മനോഭാവം മാറ്റാം, ധനികരാകാൻ ഈ 6 കാര്യങ്ങൾ പരിശീലിക്കൂ
കാത്തിരുന്ന് സമയം പോകുമെന്നല്ലാതെ കോവിഡ് ഈ അടുത്തൊന്നും നമ്മുടെ ഇടയിൽ നിന്നും ഗുഡ് ബൈ പറഞ്ഞു പോകുമെന്ന് പ്രതീക്ഷിക്കേണ്ട. കോവിഡ് ഉണ്ടാക്കി ക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാൻ കരുതലോടെ മുന്നേറുകയാണ് വേണ്ടത്. സൗജന്യമായി കിട്ടുന്ന കിറ്റും അരിയും കാത്തിരുന്ന് കാലം കഴിക്കണോ? അതോ അതിലും

കാത്തിരുന്ന് സമയം പോകുമെന്നല്ലാതെ കോവിഡ് ഈ അടുത്തൊന്നും നമ്മുടെ ഇടയിൽ നിന്നും ഗുഡ് ബൈ പറയുമെന്ന് പ്രതീക്ഷിക്കേണ്ട. കോവിഡ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാൻ കരുതലോടെ മുന്നേറുകയാണ് വേണ്ടത്. സൗജന്യമായി കിട്ടുന്ന കിറ്റും അരിയും കാത്തിരുന്ന് കാലം കഴിക്കണോ? അതോ അതിലും മെച്ചപ്പെട്ട ഭാവിക്കായി ഈ സമയം അനുയോജ്യമായി ഉപയോഗിക്കണോ?
പണത്തിന്റെ അഭാവമാണ് യഥാർത്ഥ പ്രശ്‌നം. പണം ഇല്ല എന്നത് ഒരു ലക്ഷണം മാത്രമാണ്. ലക്ഷണം പ്രകടമാകുമ്പോൾ മുതൽ തുടങ്ങും ചെലവുചുരുക്കൽ, പിശുക്ക്, കടം വാങ്ങൽ എന്നിങ്ങനെ. പോക്കറ്റ് കാലിയാകുമ്പോഴേ തുടങ്ങും പരവേശം.. ആത്മവിശ്വാസം നശിച്ച്, തളർന്ന്, ആരെയും അഭിമുഖീകരിക്കാനാകാതെ സ്വയം കീഴടങ്ങേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ...
1. മനോഭാവം മാറ്റി നോക്കാം
ഉപബോധ മനസിൽ ധനികർ മോശമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് പണം ആകർഷിക്കാൻ ഒരിക്കലും കഴിയില്ല. ധനികരെ പരിഹസിക്കുന്നതും പുച്ഛിക്കുന്നതും ഒരു സാമാന്യ സ്വഭാവമാണല്ലോ. പുച്ഛിക്കുന്നവയെ ആകർഷിക്കാൻ കഴിയില്ല. ബോധമനസിൽ നിങ്ങൾ സമ്പന്നനാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഉപബോധമനസിൽ കിടക്കുന്ന ഈ ചിന്ത മൂലം സമ്പത്തിനെ ആകർഷിക്കാൻ നിങ്ങൾക്ക് കഴിയാതെ വരുന്നു.
2. ധനികരെ പോലെ പണമുണ്ടാക്കാം
പണമുണ്ടാക്കാനുള്ള ആഗ്രഹത്തോടൊപ്പം അതിനുള്ള നല്ല വഴികൾ തേടുകയുമാണ് വേണ്ടത്. നിങ്ങളുടെ ആഗ്രഹം എത്രത്തോളം തീവ്രമാണോ അത്രയും വേഗം ലക്ഷ്യം നേടുവാൻ നിങ്ങൾക്കു സാധിക്കും.
3. നിങ്ങളുടെ ധനമാനേജ്മെന്റ് മോശമാണോ?
