കുട്ടികളുടെ പോളിസികളിൽ നിക്ഷേപിക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കണം ഈ 4 കാര്യങ്ങൾ
ലൈഫ് ഇൻഷൂറൻസ് കമ്പനികളുടെ എൻഡോവ്മെന്റ് പോളിസികൾ കുട്ടികൾക്കായി തിരഞ്ഞെടുക്കുന്നവർ ഏറെയാണ്.. ബാങ്ക് സ്ഥിരനിക്ഷേപത്തെക്കാൾ അധികം തുക ലഭിക്കുമെന്നു മാത്രമല്ല, അത് ഗാരന്റീഡ് ആണ്. പ്രീമിയം കാലയളവിൽ പോളിസിയുടമ മരിച്ചാൽ സം അഷ്വേർഡ് ലഭിക്കുമെന്നത് ഈ പ്ലാനുകളുടെ മികവാണ്. ഇവിടെ ആ സാഹചര്യത്തിൽ കുടുംബത്തിന്
ലൈഫ് ഇൻഷൂറൻസ് കമ്പനികളുടെ എൻഡോവ്മെന്റ് പോളിസികൾ കുട്ടികൾക്കായി തിരഞ്ഞെടുക്കുന്നവർ ഏറെയാണ്.. ബാങ്ക് സ്ഥിരനിക്ഷേപത്തെക്കാൾ അധികം തുക ലഭിക്കുമെന്നു മാത്രമല്ല, അത് ഗാരന്റീഡ് ആണ്. പ്രീമിയം കാലയളവിൽ പോളിസിയുടമ മരിച്ചാൽ സം അഷ്വേർഡ് ലഭിക്കുമെന്നത് ഈ പ്ലാനുകളുടെ മികവാണ്. ഇവിടെ ആ സാഹചര്യത്തിൽ കുടുംബത്തിന്
ലൈഫ് ഇൻഷൂറൻസ് കമ്പനികളുടെ എൻഡോവ്മെന്റ് പോളിസികൾ കുട്ടികൾക്കായി തിരഞ്ഞെടുക്കുന്നവർ ഏറെയാണ്.. ബാങ്ക് സ്ഥിരനിക്ഷേപത്തെക്കാൾ അധികം തുക ലഭിക്കുമെന്നു മാത്രമല്ല, അത് ഗാരന്റീഡ് ആണ്. പ്രീമിയം കാലയളവിൽ പോളിസിയുടമ മരിച്ചാൽ സം അഷ്വേർഡ് ലഭിക്കുമെന്നത് ഈ പ്ലാനുകളുടെ മികവാണ്. ഇവിടെ ആ സാഹചര്യത്തിൽ കുടുംബത്തിന്
ലൈഫ് ഇൻഷൂറൻസ് കമ്പനികളുടെ എൻഡോവ്മെന്റ് പോളിസികൾ കുട്ടികൾക്കായി തിരഞ്ഞെടുക്കുന്നവർ ഏറെയാണ്. ബാങ്ക് സ്ഥിരനിക്ഷേപത്തെക്കാൾ അധികം തുക ലഭിക്കുമെന്നു മാത്രമല്ല, അത് ഗാരന്റീഡ് ആണ്. പ്രീമിയം കാലയളവിൽ പോളിസിയുടമ മരിച്ചാൽ സം അഷ്വേർഡ് ലഭിക്കുമെന്നത് ഈ പ്ലാനുകളുടെ മികവാണ്. ഇവിടെ ആ സാഹചര്യത്തിൽ കുടുംബത്തിന് ആശ്വാസമായി ഒരു തുക ഉടനെ ലഭിക്കും. മ്യൂച്വൽഫണ്ടിൽ കൂടുതൽ റിട്ടേൺ ലഭിക്കുമെങ്കിലും നിക്ഷേപകൻ മരിച്ചാൽ തുക ലഭിക്കില്ലെന്നു മാത്രമല്ല നിക്ഷേപം നിന്നുപോകുകയും ചെയ്യും.
