കോവിഡ് മൂലം പ്രതിസന്ധിയിലായവരുടെ സാമ്പത്തിക പുനരുജ്ജീവനത്തിനായി പുതിയ ബജറ്റില്‍ ധനനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രത്യേക വായ്പാ പദ്ധതിതന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നു തലങ്ങളിലായി 4600 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കുന്ന ഈ പാക്കേജിലെ പദ്ധതികള്‍ പഴയ കുപ്പിയിലെ പഴയ വീഞ്ഞാണെന്നു പറയേണ്ടി

കോവിഡ് മൂലം പ്രതിസന്ധിയിലായവരുടെ സാമ്പത്തിക പുനരുജ്ജീവനത്തിനായി പുതിയ ബജറ്റില്‍ ധനനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രത്യേക വായ്പാ പദ്ധതിതന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നു തലങ്ങളിലായി 4600 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കുന്ന ഈ പാക്കേജിലെ പദ്ധതികള്‍ പഴയ കുപ്പിയിലെ പഴയ വീഞ്ഞാണെന്നു പറയേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മൂലം പ്രതിസന്ധിയിലായവരുടെ സാമ്പത്തിക പുനരുജ്ജീവനത്തിനായി പുതിയ ബജറ്റില്‍ ധനനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രത്യേക വായ്പാ പദ്ധതിതന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നു തലങ്ങളിലായി 4600 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കുന്ന ഈ പാക്കേജിലെ പദ്ധതികള്‍ പഴയ കുപ്പിയിലെ പഴയ വീഞ്ഞാണെന്നു പറയേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മൂലം പ്രതിസന്ധിയിലായവരുടെ സാമ്പത്തിക പുനരുജ്ജീവനത്തിനായി പുതിയ ബജറ്റില്‍ ധനനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രത്യേക വായ്പാ പദ്ധതി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നു തലങ്ങളിലായി 4600 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കുന്ന ഈ പാക്കേജിലെ പദ്ധതികള്‍ പഴയ കുപ്പിയിലെ പഴയ വീഞ്ഞാണെന്നു പറയേണ്ടി വരും. പ്രത്യേകിച്ച് പ്രാഥമിക സഹകരണസംഘങ്ങള്‍ (പിഎസിഎസ്) വഴി നാലു ശതമാനം പലിശയ്ക്ക്  ലഭ്യമാക്കുന്ന വായ്പ.

പഴയ കുപ്പിയും വീഞ്ഞും തന്നെ

ADVERTISEMENT

2021-22 വര്‍ഷത്തില്‍ നാലു ശതമാനം പലിശയ്ക്ക് 2000 കോടി രൂപയുടെ വായ്പ എന്ന പ്രഖ്യാപനം കേട്ട് കര്‍ഷകരോ കാര്‍ഷിക മേഖലയിലെ സംരംഭകരോ അധികം ആവേശം കൊള്ളേണ്ട. കാരണം ഇതു നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതിയാണ്.  വര്‍ഷങ്ങളായി ഇവിടെ നിലവിലുള്ള പദ്ധതി. അതുകൊണ്ടു തന്നെ ഇതു വളരെ പഴയ കുപ്പിയും വീഞ്ഞും തന്നെ എന്നു പറയാത വയ്യ.
നബാര്‍ഡിന്റെ പുനര്‍വായ്പാ സ്‌കീമിന്റെ സാധ്യത പരാമവധി ഉപയോഗപ്പെടുത്തുമെന്നു ബജറ്റ് പ്രസംഗത്തില്‍ പറയുന്ന ധനമന്ത്രി തന്നെ പദ്ധതി നിലവിലുള്ളതാണെന്നു സമ്മതിക്കുന്നുമുണ്ട്.
പക്ഷേ വീഞ്ഞ് പഴകും തോറും  വീര്യമേറും എന്നു പറയാറുണ്ട്. എന്തായാലും വീഞ്ഞ് പഴയതോ പുതിയതോ ആയാലും കുടിച്ചാല്‍ ലഹരികിട്ടും എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.അതെ പദ്ധതി പഴയതാണെങ്കിലും അതു ശരിയായി ഉപയോഗപ്പെടുത്തിയാല്‍ ഗുണം കിട്ടും. അതിനു നിങ്ങള്‍ തയ്യാറാണോ എന്നതാണ് പ്രസക്തമായ ചോദ്യം.

എന്താണ് നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതി

നാഷനല്‍ ബാങ്ക് ഫോര്‍ അഗ്രികര്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് അഥവാ നബാര്‍ഡ് കാര്‍ഷിക - ഗ്രാമീണ മേഖലകളുടെ വികസനത്തിനായാണ് നാലു ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നത്. ഈ വായ്പകള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ വഴിയാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. നാമമാത്ര പലിശയ്ക്ക് നബാര്‍ഡ് നല്‍കുന്ന വായ്പാ തുക ചെറിയൊരു അധിക നിരക്ക് ഈടാക്കി സഹകരണ സംഘങ്ങള്‍  ആവശ്യക്കാര്‍ക്ക് നല്‍കും. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് സബ്‌സിഡിയുടെ ആനുകൂല്യം കിട്ടുമെന്നതിനാല്‍ ഫലത്തില്‍ പലിശ  വളരെ കുറവായിരിക്കും.  

