വർക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് മടങ്ങാൻ പറഞ്ഞതിനെത്തുടർന്നു ഒരു കമ്പനിയിലെ 800 ജോലിക്കാർ രണ്ടുമാസത്തിനുള്ളിൽ രാജി വച്ചത് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിൽ വന്ന ചൂടുള്ള വാർത്തയായിരുന്നു.ഓഫീസിലേക്ക് മടങ്ങുവാൻ എന്തുകൊണ്ടാണ് ജോലിക്കാർക്ക് മടി? കമ്പനികൾക്കു ഓഫീസിലേക്ക് ജോലിക്കാരെ

വർക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് മടങ്ങാൻ പറഞ്ഞതിനെത്തുടർന്നു ഒരു കമ്പനിയിലെ 800 ജോലിക്കാർ രണ്ടുമാസത്തിനുള്ളിൽ രാജി വച്ചത് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിൽ വന്ന ചൂടുള്ള വാർത്തയായിരുന്നു.ഓഫീസിലേക്ക് മടങ്ങുവാൻ എന്തുകൊണ്ടാണ് ജോലിക്കാർക്ക് മടി? കമ്പനികൾക്കു ഓഫീസിലേക്ക് ജോലിക്കാരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് മടങ്ങാൻ പറഞ്ഞതിനെത്തുടർന്നു ഒരു കമ്പനിയിലെ 800 ജോലിക്കാർ രണ്ടുമാസത്തിനുള്ളിൽ രാജി വച്ചത് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിൽ വന്ന ചൂടുള്ള വാർത്തയായിരുന്നു.ഓഫീസിലേക്ക് മടങ്ങുവാൻ എന്തുകൊണ്ടാണ് ജോലിക്കാർക്ക് മടി? കമ്പനികൾക്കു ഓഫീസിലേക്ക് ജോലിക്കാരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് മടങ്ങാൻ പറഞ്ഞതിനെത്തുടർന്നു ഒരു കമ്പനിയിലെ 800 ജോലിക്കാർ  രണ്ടുമാസത്തിനുള്ളിൽ രാജി വച്ചത് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിൽ വന്ന ചൂടുള്ള വാർത്തയായിരുന്നു. ഓഫീസിലേക്ക് മടങ്ങുവാൻ എന്തുകൊണ്ടാണ് ജോലിക്കാർക്ക് മടി? കമ്പനികൾക്കു ഓഫീസിലേക്ക് ജോലിക്കാരെ തിരിച്ചെത്തിക്കുന്നതു അധികബാധ്യതയല്ലേ? വീട്ടിലിരുന്നു ജോലി ചെയ്‌താൽ 'കാര്യക്ഷമത' കൂടുമോ ഇല്ലയോ? ഈ ചോദ്യങ്ങൾക്കെല്ലാം ഒറ്റ ഉത്തരം ശരിയാകില്ലെങ്കിലും ജോലി ചെയ്യുന്ന മേഖലകളനുസരിച്ച് ഇതിനു വ്യത്യാസം വരാം എന്നുള്ളതാണ് ശരി. അടുത്തിടെ നടത്തിയ ഒരു പഠന പ്രകാരം ഇന്ത്യയിലെ 69 ശതമാനം ജീവനക്കാര്‍ക്കും 'വർക് ഫ്രം ഹോമിൽ' കാര്യക്ഷമത കൂടുന്നുവെന്ന് അഭിപ്രായപ്പെടുന്നു.

കൂടുതൽ ജോലി 

ADVERTISEMENT

'വർക്ക് ഫ്രം ഹോമിനിടയിൽ' കുട്ടിയെ പഠിപ്പിക്കലും, പ്രായമുള്ളവരെ  നോക്കലും, ഭക്ഷണം ഉണ്ടാക്കലും, വീട്ടു പണികളും തുടങ്ങി നൂറുകൂട്ടം കാര്യങ്ങൾ ഒരുമിച്ചുകൊണ്ടുപോയവർക്കു പെട്ടെന്ന് കമ്പനികൾ തിരിച്ചുവിളിക്കുമ്പോൾ സ്വാഭാവികമായും ഇതിൽനിന്നു മാറാൻ ബുദ്ധിമുട്ടു തോന്നും. വീട്ടിലെ ജോലികളെല്ലാം ചെയ്‌താൽ പോലും കമ്പനികളിലെ ജോലികളിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നും, കൂടുതൽ ജോലി ചെയ്തിട്ടുണ്ടെന്നുമാണ് ഇവരുടെ ന്യായം. കൂടാതെ യാത്ര ചെയ്യുവാനുള്ള സമയം പോലും ജോലി ചെയ്യാം എന്ന ന്യായവും ഉണ്ട്.