ഒരു കുടുംബനാഥന് തന്റെ അഭാവത്തിൽ കുടുംബത്തിന്‍റെ സ്ഥിതിയോർത്ത് ആശങ്കയുണ്ടാകും. ഹോം ലോൺ, കാർ ലോൺ തുടങ്ങിയ തിരിച്ചടവുകൾക്കു പുറമെ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം മുതലായവയും ഇതിൽപെടുന്നു. അതിനാൽ ടേം പ്ലാൻ കൂടാതെ ഒരു ചൈൽഡ് പ്ലാൻ പ്രത്യേകമായുള്ളതിന് പ്രസക്തിയുണ്ട്. എന്നാൽ മക്കൾക്കായി പോളിസികൾ എടുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം:
1. മതിയായ ലൈഫ് ഇൻഷുറൻസ് നിങ്ങളുടെ അഭാവത്തിലും കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാൻ മതിയായ തുകയുടെ ലൈഫ് കവറേജ് വേണം. അതിനാൽ നിങ്ങളുടെ വാർഷിക വരുമാനത്തിന്റെ പത്തിരട്ടിയെങ്കിലും കവറേജുള്ള പോളിസിയാണ് അഭികാമ്യം.
2. ശരിയായ പോളിസി കാലയളവ്
പ്ലാനുകൾ കുട്ടിയുടെ പഠനത്തിന്റെയോ വിവാഹത്തിന്റെയോ സമയമാകുമ്പോൾ ഒരു തുക ഒന്നിച്ചു ലഭ്യമാകുന്നവിധം പ്ലാൻ ചെയ്യണം. കാലാവധി നിങ്ങളുടെ യഥാർഥ ആവശ്യവുമായി പൊരുത്തപ്പെടണം. അത്തരത്തിൽ വേണം കാലയളവു തിരഞ്ഞെടുക്കാൻ. വളരെ കുറഞ്ഞ കാലാവധിയുള്ളവ നിങ്ങളുടെ ലക്ഷ്യം നേടാൻ സഹായിക്കില്ല. ഏറെ ദൈർഘ്യമേറിയ കാലയളവുള്ളവയിൽ ഉയർന്ന പ്രീമിയം അടയ്ക്കേണ്ടിവരും എന്നതും ശ്രദ്ധിക്കണം. അതിനാൽ, ശരിയായ കാലാവധിതന്നെ തിരഞ്ഞെടുക്കണം.
3. വേണം പ്രത്യേകം നിക്ഷേപം
ഓരോ കുട്ടിക്കും വ്യത്യസ്ത പോർട്ട്ഫോളിയോ ഉണ്ടാക്കണം. കാരണം മുതിർന്ന കുട്ടിക്കായി കൂടുതൽ പണമെടുത്താൽ, ആവശ്യത്തിനു പണമില്ലാതെ ഇളയ കുട്ടിയുടെ ഭാവി അപകടത്തിലായേക്കാം. വ്യത്യസ്ത പോളിസികളുണ്ടെങ്കിൽ അതൊഴിവാക്കാം.
4. പ്രീമിയം ഒഴിവാക്കാൻ റൈഡർ
കുട്ടിക്കായി പോളിസിയെടുക്കുമ്പോൾ അതിൽ പ്രീമിയം ഒഴിവാക്കൽ അനുകൂല്യമുണ്ടോ എന്ന് പലരും നോക്കാറില്ല. നിങ്ങളുടെ അഭാവത്തിൽ പോളിസി നിലനിൽക്കാനും കുട്ടിക്ക് ആവശ്യമുള്ളപ്പോൾ ഫണ്ടു ലഭിക്കാനും ഈ ഫീച്ചർ അനിവാര്യമാണ്.
കുട്ടികൾക്കായി 4 പോളിസികൾ
കുട്ടികൾക്കുള്ള നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ ചൈൽഡ് പ്ലാനുകൾക്കു മുൻതൂക്കം നൽകുന്നവരാണ് മലയാളികൾ. അത്തരക്കാർക്ക് പരിഗണിക്കാവുന്ന നാലു പോളിസികളുടെ വിശദവിവരങ്ങൾ.
1. ടാറ്റ എഐഎ ഗാരന്‍റീഡ് റിട്ടേൺ ഇൻഷുറൻസ് പ്ലാൻ
ലൈഫ് കവറും മെച്യുരിറ്റിയിൽ ഉറപ്പുള്ള റിട്ടേണും നൽകുന്ന ഈ ലൈഫ് ഇൻഷുറൻസ് പ്ലാൻ മക്കൾക്കായി തിരഞ്ഞെടുക്കാവുന്നതാണ്. കാരണം അവരുടെ ഭാവി ആവശ്യത്തിനു പണം നേടാൻ സഹായിക്കുന്ന നല്ലൊരു സേവിങ്സ് ബെനിഫിറ്റ് പ്ലാനാണിത്. ഫ്ലെക്സിബിൾ പേഔട്ട്, പ്രീമിയം പേയ്മെന്റ് ഓപ്ഷൻ എന്നിവയിലൂടെ നിങ്ങളുടെ സാഹചര്യത്തിനും ആവശ്യത്തിനനുസൃതമാക്കാവുന്ന ഫ്ലെക്സിബിലിറ്റി ഇതിനുണ്ട്. സംരക്ഷണ കവറേജ് വിപുലീകരിക്കാനായി അധിക റൈഡർ ഓപ്ഷനുകളും ലഭ്യമാണ്.
