സംരംഭം വളർത്തണോ? സമൂഹമാധ്യമങ്ങള് വഴിയൊരുക്കും
സമൂഹ മാധ്യമങ്ങൾ വഴി ബിസിനസ് പ്രൊമോട്ട് ചെയ്യുന്നതിന് വൻ തുകകൾ ആണ് കമ്പനികൾ നീക്കിവയ്ക്കുന്നത്. പക്ഷേ ചിലവാക്കുന്ന തുകയ്ക്ക് ആനുപാതികമായി വിറ്റുവരവ് കൂടുകയോ ബിസിനസ് വളരുകയോ ചെയ്യുന്നില്ലെന്ന് സംരംഭകർ പരാതിപ്പെടുന്നതും കേൾക്കാറുണ്ട്. മറ്റേതു മാർഗങ്ങളേക്കാളും ബിസിനസ് പ്രൊമോട്ട് ചെയ്യാൻ ഏറ്റവും
സമൂഹ മാധ്യമങ്ങൾ വഴി ബിസിനസ് പ്രൊമോട്ട് ചെയ്യുന്നതിന് വൻ തുകകൾ ആണ് കമ്പനികൾ നീക്കിവയ്ക്കുന്നത്. പക്ഷേ ചിലവാക്കുന്ന തുകയ്ക്ക് ആനുപാതികമായി വിറ്റുവരവ് കൂടുകയോ ബിസിനസ് വളരുകയോ ചെയ്യുന്നില്ലെന്ന് സംരംഭകർ പരാതിപ്പെടുന്നതും കേൾക്കാറുണ്ട്. മറ്റേതു മാർഗങ്ങളേക്കാളും ബിസിനസ് പ്രൊമോട്ട് ചെയ്യാൻ ഏറ്റവും
സമൂഹ മാധ്യമങ്ങൾ വഴി ബിസിനസ് പ്രൊമോട്ട് ചെയ്യുന്നതിന് വൻ തുകകൾ ആണ് കമ്പനികൾ നീക്കിവയ്ക്കുന്നത്. പക്ഷേ ചിലവാക്കുന്ന തുകയ്ക്ക് ആനുപാതികമായി വിറ്റുവരവ് കൂടുകയോ ബിസിനസ് വളരുകയോ ചെയ്യുന്നില്ലെന്ന് സംരംഭകർ പരാതിപ്പെടുന്നതും കേൾക്കാറുണ്ട്. മറ്റേതു മാർഗങ്ങളേക്കാളും ബിസിനസ് പ്രൊമോട്ട് ചെയ്യാൻ ഏറ്റവും
സമൂഹ മാധ്യമങ്ങൾ വഴി ബിസിനസ് പ്രൊമോട്ട് ചെയ്യുന്നതിന് വൻ തുകകൾ ആണ് കമ്പനികൾ നീക്കിവയ്ക്കുന്നത്. പക്ഷേ ചിലവാക്കുന്ന തുകയ്ക്ക് ആനുപാതികമായി വിറ്റുവരവ് കൂടുകയോ ബിസിനസ് വളരുകയോ ചെയ്യുന്നില്ലെന്ന് സംരംഭകർ പരാതിപ്പെടുന്നതും കേൾക്കാറുണ്ട്. മറ്റേതു മാർഗങ്ങളേക്കാളും ബിസിനസ് പ്രൊമോട്ട് ചെയ്യാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് സമൂഹമാധ്യമങ്ങൾ. അവ ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ തീർച്ചയായും നിങ്ങൾ വിചാരിച്ചതിലും കൂടുതൽ റിസൽറ്റ് ഉണ്ടാക്കാൻ പറ്റും.
വിൽപന വർധിപ്പിച്ച് ബിസിനസ് മെച്ചപ്പെടുത്തുവാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഈ അഞ്ചു കാര്യങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കു. നൊടിയിടയിൽ മാറ്റങ്ങൾ കാണാം.
1. ലക്ഷ്യമിട്ട പ്രേക്ഷകരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
ബിസിനസ് ആവശ്യത്തിന് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൊതു സമീപനം മാറ്റി ബിസിനസിനാവശ്യമായ പ്രത്യേക ഉപഭോക്താക്കളെ കണ്ടെത്താനാണ് ആദ്യമായി ശ്രമിക്കേണ്ടത്. എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താനും ആകർഷിക്കാനും ശ്രമിക്കുമ്പോഴാണ് ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോകുന്നത്. സമൂഹമാധ്യമങ്ങൾ ശരിയായി കൈകാര്യം ചെയ്യുകയാണെങ്കിൽ ലീഡുകളുടെ ഒരു സ്വർണ്ണഖനി തന്നെ കണ്ടെത്താനാകും. ലക്ഷ്യമിട്ട ഉപയോക്താക്കളെ കണ്ടെത്തി അവർക്കായി പ്രത്യേക ഉപഭോക്തൃ പ്രൊഫൈൽ സൃഷ്ടിക്കുക. ഇവരെ പ്രചോദിപ്പിച്ച് അവരുടെ ആവശ്യങ്ങൾ മനസിലാക്കുക. ഇങ്ങനെ ഒരു പ്രത്യേക സമീപനം എടുക്കുമ്പോൾ തന്നെ മാർക്കറ്റിങ് കൂടുതൽ ഫലപ്രദമാകാൻ തുടങ്ങും. അതനുസരിച്ച് വിവിധ കസ്റ്റമർ സെഗ് മെൻ്റുകൾ ഉണ്ടാക്കുക. എന്നിട്ട് അവരോട് ആശയ വിനിമയം നടത്തുക. അവരുടെ സ്വഭാവസവിശേഷതകൾ മനസിലാക്കിക്കഴിഞ്ഞാൽ അതിനു പറ്റിയ മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്ക്കരിക്കാൻ പറ്റും.
