അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങിയാൽ 'വലിയ വില' കൊടുക്കേണ്ടി വരും, എന്താണ് നടപടികൾ?
RTGS, NEFT, IMPS മുതൽ ഗൂഗിൾപേവരെ ലളിതവും നൂതനവും ദ്രുതഗതിയിൽ ഫണ്ട് കൈമാറ്റം ചെയ്യപ്പെടുന്നതുമായ ആധുനിക സങ്കേതങ്ങൾ ലഭ്യമാണെങ്കിലും ഇന്നും ബിസിനസ് ഇടപാടുകൾക്ക് ചെക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകംതന്നെ. എന്തുകൊണ്ട് ചെക്ക്? വലിയ തുകകൾ കൈമാറുന്ന ബിസിനസ് ആവശ്യങ്ങൾക്ക് എളുപ്പവും സുരക്ഷിതവുമായ മാർഗമാണ്
RTGS, NEFT, IMPS മുതൽ ഗൂഗിൾപേവരെ ലളിതവും നൂതനവും ദ്രുതഗതിയിൽ ഫണ്ട് കൈമാറ്റം ചെയ്യപ്പെടുന്നതുമായ ആധുനിക സങ്കേതങ്ങൾ ലഭ്യമാണെങ്കിലും ഇന്നും ബിസിനസ് ഇടപാടുകൾക്ക് ചെക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകംതന്നെ. എന്തുകൊണ്ട് ചെക്ക്? വലിയ തുകകൾ കൈമാറുന്ന ബിസിനസ് ആവശ്യങ്ങൾക്ക് എളുപ്പവും സുരക്ഷിതവുമായ മാർഗമാണ്
RTGS, NEFT, IMPS മുതൽ ഗൂഗിൾപേവരെ ലളിതവും നൂതനവും ദ്രുതഗതിയിൽ ഫണ്ട് കൈമാറ്റം ചെയ്യപ്പെടുന്നതുമായ ആധുനിക സങ്കേതങ്ങൾ ലഭ്യമാണെങ്കിലും ഇന്നും ബിസിനസ് ഇടപാടുകൾക്ക് ചെക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകംതന്നെ. എന്തുകൊണ്ട് ചെക്ക്? വലിയ തുകകൾ കൈമാറുന്ന ബിസിനസ് ആവശ്യങ്ങൾക്ക് എളുപ്പവും സുരക്ഷിതവുമായ മാർഗമാണ്
RTGS, NEFT, IMPS മുതൽ ഗൂഗിൾപേവരെ ലളിതവും നൂതനവും ദ്രുതഗതിയിൽ ഫണ്ട് കൈമാറ്റം ചെയ്യപ്പെടുന്നതുമായ ആധുനിക സങ്കേതങ്ങൾ ലഭ്യമാണെങ്കിലും ഇന്നും ബിസിനസ് ഇടപാടുകൾക്ക് ചെക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകംതന്നെ.
∙ എന്തുകൊണ്ട് ചെക്ക്?
വലിയ തുകകൾ കൈമാറുന്ന ബിസിനസ് ആവശ്യങ്ങൾക്ക് എളുപ്പവും സുരക്ഷിതവുമായ മാർഗമാണ് ചെക്ക്. മേൽപറഞ്ഞ ആധുനിക സങ്കേതങ്ങളോടുള്ള അജ്ഞതയോ വിമുഖതയോ അല്ല, മറിച്ച് ചെക്ക് ഉപയോഗത്തിനു ചില പ്രധാന കാരണങ്ങള്‍കൂടിയുണ്ട്.
