സ്വർണവില കുറഞ്ഞു; ഇനി ചാഞ്ചാട്ടത്തിന്റെ കാലം, ഇപ്പോൾ ബുക്ക് ചെയ്യണോ?
സ്വർണവില കുറഞ്ഞുനിൽക്കുമ്പോൾ അത് ബുക്കിങ്ങിനായി പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ മിക്ക മുൻനിര ജ്വല്ലറികളും അഡ്വാൻസ് ബുക്കിങ് സൗകര്യം നൽകുന്നുണ്ട്. വിവാഹാവശ്യത്തിന് ഉൾപ്പെടെ വലിയ അളവിൽ ആഭരണം വാങ്ങുന്നവർക്ക് ഇത് പ്രയോജനപ്പെടുത്താം.
സ്വർണവില കുറഞ്ഞുനിൽക്കുമ്പോൾ അത് ബുക്കിങ്ങിനായി പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ മിക്ക മുൻനിര ജ്വല്ലറികളും അഡ്വാൻസ് ബുക്കിങ് സൗകര്യം നൽകുന്നുണ്ട്. വിവാഹാവശ്യത്തിന് ഉൾപ്പെടെ വലിയ അളവിൽ ആഭരണം വാങ്ങുന്നവർക്ക് ഇത് പ്രയോജനപ്പെടുത്താം.
സ്വർണവില കുറഞ്ഞുനിൽക്കുമ്പോൾ അത് ബുക്കിങ്ങിനായി പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ മിക്ക മുൻനിര ജ്വല്ലറികളും അഡ്വാൻസ് ബുക്കിങ് സൗകര്യം നൽകുന്നുണ്ട്. വിവാഹാവശ്യത്തിന് ഉൾപ്പെടെ വലിയ അളവിൽ ആഭരണം വാങ്ങുന്നവർക്ക് ഇത് പ്രയോജനപ്പെടുത്താം.
ആഭരണപ്രിയർക്ക് നേരിയ ആശ്വാസവുമായി കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 20 രൂപ താഴ്ന്ന് വില 7,100 രൂപയിലെത്തി. 160 രൂപ കുറഞ്ഞ് പവൻവില 56,800 രൂപയായി. രണ്ടുദിവസമായി മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഒക്ടോബർ 4 മുതൽ 6 വരെ നിലനിന്ന ഗ്രാമിന് 7,120 രൂപയും പവന് 56,960 രൂപയുമാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന വില. കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,870 രൂപയിലെത്തി. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 100 രൂപ.
എന്തുകൊണ്ട് വില താഴ്ന്നു?
രാജ്യാന്തര വില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില താഴ്ന്നത്. അടുത്തിടെ ഔൺസിന് 2,685 ഡോളർ എന്ന സർവകാല റെക്കോർഡ് തൊട്ട രാജ്യാന്തര വില ഇന്നുള്ളത് 2,648 ഡോളറിൽ. ഒരുവേള വില 2,644 ഡോളറിലേക്ക് താഴ്ന്നിരുന്നു. അമേരിക്കൻ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുന്നെന്ന സൂചനകളാണ് സ്വർണവിലയുടെ കുതിപ്പിന് ബ്രേക്കിടുന്നത്. പണപ്പെരുപ്പം കുറഞ്ഞത് പരിഗണിച്ചായിരുന്നു കഴിഞ്ഞമാസം യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കിൽ അരശതമാനം (0.50%) ബമ്പർ ഇളവ് വരുത്തിയത്. അമേരിക്കയിൽ തൊഴിലവസരങ്ങളും വേതനനിരക്കും മെച്ചപ്പെട്ടതോടെ സമ്പദ്‍വ്യവസ്ഥ ഉണർവിലേക്ക് കയറുന്നു എന്ന വിലയിരുത്തലുകൾ ശക്തമാണ്.