2. പറ്റിയ പ്ലാറ്റ്ഫോം തെരഞ്ഞെടുത്ത് അത് ഒപ്റ്റിമൈസ് ചെയ്യുക.
ഇന്ന് നൂറുകണക്കിനു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുണ്ട്. ഇതിൽ നിന്നും നിങ്ങളുടെ ബിസിനസിന് ഏറ്റവും യോജിച്ച പ്ലാറ്റ്ഫോമുകൾ മാത്രം തിരഞ്ഞെടുക്കുക. ഏറ്റവും ജനകീയമായ രണ്ടോ മൂന്നോ പ്ലാറ്റ്ഫോമുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. പ്ലാറ്റ്ഫോമുകളുടെ എണ്ണം കൂടുംതോറും കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും കൂടും. ഓരോ പ്ലാറ്റ്ഫോമും വ്യത്യസ്തമാണെന്ന് ഓർക്കുക. അതുകൊണ്ട് ഓരോന്നിന്റെയും സ്വഭാവമനുസരിച്ചാകണം ഉള്ളടക്കം അഥവാ കണ്ടൻറ് തയ്യാറാക്കുവാൻ. ഉദാഹരണത്തിന് ഇൻസ്റ്റാഗ്രാമിൽ ഇമേജുകൾക്കാണ് സ്ഥാനം. ഗുണനിലവാരമുള്ള ഇമേജുകൾ തയ്യാറാക്കി കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഒരു കൈ നോക്കാവുന്നതാണ്. ട്വിറ്ററിൽ വിവരദായകമായ ത്രെഡ്ഡുകൾ ആണ് ആവശ്യം. ഫേസ്ബുക്കിലാണെങ്കിൽ മറ്റൊരു രീതിയാണ്.
3. മികച്ച ഉള്ളടക്കം തയാറാക്കി ഷെയർ ചെയ്യുക
കണ്ടൻ്റ് മാർക്കറ്റിംഗ് ക്രിയാത്മകമായ ഒരു തന്ത്രമാണ്. മികച്ച ഉള്ളടക്കത്തിന് പ്രേക്ഷകരെ ആകർഷിക്കാൻ കഴിയും. അതിന്റെ ഫലങ്ങൾ തൽസമയം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഉള്ളടക്കം ഹ്രസ്വവും വിവരദായകവും രസകരവുമാകണം. ഒരു ഫോട്ടോയോ വിഡിയോയോ ടെക് സ്റ്റോ പ്രേക്ഷകർക്കിഷ്ടമായാൽ വൈറലാകുന്നത് പെട്ടെന്നായിരിക്കും. ഉള്ളടക്കം വൈറലായാൽ വെബ്സൈറ്റിലെ ട്രാഫിക് കുതിച്ചുയരും. പ്രൊഫഷണലുകളെ വച്ച് ഉള്ളടക്കം തയ്യാറാക്കുക. ഒരു മികച്ച ബ്രാൻ്റ് സൃഷ്ടിക്കുന്നതിൽ ഉള്ളടക്കത്തിന് നല്ല പങ്കുണ്ട്. ഉള്ളടക്കത്തിനും വേണം ഒരു തന്ത്രം. അത് ഇടയ്ക്കിടെ മാറ്റുകയും വേണം.
4.ഉപയോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക.
ഉപയോക്താക്കളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാനായാൽ പിന്നീട് മാർക്കറ്റിങ് അവർ നോക്കിക്കോളും. നല്ല ഉള്ളടക്കം സൃഷ്ടിച്ച് ഷെയർ ചെയ്യാൻ ഉപയോക്താക്കളെ പ്രോൽസാഹിപ്പിക്കുക. കമ്പനി പറയുന്നതിനേക്കാൾ കൂടുതൽ ആളുകൾ വിശ്വസിക്കുക തങ്ങളുടെ സുഹൃത്തുക്കൾ പറയുന്നതായിരിക്കും. നിങ്ങളുടെ ഉൽപന്നമോ സേവനമോ ഉപയോഗിക്കുന്നവരോട് മികച്ച പോസ്റ്റ് ഇടുവാൻ പ്രേരിപ്പിക്കാം. വേണമെങ്കിൽ അതൊരു മൽസരമാക്കി മികച്ച പോസ്റ്റിനു സമ്മാനം നൽകാം.
5. പ്രശ്നമുണ്ടായാൽ ഉടൻ പരിഹരിക്കാം.
നിങ്ങളുടെ ഉൽപന്നങ്ങളിലോ സേവനങ്ങളിലോ ഉപഭോക്താക്കൾ തൃപ്തരല്ലെങ്കിൽ സമൂഹ മാധ്യമങ്ങൾ വഴി നെഗറ്റീവ് പ്രചരണങ്ങൾ വരും എന്ന് ഓർക്കുക. ഇത് നിങ്ങളുടെ ബിസിനസ്സിനെ ബാധിക്കും. അതു കൊണ്ട് ഏതെങ്കിലും ഒരു പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പരിഹരിക്കണം. ഉപഭോക്താക്കളുടെ ആശങ്കകളും അഭിപ്രായങ്ങളും പങ്കുവയ്ക്കുവാൻ അവസരം നൽകണം. ഇത് വിശ്വാസ്യത വർധിപ്പിക്കുകയും ക്രമേണ പുതിയ ഉപഭോക്താക്കളെ ലഭിക്കാൻ സഹായിക്കുകയും ചെയ്യും.
English Summary : How to Use Social Media in a Better way to promote Business