ക്രെഡിറ്റ് സ്കോറിലെ പിശകുകള്‍ പണി തരും, പക്ഷെ തിരുത്തുന്നതെങ്ങനെ?
തങ്ങളുടേതല്ലാത്ത കാരണത്താല്‍ ക്രഡിറ്റ് സ്‌കോര്‍ കുറയുന്നവരുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുകയാണ്. ഇതുമൂലം വായ്പ നിഷേധിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. ക്രഡിറ്റ് സ്‌കോര്‍ കുറഞ്ഞകാര്യം ശ്രദ്ധയില്‍ പെട്ടാല്‍ അത് വസ്തുതാപരമാണോ എന്ന് ആദ്യം പരിശോധിക്കണം. ഇതിനായി വിവിധ ക്രഡിറ്റ് റേറ്റിംഗ്

തങ്ങളുടേതല്ലാത്ത കാരണത്താല്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നവരുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുകയാണ്. ഇതുമൂലം വായ്പ നിഷേധിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞകാര്യം ശ്രദ്ധയില്‍ പെട്ടാല്‍ അത് വസ്തുതാപരമാണോ എന്ന് ആദ്യം പരിശോധിക്കണം. ഇതിനായി വിവിധ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളിലേതിലെങ്കിലും നിന്ന് നിങ്ങളുടെ വിശദമായ ക്രെഡിറ്റ് സ്‌കോര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പരിശോധിക്കണം. വര്‍ഷത്തില്‍ ഒരു തവണ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് ഏജന്‍സികള്‍ സൗജന്യമായി നല്‍കും. അതില്‍ കൂടുതല്‍ തവണ ആവശ്യമെങ്കില്‍ നിശ്ചിത ഫീസ് നല്‍കണം. ഇത്തരത്തില്‍ സ്‌കോര്‍ വിശദമായി പരിശോധിച്ച് അതില്‍ രേഖപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ നിങ്ങള്‍ തന്നെ നടത്തിയിട്ടുള്ളതാണോ എന്ന് പരിശോധിക്കണം. മറ്റു പലരുടെയും ഇടപാടുകള്‍ നിങ്ങളുടെ പാന്‍ നമ്പറില്‍ രേഖപ്പെടുത്തി അത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. അത്തരം നിരവധി സംഭവങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
നിങ്ങള്‍ നടത്തിയിട്ടുള്ള ഇടപാടുകളും ശരിയായ വിധത്തിലാണോ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് പരിശോധിക്കണം.വായ്പ കൃത്യമായി അടച്ചുതീർത്തിട്ടും ഡീഫാൾട്ട് എന്നാണോ രേഖപ്പെടുത്തിയിട്ടുള്ളത്. അടച്ച ഇഎംഐകളിൽ ഏതെങ്കിലും ഡീഫാൾട്ട് എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം
ഇത്തരം കാര്യങ്ങള്‍ തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ ഏതു ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള ഇടപാടാണോ ആ സ്ഥാപനത്തിന് രേഖാമൂലം പരാതി നല്‍കണം. പരാതി നേരിട്ടോ തപാലിലോ ഇ മെയിലിലോ നല്‍കണം. 30 ദിവസത്തിനകം പരാതി പരിഹരിക്കാതിരിക്കുകയോ മറുപടി നല്‍കാതിരിക്കുകയോ ചെയ്താല്‍ ഈ പരാതിയുടെ കോപ്പി സഹിതം ബന്ധപ്പെട്ട ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിക്ക് പരാതി നല്‍കണം. അവിടെ നിന്നും 30 ദിവസത്തിനകം പരാതി പരിഹരിക്കാതിരിക്കുകയോ മറുപടി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ ബാങ്കിങ് ഓംബുഡ്‌സ്മാന് പരാതി നല്‍കാം. ഓംബുഡ്‌സ്മാന് പരാതി നല്‍കുമ്പോള്‍ ധനകാര്യ സ്ഥാപനത്തിനും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിക്കും നല്‍കിയ പരാതികളുടെ കോപ്പികളും വച്ചിരിക്കണം.