അറിയാം ഏറ്റവും പുതിയ സ്വര്‍ണപ്പണയ പലിശ എത്രയെന്ന്, കുറഞ്ഞ നിരക്കുകള്‍ ഈ ബാങ്കുകളിലാണ്
റിസർവ് ബാങ്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും സ്വര്‍ണ വായ്പകളോട് ആളുകൾക്ക് പ്രിയമേറുന്നു. വേഗത്തിലും എളുപ്പത്തിലും രേഖകള്‍ ഇല്ലാതെയും കുറഞ്ഞ പലിശ നിരക്കിലും ലഭിക്കുമെന്നതാണ് ഈ വായ്പയെ പ്രിയങ്കരമാക്കുന്നത്. സ്വര്‍ണ്ണ വായ്പയ്ക്കായി സ്വര്‍ണ്ണ നാണയങ്ങളും ആഭരണങ്ങളും ഈട് വയ്ക്കാവുന്നതാണ്. എന്നാല്‍
റിസർവ് ബാങ്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും സ്വര്‍ണ വായ്പകളോട് ആളുകൾക്ക് പ്രിയമേറുന്നു. വേഗത്തിലും എളുപ്പത്തിലും രേഖകള്‍ ഇല്ലാതെയും കുറഞ്ഞ പലിശ നിരക്കിലും ലഭിക്കുമെന്നതാണ് ഈ വായ്പയെ പ്രിയങ്കരമാക്കുന്നത്. സ്വര്‍ണ്ണ വായ്പയ്ക്കായി സ്വര്‍ണ്ണ നാണയങ്ങളും ആഭരണങ്ങളും ഈട് വയ്ക്കാവുന്നതാണ്. എന്നാല്‍
റിസർവ് ബാങ്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും സ്വര്‍ണ വായ്പകളോട് ആളുകൾക്ക് പ്രിയമേറുന്നു. വേഗത്തിലും എളുപ്പത്തിലും രേഖകള്‍ ഇല്ലാതെയും കുറഞ്ഞ പലിശ നിരക്കിലും ലഭിക്കുമെന്നതാണ് ഈ വായ്പയെ പ്രിയങ്കരമാക്കുന്നത്. സ്വര്‍ണ്ണ വായ്പയ്ക്കായി സ്വര്‍ണ്ണ നാണയങ്ങളും ആഭരണങ്ങളും ഈട് വയ്ക്കാവുന്നതാണ്. എന്നാല്‍
റിസർവ് ബാങ്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും സ്വര്‍ണ വായ്പകളോട് ആളുകൾക്ക് പ്രിയമേറുന്നു. വേഗത്തിലും എളുപ്പത്തിലും രേഖകള്‍ ഇല്ലാതെയും കുറഞ്ഞ പലിശ നിരക്കിലും ലഭിക്കുമെന്നതാണ് ഈ വായ്പയെ പ്രിയങ്കരമാക്കുന്നത്. സ്വര്‍ണ വായ്പയ്ക്കായി സ്വര്‍ണ നാണയങ്ങളും ആഭരണങ്ങളും ഈട് വയ്ക്കാവുന്നതാണ്. എന്നാല്‍ എവിടെ പണയം വയ്ക്കണമെന്ന് ആലോചിക്കേണ്ടതാണ്. കുറഞ്ഞ പലിശയില്‍ കൂടുതല്‍ നേട്ടം എവിടെ എന്ന് അറിഞ്ഞു വേണം പണയം വയ്ക്കാന്‍ ഇറങ്ങാന്‍. അറിയാം ബാങ്കുകളുടെ പലിശ നിരക്കുകളെ.
സ്വർണവായ്പ എടുക്കാന്‍ എത്ര മാര്‍ജിന്‍ ആവശ്യമാണ്?
ബാങ്കിനെ ആശ്രയിച്ച് മാര്‍ജിന്‍ വ്യത്യാസപ്പെടുന്നു. എസ്ബിഐയുടെ കണക്കനുസരിച്ച് ഇഎംഐകള്‍ വഴി തിരിച്ചടക്കേണ്ട വായ്പകള്‍ക്ക് 25% മാര്‍ജിന്‍ നിലനിര്‍ത്തണം. ബുള്ളറ്റ് റീപേമെന്റ് ലോണ്‍ സ്‌കീമിന്റെ കാര്യത്തില്‍, മാര്‍ജിന്‍ 35% ആണ്. 3 മാസത്തെ ബുള്ളറ്റ് തിരിച്ചടവ് ഗോള്‍ഡ് ലോണിന്റെയും 6 മാസത്തെ ബുള്ളറ്റ് തിരിച്ചടവ് ഗോള്‍ഡ് ലോണിന്റെയും കാര്യത്തില്‍, മാര്‍ജിന്‍ 30% ആണ്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
8.4% ശതമാനം മുതല്‍ 9.25% ശതമാനം വരെയാണ്. എന്നാല്‍ ലോണ്‍ പ്രോസസിങ് ഫീസ് ഇനത്തില്‍ 0.125 ശതമാനം മുതല്‍ 0.05% നല്‍കണം. 18 വയസ് മുതല്‍ ലോണിന് അര്‍ഹതയുണ്ട്.