പല ബിസിനസ് ഇടപാടുകളിലും വാങ്ങലിനോ, വിൽക്കലിനോ ഒപ്പം പണം കൈമാറ്റം നടക്കാറില്ല. ഉദാഹരണത്തിന് ഉൽപന്നം നൽകി പതിനഞ്ചു ദിവസത്തിനകമാണ് ഒരു ചെറു കച്ചവടക്കാരൻ, ഉൽപന്നമെത്തിച്ച മൊത്ത കച്ചവടക്കാരനു പണം നൽകേണ്ടതെന്നിരിക്കട്ടെ. ഇവിടെ ഉൽപന്നം നൽകിയാൽ ഉടൻ സപ്ലയർ കച്ചവടക്കാരനിൽനിന്നും ഒരു പോസ്റ്റ് ഡേറ്റഡ് ചെക്ക് വാങ്ങും. കച്ചവടക്കാരനാകട്ടെ, പതിനഞ്ചു ദിവസം കഴിഞ്ഞ് പണം ലഭ്യമാകുംവിധമാവും ചെക്ക് നൽകുക.
മൊത്ത കച്ചവടക്കാരൻ ലഭിച്ച ചെക്ക്, തീയതിയനുസരിച്ച് ബാങ്കിൽ നിക്ഷേപിക്കും. ഒരേ ബാങ്കിലാണ് രണ്ടു പേരുടേയും ഇടപാടെങ്കിൽ ഒരു ട്രാൻസ്ഫർവഴി പണം അയാളുടെ അക്കൗണ്ടിൽ എത്തും. രണ്ടുപേരുടെയും അക്കൗണ്ട് രണ്ടു ബാങ്കിലാണെങ്കിൽ ക്ലിയറിങ്ങിലൂടെയാകും പണം അക്കൗണ്ടിലെത്തുക.
ഇല്ല റിസ്കുകൾ, ഉണ്ട് മെച്ചങ്ങൾ
ഈ ഇടപാടിനു ചെക്ക് നൽകാനും അതു തങ്ങൾ നൽകിയ ഉൽപന്നത്തിനു ബദലായി സ്വീകരിക്കാനും ഇടപാടുകാരെ പ്രേരിപ്പിച്ച കാരണം എന്താണ്?
പണമായി നൽകുമ്പോഴുള്ള റിസ്ക് ഇല്ല, മാത്രമല്ല ചെക്ക് നൽകുമ്പോൾ ഏതുകാലത്തും നിലനിൽക്കുന്ന ഒരു രേഖയായി അത് ഇരുകൂട്ടർക്കും ഉപയോഗിക്കാം. 15 ദിവസത്തിനുള്ളിൽ പണം കൊടുക്കാമെന്നാണ് ധാരണയെങ്കിലും ആ സമയം കഴിഞ്ഞിട്ടും കച്ചവടക്കാരൻ പണം നൽകാൻ തയാറാകുന്നില്ല എന്നിരിക്കട്ടെ. ഒരു ചെക്ക് വഴിയാണ് ഇടപാടെങ്കിൽ ഇങ്ങനെ പണം നൽകാതിരുന്നാൽ നിയമപരിരക്ഷ മൊത്ത കച്ചവടക്കാരനു ലഭ്യമാണ്. അതാണ് ചെക്ക് ഇടപാടിന്റെ ഏറ്റവും വലിയ പ്രസക്തി.
∙ ചെക്ക് മടങ്ങാനുള്ള കാരണങ്ങൾ
വിവിധ കാരണങ്ങളാൽ ചെക്ക് മടങ്ങാം:
∙ ഒരു ചെക്കിൽ എഴുതിയ തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ ചെക്ക് ബാങ്കിൽ സമർപ്പിക്കണം. അല്ലെങ്കിൽ അത് stale ചെക്ക് ആകും, മടങ്ങും.
∙ ചെക്കിൽ വെട്ടിത്തിരുത്തലുകളുണ്ടെങ്കിൽ, ചെക്കിന് കേടുപാടുകൾ സംഭവിച്ചാൽ, അക്ഷരത്തിലും അക്കത്തിലും എഴുതിയിരിക്കുന്ന തുകയിൽ വ്യത്യാസമുണ്ടെങ്കിൽ, ചെക്ക് നൽകുന്ന ആളിന്റെ ഒപ്പിലെ വ്യത്യാസം മൂലം എല്ലാം ചെക്ക് മടങ്ങാം.