കാലാവധി തീരുമ്പോൾ ഉറപ്പുള്ള റിട്ടേൺ നൽകുന്ന ലൈഫ് ഇൻഷുറൻസ് കോംപ്രിഹെൻസീവ് പ്ലാനാണ് ഗാരന്റീഡ് റിട്ടേൺ പോളിസി. എത്ര റിട്ടേൺ വേണമെന്നു നിശ്ചയിച്ച് തുടക്കത്തിൽ അതിനനുസൃതമായ പ്രീമിയം നിശ്ചയിക്കാം. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനാണ് പണം എങ്കിൽ അതിനനുസൃതമായ കാലയളവ് തിരഞ്ഞെടുക്കാം. റിട്ടേണിനു ഗാരന്റിയുള്ളതിനാൽ കുട്ടിയുടെ ഭാവിപദ്ധതികൾ ഉറപ്പോടെ പ്ലാൻചെയ്യാം.
സേവിങ്സിനൊപ്പം ലൈഫ് കവറും ഇതിലുണ്ട്. അതായത്, രക്ഷാകർത്താവ് അപ്രതീക്ഷിതമായി മരിച്ചാലും ഒറ്റത്തവണയായി മരണ ആനുകൂല്യം കിട്ടും. നിങ്ങളുടെ പങ്കാളിക്ക് ലൈഫ് കവർ ഉൾപ്പെടുത്തി ഇതു ജോയിന്റ് ലൈഫ് പ്ലാനാക്കാനും സാധിക്കും.
പ്രതിസന്ധികളുണ്ടായാൽ സാമ്പത്തിക സഹായം ഉറപ്പാക്കാൻ പല റൈഡർ ഓപ്‌ഷനുകളുമുണ്ട്. സ്ഥിരമായ വൈകല്യം സംഭവിച്ചാൽ പ്രീമിയം ഒഴിവാക്കാനും റിസ്ക് കവർ വർധിപ്പിക്കാനും റൈഡറുകളുണ്ട്. ഹോസ്പിറ്റലൈസേഷനും മറ്റു ചികിത്സാ ചെലവുകൾക്കും പണം ലഭ്യമാക്കുന്ന കോംപ്രിഹെൻസീവ് ഹെൽത്ത് റൈഡറുമുണ്ട്.
2. ഐസിഐസിഐ പ്രു അഷ്വേർഡ് സേവിങ്സ് ഇൻഷുറൻസ്
പ്ലാൻ (എ-സിപ്)
കുട്ടിയുടെ ഉപരിപഠനത്തിനോ വിവാഹത്തിനോ ഒരു തുക ഒന്നിച്ചു ലഭിക്കുംവിധം പ്ലാൻചെയ്യാവുന്ന പോളിസിയാണിത്. കാലാവധി അവസാനിക്കുമ്പോൾ മെച്യുരിറ്റി ബെനിഫിറ്റാണ് ലഭിക്കുക. അക്രൂഡ് ഗാരന്റീഡ് അഡീഷൻസ്, ഗാരന്റീഡ് മെച്യുരിറ്റി ബെനിഫിറ്റ് (GMB) എന്നിവയടക്കമായിരിക്കും ഈ തുക.
നിങ്ങളുടെ ഗാരന്റീഡ് മെച്യുരിറ്റി ബെനിഫിറ്റ് തുടക്കത്തിലേ നിശ്ചയിക്കാം. പ്രായം, കാലാവധി, പ്രീമിയം തുക, പ്രീമിയം പേയ്‌മെന്റ് കാലാവധി, ലിംഗഭേദം എന്നിവയെ ആശ്രയിച്ച് ഇതു വ്യത്യാസപ്പെടുത്താം. ഗാരന്റി അഡീഷൻ എന്നത് ഒരു നിശ്ചിത ഗാരന്റി അഡീഷൻ നിരക്കിനെ (8%മുതൽ10%വരെ) അടച്ച മൊത്തം പ്രീമിയംകൊണ്ടു ഗുണിച്ചാൽക്കിട്ടുന്ന തുകയാണ്.