അതായത്, അടുത്തയോഗത്തിൽ പരമാവധി 0.25% പലിശയിളവിനേ സാധ്യതയുള്ളൂ. പലിശ കുറഞ്ഞാൽ ആനുപാതികമായി ഡോളറിന്റെ മൂല്യവും കടപ്പത്രങ്ങളുടെ ആദായനിരക്കും കുറയും. നിക്ഷേപകർ ഇവയെ കൈവിട്ട് ബദൽ മാർഗങ്ങൾ തേടും. സ്വർണ നിക്ഷേപ പദ്ധതികളിലേക്കാണ് കൂടുതൽ നിക്ഷേപമൊഴുകുക. ഈ ട്രെൻഡാണ് കഴിഞ്ഞയാഴ്ചകളിൽ സ്വർണത്തിന് വിലക്കുതിപ്പുണ്ടാക്കിയത്. നിലവിൽ പലിശ കുത്തനെ കുറയാൻ സാധ്യത മങ്ങിയതോടെ സ്വർണവിലയുടെ കുതിപ്പിന്റെ ആവേശവും ചോരുന്നു. യുഎസ് ഡോളറിന്റെ മൂല്യവും കടപ്പത്ര ആദായനിരക്കും മെച്ചപ്പെട്ട് തുടങ്ങിയതും സ്വർണത്തിന് പ്രതികൂലമാണ്.
ഇനി വിലയിടിവിന്റെ കാലമോ?
സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടത്തിനാണ് സാധ്യതയെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് അടുത്തയാഴ്ച അറിയാം. മറ്റൊന്ന് പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവില്ലാത്തതാണ്. യുദ്ധസാഹചര്യങ്ങളിൽ ഓഹരി, കടപ്പത്ര വിപണികൾ ഇടിയുകയും സ്വർണവില കൂടുകയും ചെയ്യാറുണ്ട്. ഇന്ത്യയിലും ചൈനയിലും ഉത്സവകാല ഡിമാൻഡ് കൂടുന്നതും സ്വർണവിലയെ ഉയരത്തിലേക്ക് നയിച്ചേക്കും. വിലയിൽ കയറ്റിറക്കങ്ങൾക്ക് വലിയ സാധ്യതയാണ് വരുംദിവസങ്ങളിലുള്ളത്.
ബുക്ക് ചെയ്യാനുള്ള അവസരമോ?
രാജ്യാന്തര സ്വർണവില 2,605 ഡോളർ വരെ താഴാനുള്ള സാധ്യത നിരീക്ഷകർ തള്ളുന്നില്ല. അങ്ങനെയെങ്കിൽ കേരളത്തിൽ വില ഇനിയും താഴ്ന്നേക്കാം. എന്നാൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാകുകയും അമേരിക്കയിൽ പണപ്പെരുപ്പം കൂടുകയുമാണ് ചെയ്യുന്നതെങ്കിൽ സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക് നീങ്ങും. അങ്ങനെയെങ്കിൽ രാജ്യാന്തര വിലയുടെ അടുത്ത പ്രതിരോധനിരക്ക് 2,705 ഡോളറായിരിക്കുമെന്ന് നിരീക്ഷകർ പറയുന്നു. ഇത് കേരളത്തിലെ വിലയെയും പുതിയ ഉയരത്തിലെത്തിച്ചേക്കും.
സ്വർണവില കുറഞ്ഞുനിൽക്കുമ്പോൾ അത് ബുക്കിങ്ങിനായി പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ മിക്ക മുൻനിര ജ്വല്ലറികളും അഡ്വാൻസ് ബുക്കിങ് സൗകര്യം നൽകുന്നുണ്ട്. വിവാഹാവശ്യത്തിന് ഉൾപ്പെടെ വലിയ അളവിൽ ആഭരണം വാങ്ങുന്നവർക്ക് ഇത് പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന സ്വർണാഭരണങ്ങളുടെ വിലയുടെ 10-20% തുക മുൻകൂർ അടച്ചാണ് ബുക്ക് ചെയ്യാനാകുക.
ബുക്ക് ചെയ്യുന്ന ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത് ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണാഭരണം ലഭിക്കുമെന്നതാണ് നേട്ടം.
ജിഎസ്ടിയും പണിക്കൂലിയും
സ്വർണാഭരണത്തിന് 3% ജിഎസ്ടിയാണുള്ളത്. പുറമേ 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന എച്ച്‍യുഐഡി (ഹോൾമാർക്ക്) ചാർജും നൽകണം. കൂടാതെ, ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് പണിക്കൂലിയുമുണ്ട്. ഇത് 5 മുതൽ 20-30% വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറില്ല.