യൂക്കോ ബാങ്ക്
8.8 ശതമാനമാണ് പലിശ. പ്രോസസിങ് ഫീസ് ആയി കുറഞ്ഞത് 250 രൂപയാണ് ഈടാക്കുക. അതേസമയം, ലോണ്‍ അനുസരിച്ച് 5,000 രൂപ വരെ ഈടാക്കാം
സൗത്ത് ഇന്ത്യന്‍ ബാങ്ക്
9.2 ശതമാനം മുതല്‍ 22 ശതമാനം വരെയാണ് പലിശ. മറ്റ് ചാര്‍ജുകളുടെ വിവരങ്ങള്‍ക്കായി ബാങ്കില്‍ നേരിട്ട് പോകണം. കുറഞ്ഞത് 5,000 രൂപ മുതല്‍ 10 കോടി രൂപ വരെ ലോണായി ലഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്
9.25 ശതമാനം പലിശയാണ് സ്വര്‍ണ വായ്പയ്ക്ക് ബാങ്ക് നല്‍കുന്നത്. ലോണ്‍ തുകയുടെ 0.75 ശതമാനം പ്രോസസിങ് ഫീസ് ആയി നല്‍കണം.
ഇന്ത്യന്‍ ബാങ്ക്
ബാങ്ക് 8.8 ശതമാനം മുതല്‍ 10.6 ശതമാനം വരെയാണ് വാര്‍ഷിക പലിശ നിരക്ക് ഈടാക്കുന്നത്. കുറഞ്ഞത് 21 വയസായാല്‍ ആണ് ലോണ്‍ ലഭിക്കുക.
ഫെഡറല്‍ ബാങ്ക്
8.99 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. മറ്റ് ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളൊന്നും തന്നെയില്ല. ഗ്രാമിന് ഉയര്‍ന്ന നിരക്ക് നല്‍കുന്നു. കുറഞ്ഞത് 3000 രൂപ മുതല്‍ 150 ലക്ഷം വരെ ലോണ്‍ ലഭിക്കും.
ഐസിഐസിഐ ബാങ്ക്
9 ശതമാനം മുതല്‍ 18 ശതമാനം വരെയാണ് പലിശ.ലോണ്‍ തുകയുടെ 2 ശതമാനം പ്രോസസിങ് ഫീസ് ഇനത്തില്‍ നല്‍കണം. വിവിധ വിഭാഗങ്ങളിലായി രണ്ട് കോടി രൂപ വരെ ലോണ്‍ ബാങ്ക് നല്‍കുന്നുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
9 ശതമാനം മുതല്‍ 24 ശതമാനം വരെയാണ് പലിശ. പ്രോസസിങ് നിരക്കായി രണ്ട് ശതമാനവും ജിഎസ്ടിയും നല്‍കണം. 25 ലക്ഷത്തിന് മുകളിലാണെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതി.
എസ്ബിഐ
9.05 ശതമാനം മുതലാണ് പലിശ ആരംഭിക്കുന്നത്. പ്രോസസിങ് നിരക്കായി 0.5ശതമാനവും ജിഎസ്ടിയും നല്‍കണം
എച്ച്ഡിഎഫ്സി
9.05 ശതമാനം മുതല്‍ 17.9 ശതമാനം വരെയാണ് പലിശ. വിതരണം ചെയ്യുന്ന തുകയുടെ ഒരു ശതമാനം പ്രോസസിങ് ഫീസ് നല്‍കണം. കുറഞ്ഞത് 20,000 രൂപ മുതല്‍ 50 ലക്ഷം വരെ ലോണ്‍ ലഭിക്കും.
ബാങ്ക് ഓഫ് ബറോഡ
9.15 ശതമാനമാണ് പലിശ. ജിഎസ്ടി ഉള്‍പ്പെടെ നിശ്ചിത തുക പ്രോസസിങ് ഫീസ് ആയി നല്‍കണം.എന്നാല്‍ മൂന്ന് ലക്ഷം വരെയുള്ള തുകയ്ക്ക് പ്രോസസിങ് ഫീസ് നല്‍കേണ്ട. പരമാവധി 50 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കും. 12, 36 മാസങ്ങളായുള്ള ഇ.എം.ഐ സ്‌കീമും ബാങ്ക് നല്‍കുന്നുണ്ട്.
കനറാ ബാങ്ക്
ഒരു ലക്ഷം രൂപയ്ക്ക് 9.25 ശതമാനമാണ് പലിശ നിരക്ക്. 500 രൂപ മുതല്‍ 5000 രൂപ വരെ പ്രോസസിങ് ഫീസ്. 5000 രൂപ മുതല്‍ 35 ലക്ഷം രൂപ വരെ ലഭിക്കും.
യൂണിയന്‍ ബാങ്ക്
9.95 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. കൃഷി, ബിസിനസ് പോലുള്ള ആവശ്യങ്ങള്‍ അനുസരിച്ച് പ്രോസസിങ് ഫീസും നിരക്കും മാറും.
ആക്സിസ് ബാങ്ക്
17 ശതമാനം വരെ പലിശ ബാങ്ക് ഈടാക്കുന്നുണ്ട്. 25,001 രൂപ മുതല്‍ 40 ലക്ഷം വരെ ലോണായി ലഭിക്കും. ചെറിയ തുക പ്രോസസിങ് ഫീസായി നല്‍കണം.
മുത്തൂറ്റ് ഫിനാന്‍സ്
വര്‍ഷം 22 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. പലിശ മുഴുവന്‍ നല്‍കിയ രണ്ട് ശതമാനം റിബേറ്റായി ലഭിക്കും. 1500 രൂപ മുതല്‍ ലോണ്‍ ലഭിക്കും. പരമാവധി തുകയ്ക്ക് പരിധിയില്ല.