വീടിനു വേണം ഇങ്ങനെയൊരു കുട, ഹോം ഇൻഷുറൻസ് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
ഒരുവന്റെ ജീവിതത്തിലെ കഠിന പ്രയത്നത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അയാളുടെ വീട്. പ്രകൃതി ദുന്തമോ മറ്റോ കാരണം വീടിനെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഒരു കുടുംബത്തിന്റെ മൊത്തം ജീവിത സമ്പാദ്യവും സംരക്ഷിക്കുന്നതിന് വീടിന് ഇന്‍ഷുറന്‍സ് എടുത്താല്‍ മാത്രമേ അത് സാധ്യമാകു എന്നാണ് സാമ്പത്തിക വിദഗ്ധര്‍
ഒരുവന്റെ ജീവിതത്തിലെ കഠിന പ്രയത്നത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അയാളുടെ വീട്. പ്രകൃതി ദുന്തമോ മറ്റോ കാരണം വീടിനെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഒരു കുടുംബത്തിന്റെ മൊത്തം ജീവിത സമ്പാദ്യവും സംരക്ഷിക്കുന്നതിന് വീടിന് ഇന്‍ഷുറന്‍സ് എടുത്താല്‍ മാത്രമേ അത് സാധ്യമാകു എന്നാണ് സാമ്പത്തിക വിദഗ്ധര്‍
ഒരുവന്റെ ജീവിതത്തിലെ കഠിന പ്രയത്നത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അയാളുടെ വീട്. പ്രകൃതി ദുന്തമോ മറ്റോ കാരണം വീടിനെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഒരു കുടുംബത്തിന്റെ മൊത്തം ജീവിത സമ്പാദ്യവും സംരക്ഷിക്കുന്നതിന് വീടിന് ഇന്‍ഷുറന്‍സ് എടുത്താല്‍ മാത്രമേ അത് സാധ്യമാകു എന്നാണ് സാമ്പത്തിക വിദഗ്ധര്‍
ഒരുവന്റെ ജീവിതത്തിലെ കഠിന പ്രയത്നത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അയാളുടെ വീട്. അതുകൊണ്ട് വീടിനെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഒരു കുടുംബത്തിന്റെ മൊത്തം ജീവിത സമ്പാദ്യവും സംരക്ഷിക്കുന്നതിന് വീടിന് ഇന്‍ഷുറന്‍സ് എടുത്താല്‍ മാത്രമേ സാധ്യമാകു എന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കേവലം സംരക്ഷണം എന്നതിലുപരി വര്‍ഷങ്ങളോളമുള്ള പരിശ്രമത്തിലൂടെ സമ്പാദിച്ച ആസ്തികള്‍ സുരക്ഷിതമാക്കുന്നതിനുള്ള നിര്‍ണായക നിക്ഷേപം കൂടിയാണ് ഹോം ഇന്‍ഷുറന്‍സ്.
ഏത് വീടുകള്‍ക്കാണ് ഹോം ഇന്‍ഷുറന്‍സ് ലഭ്യമാകുക?
ബംഗ്ലാവോ അപ്പാര്‍ട്ട്‌മെന്റോ ഏതുമാകട്ടെ, നിങ്ങള്‍ക്ക് ഹോം ഇന്‍ഷൂറന്‍സ് എടുക്കാവുന്നതാണ്. ഉടമയാണോ, കരാര്‍ ചെയ്തിരിക്കുന്ന താമസക്കാരനാണോ എന്നതിനെ ആശ്രയിച്ച് താമസയോഗ്യമായ ഏത് സ്വത്തിനും ഇന്‍ഷുറന്‍സ് ലഭിക്കും. എന്നാല്‍, നിങ്ങളുടെ വീട് വാണിജ്യപ്രവര്‍ത്തനത്തിനായി കൂടി ഉപയോഗിക്കുന്നുവെങ്കില്‍ പ്രത്യേക ഇന്‍ഷുറന്‍സ് പോളിസി വേണം. കൂടാതെ, ഉടമസ്ഥന് ഇന്‍ഷൂറന്‍സ് ചെയ്ത വീട് വാടകയ്ക്ക് നല്‍കാന്‍ സാധിക്കും, എന്നാല്‍ വീട് വില്‍ക്കുന്നതോടെ ആ ഇന്‍ഷുറന്‍സ് പോളിസി സ്വമേധയാ അവസാനിക്കുന്നതാണ്. വീടിനായുള്ള ഇന്‍ഷുറന്‍സ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
1. കവറേജും പ്രീമിയവും വിലയിരുത്തുക
നിങ്ങള്‍ പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശത്താണ് താമസിക്കുന്നതെങ്കില്‍, നിങ്ങളുടെ വീട് അഭിമുഖീകരിക്കാനിടയുള്ള അപകടസാധ്യതകള്‍ വിലയിരുത്തുക. അപ്രധാനമായ ഘടകങ്ങള്‍ ഒഴിവാക്കി പ്രീമിയം കുറയ്ക്കാന്‍ ശ്രമിക്കുക. പലയിടത്തും അതീവപ്രധാനമായവയ്ക്ക് പുറമെ മോഷണം, കവര്‍ച്ച എന്നിവയ്ക്കുമുള്ള കവറേജും ഇന്‍ഷുറന്‍സ് പോളിസി വാഗ്ദാനം ചെയ്യുന്നു.