ശരിയായി പണം കൈകാര്യം ചെയ്യാനറിയാത്തത് നിങ്ങളെ ദരിദ്രനാക്കും. ഒരു കുട്ടിക്ക് സിംഗിൾ-സ്കൂപ്പ് ഐസ്ക്രീം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, രക്ഷകർത്താവ് ഒരിക്കലും ഒരു ട്രിപ്പിൾ-സ്കൂപ്പ് ഐസ്ക്രീം നൽകാൻ പോകുന്നില്ല. അങ്ങനെയാണ് പണവും പ്രവർത്തിക്കുന്നത്. ഇപ്പോൾ ഉള്ള പണത്തോട് കൂടുതൽ ഉത്തരവാദിത്വം പുലർത്താൻ കഴിഞ്ഞാൽ നിങ്ങൾക്ക് കൂടുതൽ ലഭിക്കും എന്നു വിശ്വസിക്കുക.
4.മൂല്യവർധിതമാക്കുക
ഉള്ള പണം തീരുംമുമ്പ് അത് മൂല്യവർധിതമാക്കാനുള്ള വഴികൾ തേടുക. സ്വന്തം വളർച്ചയിലും പഠനത്തിലും നിക്ഷേപിക്കാൻ തയാറല്ലെങ്കിൽ നിങ്ങളുടെ വളർച്ച മുരടിക്കും. കാലത്തിനൊത്ത് മാറാൻ തയ്യാറാകണം. നൂതന ആശയങ്ങൾ തേടണം. അതിനു വേണ്ടി കോഴ്സുകളിലും പരിശീലന പരിപാടികളിലും പണം മുടക്കാൻ മടിയ്ക്കരുത്. അറിവ് വർധിക്കുന്തോറും സമ്പത്തുണ്ടാക്കുവാനുള്ള പുതിയ മാർഗങ്ങൾ ഉയർന്നു വരും.
5. മെന്ററെ വെക്കാം
ആവശ്യമെങ്കിൽ ഒരു മെന്ററുടെ സഹായം തേടുക. നമുക്ക് എല്ലാ കാര്യത്തിലും അറിവുണ്ടാകണമെന്നില്ലല്ലോ. എനിക്കെല്ലാം അറിയാം എന്ന ഭാവം നല്ലതല്ല. അത് നിങ്ങളെ മായാലോകത്തേക്ക് വഴിതെറ്റിച്ചു കൊണ്ടു പോകും. നിങ്ങൾ സ്വയം കാര്യങ്ങൾ മനസിലാക്കി ചെയ്യാൻ ശ്രമിക്കുമ്പോൾ, ഫലം നേടാൻ വളരെയധികം സമയമെടുത്തേക്കാം.
6.പുതുമയെ പുണരാം
ഇന്നൊവേഷനാണ് ഇന്ന് എവിടെയും. നിങ്ങളുടെ മേഖല ഏതാണോ അവിടെയും മാറ്റങ്ങൾക്കു തയ്യാറാകണം. പുതിയ കഴിവുകൾ വികസിപ്പിക്കാത്തതും പണം വർധിക്കാതിരിക്കാൻ ഒരു പ്രധാന കാരണമാണ്. നിങ്ങൾ 10 വർഷം മുമ്പ് ആ മേഖലയിൽ വിജയിച്ചിരിക്കാം, പക്ഷേ ഇന്നത് കാലഹരണപ്പെട്ട ആശയമായി മാറിയിട്ടുണ്ടാകും. മാറിയ ലോകത്ത് പുതുപുത്തൻ ആശയങ്ങൾക്കാണ് പ്രസക്തി. ആശയം എത്ര കരുത്തുറ്റതാണെങ്കിലും ലോകത്തിനു അതു വേണ്ടെങ്കിൽ എന്തു ചെയ്യും? സുസ്ഥിരമായ ബിസിനസ് അല്ലെങ്കിൽ വരുമാനം ഈ ലക്ഷ്യം വച്ചായിരിക്കണം ആസൂത്രണം ചെയ്യുവാൻ.
ഇപ്പോഴത്തെ സാഹചര്യങ്ങൾ വിശകലനം ചെയ്യുക. ഒരു മാറ്റത്തിനു തയ്യാറാണോ? തീരുമാനമെടുക്കുക. വരും നാളുകളിൽ പണത്തിന്റെ കുത്തൊഴുക്കുണ്ടാകും.
English Summary : Six Tips to Become Rich