ദുരുപയോഗം ഏറെ

ADVERTISEMENT

വര്‍ഷങ്ങളായി നിലവിലുള്ളതാണെങ്കിലും യഥാര്‍ഥ ആവശ്യക്കാര്‍ക്ക് വായ്പ നല്‍കാന്‍ പലപ്പോഴും അധികൃതര്‍ ശ്രദ്ധിക്കാറില്ല. എന്നു മാത്രമല്ല, നാമമാത്ര പലിശയ്ക്ക് ലഭിക്കുന്ന ഈ വായ്പ എടുക്കുന്നവരും ശരിയായി ഉപയോഗപ്പെടുത്താനോ അതുവഴി സ്ഥിരവരുമാനം ഉറപ്പാക്കാനോ തയ്യാറാകുന്നുമില്ല. മറിച്ച് കുറഞ്ഞ പലിശയ്ക്ക് കിട്ടുന്ന ഈ വായ്പകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉപഭോക്താക്കളും വന്‍തോതില്‍ ദുരുപയോഗപ്പെടുത്തുകയാണ്.  

ഇതിനൊരു മാറ്റം ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ലക്ഷ്യമിടുന്നുണ്ടോ? നബാര്‍ഡ് വായ്പ ആര്‍ക്കെല്ലാം ലഭ്യമാക്കണം എന്നതില്‍ വേറിട്ട ഒരു ചിന്ത എന്തായാലും അദ്ദേഹം  മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഈ പദ്ധതിയുടെ വിശദാംശങ്ങളായി ബജറ്റില്‍ പറയുന്ന കാര്യങ്ങള്‍ അതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.അതെന്താണെന്നു ഒന്നു നോക്കാം

ബജറ്റ് പറയുന്നത്

കാര്‍ഷികമേഖലയുടെ വികസനത്തിനു പ്രധാന തടസം ആവശ്യത്തിനു പണം കിട്ടാത്തതാണ്. മെച്ചപ്പെട്ട വായ്പകള്‍ ലഭ്യമാക്കിയാല്‍  ഈ രംഗത്ത് സ്വകാര്യ മൂലധന നിക്ഷേപം വര്‍ധിപ്പിക്കാം. അതു വഴി പ്രാദേശിക വിപണികള്‍, ഗോഡൗണുകള്‍, കോള്‍ഡ് സ്റ്റോറേജ് ചെയിന്‍ സൗകര്യങ്ങള്‍ എന്നിവ  സ്ഥാപിക്കാം. പൈനാപ്പിള്‍, വാഴപ്പഴം, മാമ്പഴം എന്നിവയുടെ  സംസ്‌ക്കരണ കേന്ദ്രങ്ങളും സൃഷ്ടിക്കാം.

കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച അവസരം

ധനമന്ത്രി ബജറ്റില്‍ പറഞ്ഞിരിക്കുന്ന ഇക്കാര്യങ്ങള്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മുന്നില്‍ തുറന്നിടുന്നത് അവസരങ്ങളുടെ ഒരു കലവറ തന്നെയാണ്. ചെറുതും വലുതുമായ സംരംഭങ്ങള്‍  തുടങ്ങാന്‍  കേരളത്തിലെ ആളുകള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്ന സമയമാണിത്. പ്രത്യേകിച്ച ലോക്ഡൗണ്‍മൂലം വരുമാനം നിലച്ചതോടെ കൃഷിയിലേയ്ക്കും അനുബന്ധസംരംഭങ്ങളിലേയ്ക്കും ചുവടുമാറ്റി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഏറെയാണ്. അത്തരക്കാര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന  മികച്ച വായ്പാ പദ്ധതിയാണിത്.

ADVERTISEMENT

എന്തിനെല്ലാം വായ്പ?

 ചെറുതും വലുതുമായ ഒട്ടേറെ സംരംഭങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് പരിഗണിക്കാം.

∙കാര്‍ഷികവിളകള്‍ക്കു മാത്രമല്ല മല്‍സ്യം, മാംസം, പാല്‍  തുടങ്ങിയവയ്ക്കും ഈ വായ്്പ ലഭ്യമാണ്.
∙ഇവയെല്ലാം സംഭരിക്കാനും സൂക്ഷിക്കാനും ഉള്ള കോള്‍ഡ്  സ്റ്റോറേജ്, ആധുനിക വിപണന കേന്ദ്രങ്ങള്‍, മാര്‍ക്കറ്റിങ് ശൃംഖലകള്‍ എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്.
∙പഴം, പച്ചക്കറി, പാല്‍, മല്‍സ്യമാംസാദികള്‍ എന്നിവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കും വായ്പ  നേടിയെടുക്കാം.
 

