കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ എൻഡിഎയ്ക്ക് പിന്തുണ നൽകാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചതിന് പിന്നാലെ തെലുങ്കുദേശം പാർട്ടിയുമായി (ടിഡിപി) ബന്ധപ്പെട്ടതും, ആന്ധ്രാപ്രദേശിൽ നിന്നുള്ളതുമായ ഓഹരികളിൽ ചൊവാഴ്ച മുതൽ വൻ കുതിപ്പ് പ്രകടമായി. ഹെറിറ്റേജ് ഫുഡ്സ് (അഞ്ചു ദിവസത്തിൽ 236 രൂപ കൂടി ), അമര രാജ (അഞ്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ എൻഡിഎയ്ക്ക് പിന്തുണ നൽകാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചതിന് പിന്നാലെ തെലുങ്കുദേശം പാർട്ടിയുമായി (ടിഡിപി) ബന്ധപ്പെട്ടതും, ആന്ധ്രാപ്രദേശിൽ നിന്നുള്ളതുമായ ഓഹരികളിൽ ചൊവാഴ്ച മുതൽ വൻ കുതിപ്പ് പ്രകടമായി. ഹെറിറ്റേജ് ഫുഡ്സ് (അഞ്ചു ദിവസത്തിൽ 236 രൂപ കൂടി ), അമര രാജ (അഞ്ചു ദിവസത്തിൽ 197 രൂപ കൂടി), അൾട്രാ ടെക്( അഞ്ചു ദിവസത്തിൽ 170 രൂപ കൂടി), രാംകോ, സാഗർ സിമന്റ്,കെ സിപി, എൻസിഎൽ, എൻസിസി, കെഎൻആർ കൺസ്റ്റ്‌ക്ഷൻസ്, അവന്തി ഫീഡ്സ്, ആന്ധ്ര പെട്രോ, വെസ്റ്റ് കോസ്റ്റ് പേപ്പർ, അപെക്സ് ഫ്രോസൺ തുടങ്ങിയ ഓഹരികൾ എല്ലാം തന്നെ ഉയർച്ചയിലാണ്.

ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിക്ക് മാത്രം ഹെറിറ്റേജ് ഫുഡ്‌സിൽ 24.37 ശതമാനം ഓഹരിയുണ്ട്. ഹെറിറ്റേജ് ഫുഡ്‌സ് ഓഹരി വില കൂടിയപ്പോൾ വെറും അഞ്ച് ദിവസത്തിനുള്ളിൽ ഭുവനേശ്വരിയുടെ ആസ്തി 579 കോടി രൂപ വർദ്ധിച്ചു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നായിഡുവിന്റെ ഭാര്യയും മകനും ഉൾപ്പെടെയുള്ള പ്രൊമോട്ടർമാർക്ക് കമ്പനിയിൽ 41 ശതമാനത്തിലധികം ഓഹരിയുണ്ട്. ഇത് ഡയറി ബിസിനസിൽ മാത്രം നിൽക്കാതെ പുനരുപയോഗ ഊർജത്തിലേക്കും ചുവട് വയ്ക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. ഹെറിറ്റേജ് ഫുഡ്സ് ഓഹരി വില കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ 55 ശതമാനമാണ് ഉയർന്നിരിക്കുന്നത്.

ADVERTISEMENT

അമര രാജ എനർജി ആൻഡ് മൊബിലിറ്റിയുടെ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിൽ 122 ശതമാനം ഉയർന്നു. ടിഡിപിയുടെ മുൻ എംപി ജയ് ദേവ് ഗല്ലയാണ് അമര രാജ എനർജിയുടെ മാനേജിങ് ഡയറക്ടർ. അമര രാജ എനർജി ആൻഡ് മൊബിലിറ്റി കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ 15 ശതമാനമാണ് ഉയർന്നിരിക്കുന്നത്.

ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാൽ നാടിന്റെ പ്രിയപ്പെട്ട അമരാവതി പദ്ധതിക്ക് പ്രാധാന്യം ലഭിക്കുമെന്ന് കരുതിയാണ് കെസിപി ഓഹരിയിൽ കുതിപ്പ് പ്രകടമാകുന്നത്. കെസിപി അമരാവതിയിൽ സ്ഥിതി ചെയ്യുന്ന  മറ്റ് സിമൻറ് കമ്പനികളെക്കാൾ മുന്നിലാണ്. കെസിപി ഓഹരികൾ കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ 34 ശതമാനം ഉയർന്നിട്ടുണ്ട്.

English Summary:

How Chandrababu Naidu's Wife Amassed Rs 579 Crore in Just 5 Days