നിക്ഷേപം അത് സുരക്ഷിതമാക്കണം. പല ചിലവുകളും ബാധ്യകതളുമായി മുന്നേറുന്ന നമുക്ക് ഒരു ആപത്ത് ഘട്ടത്തില്‍ സഹായി ആകുന്നതും ഈ സുരക്ഷിത നിക്ഷേപങ്ങള്‍ തന്നെയാണ്. ഇത്തരം സുരക്ഷിത നിക്ഷേപങ്ങള്‍ക്കുള്ള അനുയോജ്യമായ സമയമാണിത്. സുരക്ഷിത നിക്ഷേപത്തോടൊപ്പം മികച്ച വരുമാനവും നല്‍കുന്ന പോസ്റ്റ് ഓഫീസ് സ്ഥിര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തുവന്നാലും നിക്ഷേപം സുരക്ഷിതമാക്കണം. പല ചിലവുകളും ബാധ്യകതളുമായി മുന്നേറുന്ന നമുക്ക് ഒരു ആപത്ത് ഘട്ടത്തില്‍ സഹായി ആകുന്നതും ഈ സുരക്ഷിത നിക്ഷേപങ്ങള്‍ തന്നെയാണ്. ഇത്തരം സുരക്ഷിത നിക്ഷേപങ്ങള്‍ക്കുള്ള അനുയോജ്യമായ സമയമാണിത്. സുരക്ഷിത നിക്ഷേപത്തോടൊപ്പം മികച്ച വരുമാനവും നല്‍കുന്ന പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തെക്കുറിച്ച് അറിയാം.

ബാങ്ക് പലിശയേക്കാള്‍ നേട്ടം തരുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ്. 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെയാണ് പലിശ. പോസ്റ്റോഫീസുകളില്‍ വാഗ്ദാനം ചെയ്യുന്ന നിരവധി തരത്തിലുള്ള ഗ്യാരണ്ടീഡ്-ഇന്‍കം സ്മോള്‍ സേവിങ്സ് സ്‌കീമുകളിലൊന്നുകൂടിയാണിത്.

ADVERTISEMENT

ബാങ്ക് സ്ഥിര നിക്ഷേപം പോലെയുള്ള പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷത്തേക്ക് എന്നിങ്ങനെ വിവിധ കാലയളവിലേയ്ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കും. 1000 രൂപയ്ക്ക് നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ ടൈം ഡെപ്പോസിറ്റ് (ടിഡി) അക്കൗണ്ട് തുറക്കാം. പിന്നെ 100ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ഈ അക്കൗണ്ട് തുറക്കുന്നത് വളരെ എളുപ്പമാണ്. ഇതില്‍ പരമാവധി നിക്ഷേപ പരിധിയില്ല. ത്രൈമാസത്തിലാണ് പലിശ കണക്കാക്കുന്നത്.

പലിശ

ADVERTISEMENT

1 വര്‍ഷ ടൈം ഡെപ്പോസിറ്റിന് 6.9 ശതമാനം പലിശ ലഭിക്കും. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 7080 രൂപ പലിശയായി ലഭിക്കും.  രണ്ട് വര്‍ഷം ആകുമ്പോള്‍ 7 ശതമാനം പലിശയാണ്. ലഭിക്കുക 7190 രൂപ. മൂന്ന് വര്‍ഷം 7.1 ശതമാനം പലിശയില്‍ 7190 ലഭിക്കും. അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് 7.5 ശതമാണ് പലിശ. ഒരു ലക്ഷം രൂപയ്ക്ക് 7710 രൂപയാണ് പലിശയിനത്തില്‍ ലഭിക്കുക.

ആര്‍ക്കൊക്കെ അക്കൗണ്ട് എടുക്കാം?

ADVERTISEMENT

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് അക്കൗണ്ട് തുറക്കാം. അല്ലെങ്കില്‍ ജോയിന്റായും തുടങ്ങാം. ഇനി കുട്ടികള്‍ക്കായി മാതാപിതാക്കള്‍ക്ക് അവരുടെ  പേരില്‍ അക്കൗണ്ട് തുറക്കാം. ഏത്ര അക്കൗണ്ടുകള്‍ വേണമെങ്കിലും തുടങ്ങാം എന്നതാണ് പ്രത്യേകത. കൂടാതെ ആദായ നികുതി ഇളവും ബാധകമാണ്.

പിന്‍വലിക്കുന്നതെപ്പോൾ

നിക്ഷേപ തീയതി മുതല്‍ ആറ് മാസം തികയുന്നതിന് മുമ്പ് ഒരു നിക്ഷേപവും പിന്‍വലിക്കാന്‍ പാടില്ല. അക്കൗണ്ട് 6 മാസത്തിന് ശേഷവും 1 വര്‍ഷത്തിന് മുമ്പും പിന്‍വലിച്ചാല്‍ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് പലിശ നിരക്കാണ് ബാധകമാകുക. പാസ് ബുക്കിനൊപ്പം നിശ്ചിത അപേക്ഷാ ഫോറം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാം.

English Summary:

Know more about Post Office Time Deposite