ഒരേ സമയം പല കമ്പനികളിലെ ജോലി 

പല സോഫ്റ്റ് വെയർ കമ്പനികളുടെ തലവന്മാരും മറ്റൊരാശങ്ക പങ്കുവെക്കുന്നുണ്ട്.  'വർക്ക് ഫ്രം ഹോം' കൊടുത്താൽ കമ്പനികൾക്കു ചെലവ് കുറക്കാമെങ്കിലും പല വിരുതന്മാരും വിരുതത്തികളും  കൂടുതൽ കമ്പനികളിൽ ഒരേ സമയം ജോലി ചെയ്യുന്ന പ്രവണത തുടങ്ങി. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പല കമ്പനികളും ഈ കള്ളത്തരം കണ്ടുപിടിച്ചത്. ഇങ്ങനെ പല കമ്പനികളിലും ഒരേ സമയം ജോലി ചെയ്‌താൽ അത് 'കാര്യക്ഷമതയെ' ബാധിക്കും എന്നതുകൊണ്ടാണ് സോഫ്റ്റ് വെയർ കമ്പനികൾ തങ്ങളുടെ ജോലിക്കാരെ ഇപ്പോൾ ഓഫീസുകളിലേക്ക് തിരിച്ചു വിളിക്കുന്നത്. 

ആക്സിസ് മ്യൂച്ചൽ ഫണ്ടിലെ ക്രമക്കേടുകൾ പുറത്തുവന്നതിനെത്തുടർന്ന് രണ്ടു ഫണ്ട് മാനേജർമാരെ 7 മ്യൂച്ചൽ ഫണ്ടുകളുടെ ചുമതലയിൽ നിന്നും മാറ്റി നിറുത്തിയിരുന്നു. ജോലി സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുത്, മറ്റുള്ളവരുമായി വിവരങ്ങൾ പങ്കുവെക്കരുത് തുടങ്ങിയ  പ്രോട്ടോക്കോൾ പിന്തുടരേണ്ട ഫണ്ട് മാനേജർമാർക്കു വീഴ്ച പറ്റിയത് അവർ 'വർക്ക് ഫ്രം ഹോമി'ലായതാണ് കാരണമാണെന്ന് വാദഗതികളുണ്ട്. എന്നാൽ അങ്ങേയറ്റം ഉത്തരവാദിത്വമുള്ള ജോലി നന്നായി  ചെയ്യുന്നതിന് വീടും, ഓഫീസും തമ്മിൽ വ്യത്യാസപ്പെടുത്തി പറയേണ്ട കാര്യമില്ലെന്നും ബാലിശമായ വാദഗതിയാണ് ഇതെന്നുമുള്ള അഭിപ്രായങ്ങൾ വിദഗ്ധർ തന്നെ പറഞ്ഞുകഴിഞ്ഞു. 

ADVERTISEMENT

എന്നാൽ മറ്റൊരു കൂട്ടർക്ക് 'വർക്ക് ഫ്രം ഹോം' തുടങ്ങിയതില്‍പ്പിന്നെ 'മനസ്സമാധാനം'  കൂടുതലുള്ളതുകൊണ്ടു സാധാരണ ചെയ്യുന്ന ജോലികളിൽ കൂടുതൽ ചെയ്യുവാൻ സാധിക്കുന്നുവെന്ന വാദവുമുണ്ട്. അത്തരക്കാരെ തിരിച്ചു ഓഫീസുകളിലേക്ക് വിളിക്കുമ്പോൾ അത് തീർച്ചയായും ഇപ്പോഴുള്ള കാര്യക്ഷമതയെ ബാധിക്കും. 