ഇൻഷ്വർചെയ്ത ആൾ കാലാവധിക്കുള്ളിൽ മരിച്ചാൽ വാർഷിക പ്രീമിയത്തിന്റെ പത്തു മടങ്ങ് ഒന്നിച്ചു കിട്ടും. ഒപ്പം ഗാരന്റീഡ് അഡീഷനോ ഗാരന്റീഡ് അഡീഷനും ഗാരന്റീഡ് മെച്യുരിറ്റി ബെനിഫിറ്റും ചേർന്ന തുകയോ ഏതാണ് കൂടുതൽ അതും ലഭിക്കും. ഇടയ്ക്ക് പണത്തിന് അത്യാവശ്യം വന്നാൽ സറണ്ടർ വാല്യുവിന്റെ 80%വരെ വായ്പയും ലഭ്യമാണ്.
3. എസ്ബിഐ സ്മാർട്ട് സ്കോളർ പ്ലസ്
കുട്ടികൾക്കായി പരിഗണിക്കാവുന്ന നല്ലൊരു യൂണിറ്റ് ലിങ്ക്ഡ് പ്ലാൻ അഥവാ യുലിപ് ആണിത്. ഓരോ വ്യക്തിക്കും റിസ്കെടുക്കാനുള്ള ശേഷിയനുസരിച്ചു ഓഹരിയിലോ മറ്റു റിസ്ക് കുറഞ്ഞ മാർഗങ്ങളിലോ നിക്ഷേപം തിരഞ്ഞെടുക്കാം. 8 മുതൽ 25 വർഷംവരെ കാലയളവിൽ പ്ലാൻ ലഭ്യമാണ്. കുട്ടി ജനിച്ച ഉടൻതന്നെയും നിക്ഷേപം തുടങ്ങാം.
പോളിസിയിൽ ഡെത്ത് ബെനിഫിറ്റ് ഉള്ളതിനാൽ രക്ഷാകർത്താവ് മരിച്ചാൽ ഒരു തുക അപ്പോൾ ഒന്നിച്ചു ലഭിക്കും. യുലിപ്പായതിനാൽ ഓഹരി വഴി കൂടുതൽ റിട്ടേൺ ലഭിക്കാൻ സാധ്യതയുമുണ്ട്.
4. എൽഐസി അമൃത് ബാൽ
കുട്ടികൾക്കായി തയാറാക്കിയിട്ടുള്ള എൽഐസി പോളിസിയാണിത്. കുട്ടിയുടെ വിദ്യാഭ്യാസം, വിവാഹം മുതലായവ ലക്ഷ്യമിട്ട് നിക്ഷേപം നടത്താം. കുട്ടി ജനിച്ച ഉടൻതന്നെ പോളിസി എടുക്കാം. കുട്ടിക്ക് 18മുതൽ 25വയസ്സ് ആകുന്നതുവരെയുള്ള പോളിസി കാലാവധിയും തിരഞ്ഞെടുക്കാം.
ഗാരന്റീഡ് അഡീഷനായി 1,000രൂപ സം അഷ്വേർഡിന് 80 രൂപ നിരക്കിൽ കാലാവധി തീരുന്നവരെ എല്ലാ വർഷവും ലഭ്യമാക്കും. കാലാവധിക്കു ശേഷം അടച്ച പ്രീമിയം തുകയുടെകൂടെ ഇതും നൽകും. പോളിസിയുടമ മരിച്ചാൽ സംഅഷ്വേർഡോ വാർഷിക പ്രീമിയത്തിന്റെ 10 മടങ്ങോ ഏതാണ് കൂടുതൽ, അതു ലഭിക്കും. പോളിസിയുടമ മരിച്ചാൽ പിന്നീട് പ്രീമിയം അടയ്ക്കേണ്ടതില്ല. കാലാവധി തീരുമ്പോൾ മെച്യുരിറ്റി ബെനിഫിറ്റ് കുട്ടിക്കു ലഭിക്കുകയും ചെയ്യും.
ലേഖകൻ അഹല്യ ഇൻഷുറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി & സിഇഒ ആണ്
സമ്പാദ്യം നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്