∙ ചെക്ക് നൽകുന്ന ആളിന്റെ അക്കൗണ്ടിൽ പണം ഇല്ലാതിരുന്നാലും ചെക്ക് മടങ്ങും.
∙ മടങ്ങിയാൽ പണികിട്ടും
എന്നാൽ ചെക്ക് നൽകുന്ന ആളിന്റെ അക്കൗണ്ടിൽ പണം ഇല്ലാതെ അതു മടങ്ങുകയാണെങ്കില്‍, നെഗോഷ്യബിൾ ആക്ട് വകുപ്പ് 138 പ്രകാരം കുറ്റമായി മാറും. 2 വർഷം ജയിൽവാസം, ചെക്കിലെ തുകയുടെ ഇരട്ടി തുക പിഴ, ഇതു രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.
∙ എന്താണ് നിയമനടപടി?
ചെക്ക് മടങ്ങിയാൽ നിയമനടപടികൾ സ്വീകരിക്കണം. എന്തു കാരണത്താലാണത് മടങ്ങിയതെന്ന റിട്ടേൺ മെമ്മോ ഉൾപ്പെടെ ചെക്ക് ബാങ്കിൽ നിന്നും തിരികെവാങ്ങുക എന്നതാണ് ആദ്യ നടപടി. മെമ്മോയിൽ ‘Insufficient Fund’ എന്നാണ് കാണിക്കുന്നതെങ്കിൽ മേൽപറഞ്ഞ വകുപ്പുപ്രകാരം മുന്നോട്ടുപോകാം.
ചെക്ക് മടങ്ങുമ്പോൾ ബാങ്ക് ചെക്ക് റിട്ടേൺ ചാർജ് ഇടപാടുകാരന്റെ അക്കൗണ്ടിൽനിന്നും വസൂലാക്കും. ചെക്കിലെ തുകയോടൊപ്പം ഈ ചാർജ് ഉൾപ്പെടെയുള്ള തുക ആവശ്യപ്പെട്ടുകൊണ്ടു ചെക്കു നൽകിയ ആൾക്ക് ഡിമാൻഡ് നോട്ടീസ് അയയ്ക്കുക എന്നതാണ് അടുത്ത പടി. നിയമപരമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നവർ, ബാങ്കിൽനിന്ന് ഈ വിവരം ലഭിച്ച് 30 ദിവസത്തിനകം ഡിമാൻഡ് നോട്ടിസ് ചെക്ക് നൽകിയ ആളിനു നിർബന്ധമായും നൽകിയിരിക്കണം.
നോട്ടിസ് ലഭിച്ചാൽ 15 ദിവസങ്ങൾക്കുള്ളിൽ ചെക്ക് നൽകിയ ആൾ തുക നൽകണം എന്നതാണ് വ്യവസ്ഥ. ഇല്ലെങ്കിൽ നോട്ടിസ് പീരിഡ് കഴിഞ്ഞു 45 ദിവസങ്ങൾക്കുള്ളിൽ NI ആക്ട് വകുപ്പ് 138 പ്രകാരം പരാതി ഫയൽ ചെയ്തിരിക്കണം.
മേൽ പറഞ്ഞ ദിവസങ്ങളുടെ കണിശത കോടതി കൃത്യമായി വീക്ഷിക്കുമെന്നതിനാൽ, നിയമ നടപടികളുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നവർ ഇതു കൃത്യമായി അറിയുകയും അതിനനുസരിച്ചു പ്രവർത്തിക്കുകയും വേണം. കോടതിയെ അത്രമേൽ കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെടുത്താനായാൽ മാത്രമാണ് ഇതിൽ ഏതെങ്കിലും തരത്തിലുള്ള ഇളവു ലഭിക്കുക. എങ്കിലും അതു വളരെ അപൂർവമായിമാത്രം സംഭവിക്കുന്ന കാര്യമാണ്.