ഉദാഹരണത്തിനു കണ്ണിമാങ്ങാ അച്ചാര്‍ ഉണ്ടാക്കി വില്‍ക്കുന്ന ഒരു വീട്ടമ്മയ്ക്കു ഈ വായ്പ ഉപയോഗപ്പെടുത്താം.അതുപോലെ കപ്പയില്‍ നിന്നു സ്പിരിട്ടുണ്ടാക്കുന്നതിനെ കുറിച്ച് ധനമന്ത്രി സൂചിപ്പിച്ചു. അത്തരത്തില്‍ നിങ്ങള്‍ക്കു  വിജയിക്കാവുന്ന മേഖല കണ്ടെത്തി അതുപയോഗപ്പെടുത്താന്‍ ശ്രമിക്കുക. അങ്ങനെയെങ്കില്‍ ബജറ്റിലെ  ഈ സാമ്പത്തിക പുനരുജ്ജീവന വായ്പയുടെ ഗുണം നിങ്ങള്‍ക്കും ലഭിക്കും.  കിട്ടിയ അവസരം ശരിയായി  ഉപയോഗപ്പെടുത്തി ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍  വിജയിക്കാനുമാകും.അതല്ലാതെ എല്ലാം എന്നും സര്‍ക്കാര്‍ സൗജന്യമായി വീട്ടില്‍ തരും എന്നു ചിന്തിച്ചു വെറുതെ ഇരുന്നാല്‍ ഭാവി ഇരുള്‍ നിറഞ്ഞാതാകും. കാരണം എന്നും എല്ലാവര്‍ക്കും എല്ലാം സൗജന്യമായി കൊടുക്കുക എന്ന നയവുമായി ഒരു സര്‍ക്കാരിനും ഏറെ നാള്‍ മുന്നോട്ട് പോകാനാകില്ല.

 2000 കോടി കൊണ്ട്  നാടാകെ സാമ്പത്തിക ഉത്തേജനം

നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം നടത്താന്‍ സര്‍ക്കാരിനും ഈ അവസരത്തിലൂടെ കഴിയും.അതും സ്വന്തം കൈ നനയാതെ തന്നെ. നബാര്‍ഡ് ലഭ്യമാക്കുന്ന വായ്പയാണ് ആളുകള്‍ക്ക് നല്‍ക്കുന്നത് എന്നതിനാല്‍ സര്‍ക്കാരിനു യാതൊരു ബാധ്യതയുമില്ല.

∙ഗ്രാമീണ മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളിലേയ്ക്ക് അടുത്ത ആറു മാസം കൊണ്ട് 2000  കോടി രൂപ എത്തിക്കാം.

∙അതുവഴി വിപണിയിലുണ്ടാകുന്ന കാഷ് ഫ്‌ളോ തന്നെ ഇപ്പോള്‍ സ്തംഭിച്ചു നില്‍ക്കുന്ന കച്ചവടമേഖലയ്ക്ക് വലിയ കൈതാങ്ങാകും.

∙അതു മൊത്തത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഉത്തേജനത്തിനു വഴി തെളിക്കും. മാത്രമല്ല, ആയിരക്കണക്കിനു സംരംഭകരെ സൃഷ്ടിക്കാനും അതുവഴി ഒട്ടേറെ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും അവസരമുണ്ട്.

∙ഇതുവഴി പഴം, പച്ചക്കറി, പാല്‍, മല്‍സ്യം എന്നിവയുടെ മൂല്യവര്‍ധനയും വിപണന സംവിധാനവും മെച്ചപ്പെടുമെന്നതിനാല്‍ ലക്ഷക്കണക്കിനു കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നത്തിനു ന്യായവില ലഭിക്കാനുള്ള സാധ്യത കൂടും.

അതായത് 2000 കോടി രൂപ കൊണ്ട് ലക്ഷക്കണക്കിനു പേര്‍ക്ക് ഗുണം ചെയ്യാന്‍ സര്‍ക്കാരിനു കഴിയും.  കേള്‍ക്കുമ്പോള്‍  നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം നടത്തുന്ന പോലെ, അല്ലെങ്കില്‍ അഞ്ചപ്പം കൊണ്ട് 5000 പേരുടെ വിശപ്പടക്കുന്നതുപോലെ  എന്നു ചിരിച്ചു തള്ളും. വിഢിത്വം എന്നു ആരും പുച്ഛിച്ചു  തള്ളും.

പക്ഷേ  പക്ഷപാത രഹിതമായി ആവശ്യക്കാര്‍ക്ക് വായ്പ ലഭ്യമാക്കുന്നതോടൊപ്പം അതു ശരിയായി വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. അതിനുള്ള ഇച്ഛാശക്തി രണ്ടാം പിണറായി സര്‍ക്കാര്‍ കാട്ടുമോ എന്നതാണ് കണ്ടറിയേണ്ടത്. അതു ചെയ്താല്‍ നബാര്‍ഡിന്റെ ഈ 2000 കോടി കൊണ്ട് കേരളാ സര്‍ക്കാരിനു കൈ നയാതെ സാമ്പത്തിക ഉത്തേജനം എന്ന മീന്‍ പിടിക്കല്‍ ലക്ഷ്യം കൈവരിക്കാം.

English Summary : State Government Approach on 2000 crore Package of NABARD