിരക്കിൽ നിന്നും ഒരു ശതമാനം വരെ കൂടിയ പലിശ നൽകാൻ ബാങ്കുകൾക്ക് അനുവാദമുണ്ട്.