2. ആഡ്-ഓണ്‍ കവറേജ്
നിങ്ങളുടെ പോളിസിയില്‍ അധിക കവറേജുകള്‍ ചേര്‍ക്കാവുന്നതാണ്. ഇതില്‍ വ്യക്തിഗത അപകടം, ആഭരണം, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ സംരക്ഷണം എന്നിവയും ഉള്‍പ്പെടുത്താനാവും. അപകടങ്ങളില്‍പ്പെട്ട് നശിച്ചു പോകുന്ന ഡോക്യുമെന്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ ഉള്ള ചെലവുകള്‍ റീഇംബേഴ്സ്മെന്റ് ചെയ്യാനുള്ള നടപടികളും ചില പോളിസികള്‍ വാഗ്ദാനം ചെയ്യുന്നു.
3. യഥാര്‍ത്ഥ മൂല്യം നിര്‍ണ്ണയിക്കുക
കൃത്യമായ മൂല്യനിര്‍ണ്ണയം നടത്തി വേണം പോളിസികള്‍ തിരഞ്ഞെടുക്കുവാന്‍. പ്രകൃതിക്ഷോഭത്തിന് ശേഷമുള്ള നഷ്ടം പുനഃസ്ഥാപിക്കാന്‍ മൊത്തം തുകയും ലഭ്യമാകുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുക.
4. ദീര്‍ഘകാല പോളിസികള്‍: ദീര്‍ഘകാല പോളിസികള്‍ കൂടുതല്‍ സാമ്പത്തിക സൗകര്യങ്ങള്‍ നല്‍കുന്നു.
5. ഡിസ്‌കൗണ്ട് നേടുക
സുരക്ഷാ സംവിധാനങ്ങളായ ഫയര്‍ അലാറങ്ങള്‍, സ്പ്രിങ്ക്‌ലര്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇന്‍ഷുറന്‍സില്‍ ഡിസ്‌കൗണ്ട് ലഭിക്കും. ഒരു വര്‍ഷം മുഴുവന്‍ ക്ലെയിം ഇല്ലായെങ്കില്‍ പ്രീമിയത്തില്‍ കുറവ് ലഭിക്കും.
6. മാറ്റങ്ങള്‍ അറിയിക്കുക
വീടിന്റെ ഘടനയ്ക്ക് മാറ്റം വരുത്തിയാല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുക.
ഇന്‍ഷുറന്‍സ് വീടിനെ സംരക്ഷിക്കുന്നതെങ്ങനെയെല്ലാം?
ഇന്‍ഷൂര്‍ ചെയ്ത വസ്തുവിന് കേടുപാടുകള്‍ ഉണ്ടാക്കുന്ന കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, സുനാമി, വെള്ളപ്പൊക്കം, ഇടിമിന്നല്‍, മണ്ണിടിച്ചില്‍, മരങ്ങള്‍ വീഴല്‍ തുടങ്ങിയ മഴക്കാല ദുരന്തങ്ങളിലൂടെ ഉണ്ടാവുന്ന എല്ലാ നാശനഷ്ടങ്ങള്‍ക്കും ഇന്‍ഷുറന്‍സ് സഹായം ലഭിക്കുന്നു.
പ്രതീക്ഷിതമായ പ്രകൃതിക്ഷോഭങ്ങളെ നേരിടാന്‍ ഏറ്റവും നല്ല സുരക്ഷയാണ് വീടിന്റെ ഇന്‍ഷുറന്‍സ്. പ്രവചനാതീതമായ കാലാവസ്ഥയുടെയും പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍, നിങ്ങളുടെ വീടിനെ ഇന്‍ഷുറന്‍സ് പോളിസി ഉപയോഗിച്ച് സംരക്ഷിക്കുന്നത് നിര്‍ണായകമാണ്. കവറേജ് ഓപ്ഷനുകള്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുന്നതിലൂടെയും ആഡ്-ഓണ്‍ കവറുകള്‍ പരിഗണിക്കുന്നതിലൂടെയും സമഗ്രമായ പരിരക്ഷ ഉറപ്പാക്കുന്നതിന് വീട്ടുടമയ്ക്കു കഴിയും.
ഹോം ഇന്‍ഷുറന്‍സ് പരിരക്ഷയിൽ നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാണെന്ന ഉറപ്പോടെ പ്രതിസന്ധികളില്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോവാനാകും.
ലേഖകൻ മാഗ്മ HDI ജനറല്‍ ഇന്‍ഷുറന്‍സിന്റെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറാണ്