25 ലക്ഷത്തിലധികം രൂപ വായ്പ എടുത്തോ? തിരിച്ചടവ് മുടങ്ങിയാൽ തട്ടിപ്പുകാരനാകുമോ?
25 ലക്ഷത്തിലധികം രൂപയുള്ള വായ്പാ അക്കൗണ്ടിൽ മൂന്നു മാസം തിരിച്ചടവ് മുടങ്ങിയാൽ പ്രത്യേക പരിശോധന നടത്തണം. മനപ്പൂർവം വീഴ്ച വരുത്തിയെന്നു കണ്ടെത്തിയാൽ വായ്പാതട്ടിപ്പുകാരുടെ പട്ടികയിൽ ഉൾപ്പെടുത്തണം. ഫോട്ടോ അടക്കമുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കണം. ഒരു സ്ഥാപനത്തിൽ നിന്നും വീണ്ടും വായ്പ നൽകാതെ ശ്രദ്ധിക്കണം.

ഒക്ടോബർ മുതൽ കർശനമായി നടപ്പാക്കാൻ ആർബിഐ ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും നൽകിയ മാസ്റ്റർ സർക്കുലറിലെ ഉത്തരവാണിത്. ഇതു വായിച്ചാൽ ആർക്കും സ്വാഭാവികമായും ചില സംശയങ്ങളുണ്ടാകും. മൂന്നു ഗഡു മുടങ്ങിയാൽ തങ്ങളെയും തട്ടിപ്പുകാരനായി മുദ്രകുത്തി ഫോട്ടോയടക്കം പ്രസിദ്ധീകരിക്കുമോ? പിന്നെ വായ്പയേ കിട്ടാതാകുമോ?
ആശങ്ക വേണോ?
എന്നാൽ അത്തരം ആശങ്കകൾ വേണ്ടെന്നാണ് ബാങ്കിങ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിൽഫുൾ ഡീഫാൾട്ടേഴ്സ് അഥവാ മനപ്പൂർവം തിരിച്ചടയ്ക്കാത്തവർക്കായി നിലവിലുള്ള ചട്ടങ്ങൾ കൂടുതൽ ശക്തമാക്കി നടപ്പാക്കുക മാത്രമാണ് ആർബിഐ ഇപ്പോൾ ചെയ്തിരിക്കുന്നത് എന്നാണ് വിശദീകരണം.
ഏതാനും തവണകൾ മുടങ്ങിയതുകൊണ്ടുമാത്രം 25 ലക്ഷത്തിലധികം രൂപ വായ്പാ അക്കൗണ്ടിലുള്ളവർ ഇത്തരം നടപടികൾക്കു വിധേയമാകില്ല. മറിച്ച്, മനപ്പൂർവം വായ്പ തിരിച്ചടയ്ക്കാതിരിക്കുക, വായ്പ എടുത്ത് പണം വകമാറ്റി ചെലവഴിക്കുക, വായ്പയുമായി ബന്ധപ്പെട്ട ആസ്തി ബാങ്ക് അറിയാതെ വിൽക്കുക എന്നിവയൊക്കെ ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെയാണ് നടപടി. അത്തരക്കാരുടെ കൃത്യമായ ലിസ്റ്റ് നിലവിലുണ്ട്. ഒരാൾ വായ്പയ്ക്ക് അപേക്ഷിച്ചാൽ ആ ലിസ്റ്റിൽ അയാൾ ഇല്ലെന്നു ഉറപ്പുവരുത്തിയിട്ടേ വായ്പ നൽകൂ. സ്ഥാപനത്തിനു വായ്പ നൽകും മുൻപും അതുമായി അസോസിയേറ്റ് ചെയ്യുന്നവർ പട്ടികയിലില്ലെന്ന് ഉറപ്പുവരുത്തണം. ഈ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനാണ് ആർബിഐ സർക്കുലർ ഇറക്കിയത്. അല്ലാതെ വായ്പയെടുത്തയാൾക്ക് ജോലി നഷ്ടപ്പെടുകയോ മരിച്ചുപോകുകയോ ചെയ്ത് ഏതാനും ഗഡു മുടങ്ങിയാൽ ഒരിക്കലും ഈ ലിസ്റ്റിൽപെടുത്തില്ല.
എങ്കിലും വേണം ശ്രദ്ധ
എന്നാൽ 25 ലക്ഷം രൂപ എന്ന പരിധി സാധാരണക്കാർക്കു വലിയ പ്രശ്നമാകാം. ഒരു സാദാ വീടുവയ്ക്കാനും ചെറിയ സംരംഭം തുടങ്ങാനും ഇന്നു കുറഞ്ഞത് ഇത്രയും തുക വായ്പ യെടുക്കേണ്ടിവരും. ഇവരിൽ പലർക്കും മൂന്നു മാസമൊക്കെ തിരിച്ചടവ് മുടങ്ങാറുമുണ്ട്. അങ്ങനെ വായ്പ എൻപിഎ ആയാൽ ചിലപ്പോഴെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കി തിരിച്ചടവ് കിറുകൃത്യമാക്കുക. കാരണം തിരിച്ചടവുശേഷി വിലയിരുത്തിയാണ് വായ്പ അനുവദിക്കുക. അതിനാൽ, കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ മനപ്പൂർവമായ വീഴ്ചയായി വിലയിരുത്താനുള്ള സാധ്യത കൂടുതലാണ്
ആർബിഐ പറയുന്നത്
90 ദിവസം പലിശയോ മുതലോ അടച്ചിട്ടില്ലെങ്കിൽ ആ വായ്പ സ്ഥാപനത്തിന്റെ കിട്ടാക്കടം (എൻപിഎ) ആകും. 25 ലക്ഷത്തിലധികമുള്ള ഏതു വായ്പയും എൻപിഎ ആയാൽ കർശന നടപടി വേണം. മനപ്പൂർവാണ് തിരിച്ചടയ്ക്കാത്തത് എന്നു കണ്ടെത്തിയാൽ വായ്പയെടുത്തയാളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണം. പിന്നെ ഒരു സ്ഥാപനവും വായ്പ അനുവദിക്കരുത്. ഇനി പണം തിരിച്ചടച്ച് പട്ടികയിൽ നിന്ന് ഒഴിവായാലും ഒരു വർഷത്തിനുശേഷമേ അടുത്ത വായ്പ നൽകാവൂ. വൻതുക പലയിടത്തുനിന്നെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങുന്നവർക്ക് തടയിടാനാണ് ഈ നീക്കം.
(ഒക്ടോബർ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്)