വർക് ഫ്രം ഹോമിൽ കാര്യക്ഷമത കൂടുതൽ 

മറ്റൊരുകൂട്ടം ജോലിക്കാർക്കാകട്ടെ  സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള കൃത്യമായ സ്ക്രീനിങ് ഉള്ളതിനാൽ 3 മിനിറ്റിൽ കൂടുതൽ വർക്ക് ഫ്രം ഹോമിൽ കംപ്യൂട്ടറിനു മുൻപിൽ നിന്നും മാറിനിൽക്കാനാകില്ല. ചുരുക്കി പറഞ്ഞാൽ ഓഫീസുകളിൽ ഇരുന്നു ചെയ്യുന്നതിനേക്കാൾ കൂടുതൽ പണി ഇത്തരം കമ്പനികൾ ജോലിക്കാരെകൊണ്ട് വീട്ടിലിരുത്തി ചെയ്യിക്കും. ഏതൊക്കെ വെബ്സൈറ്റ് സന്ദർശിക്കുന്നുണ്ട്, എത്രനേരം ഇമെയിലിൽ ചിലവഴിക്കുന്നുണ്ട്, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടോ, വേറെ ജോലിക്കു അപേക്ഷിക്കുന്നുണ്ടോ എന്നിവ  വരെ ഒപ്പിയെടുക്കാൻ സോഫ്ട്‍വെയറുകൾ ലഭ്യമായ ഈ കാലത്തു ഓഫീസുകളിൽ വന്നു തന്നെ ജോലി ചെയ്യണം എന്ന പഴഞ്ചൻ ഏർപ്പാട് നിർത്താറായില്ലേ? പുതിയ ലോകത്തിനു 'ഹാർഡ് വർക്കല്ല , സ്മാർട്ട് വർക്കാണ് ' വേണ്ടതെന്ന തിരിച്ചറിവുള്ള നല്ല കമ്പനികൾ ഇപ്പോഴും 'വർക്ക് ഫ്രം ഹോം' നീട്ടികൊടുക്കുകയാണ്. ഓഫീസിൽ വരുമ്പോൾ  ഒരു മേലധികാരിക്ക് ട്രാക്ക് ചെയ്യാൻ പറ്റുന്നതിനേക്കാൾ സൂക്ഷ്മമായി ഒരു സോഫ്ട്‍വെയറിന് ജോലിക്കാരനെ 'മുൾമുനയിൽ' നിർത്തി പണിയെടുപ്പിക്കാൻ പറ്റുമെങ്കിൽ കമ്പനികൾ അവരുടെ സുസ്ഥിര നിലനിൽപ്പിനു വർക്ക് ഫ്രം ഹോം തുടർന്നും അനുവദിക്കുകയല്ലേ വേണ്ടത്. കാലത്തിനനുസരിച്ച് മാറിയില്ലെങ്കിൽ നിലനിൽപ്പ് പരുങ്ങലിലാകുമെന്ന് നന്നായറിയാവുന്ന പുതിയ തലമുറയിലെ പല സ്റ്റാർട്ട് അപ്പ് സംരംഭങ്ങളും അതുകൊണ്ടാണ് 'വർക്ക് ഫ്രം ഹോം'  ഇപ്പോഴും 'ഉദാരമായി'  അനുവദിക്കുന്നത്.

വർക്ക് ഫ്രം ഹോമിന്റെ സാമ്പത്തികം 

ADVERTISEMENT

വൻ നഗരങ്ങളിൽ വാടകക്ക് താമസിക്കുന്ന ചിലവുകൾ മുതൽ, യാത്രയുടെയും, ഓഫീസ് കഫെറ്റീരിയയിൽനിന്നും ഭക്ഷണം കഴിക്കുന്നതിന്റെയും, ടോൾ ഫീസും തുടങ്ങി പലതിലും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം മൂലം ലാഭിക്കാൻ സാധിക്കും. മഹാമാരി തുടങ്ങിയ സമയത്തു പല ജീവനക്കാരും ഗ്രാമപ്രദേശങ്ങളിലേക്കു തിരിച്ചു ചേക്കേറിയതിന്റെ കാരണവും ഇതാണ്. ചെറുനഗരങ്ങളിലും പെട്രോൾ ചാർജ് ഇനത്തിൽ തന്നെ നല്ലൊരു തുക ലാഭിക്കാൻ വർക്ക് ഫ്രം ഹോം മൂലം സാധിക്കും. 

ചെറിയ ഓഫീസുകളാണെങ്കിൽ പോലും വാടക, വെള്ളം, വൈദ്യുതി, നികുതി ഇനങ്ങളിൽ നല്ലൊരു തുക ലാഭിക്കാൻ തൊഴിലുടമക്കും സാധിക്കും. ഇതുകൂടാതെ 'വർക്ക് ഫ്രം ഹോം' ആയതുമൂലം ശമ്പളം കുറച്ചു കൊടുക്കുന്ന പുതിയ ഒരു തൊഴിൽ  സംസ്കാരവും ഇപ്പോൾ രൂപപ്പെട്ടിട്ടുണ്ട്.  കേരളത്തിലെപോലെ ഹർത്താലുള്ള സ്ഥലമാണെങ്കിൽ 'വെർച്യുൽ ഓഫീസുകളിൽ' ജോലി ഒരിക്കലും തടസ്സപ്പെടുകയില്ല. 

പരിസ്ഥിതിക്ക് അനുകൂലം 

കാർബൺ ഫുട് പ്രിന്റിനെകുറിച്ചും, ആഗോള താപനത്തെക്കുറിച്ചും അവസരത്തിലും, അനവസരത്തിലും പരാതിപ്പെടുന്ന അവസ്ഥക്ക് ഒരു കുറവുണ്ടാകാൻ 'വർക്ക് ഫ്രം  ഹോം' നല്ലതാണ്. ഇന്ത്യയിൽ പൊതുവെ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ സ്വകാര്യ വാഹനങ്ങളിൽ ഓഫീസുകളിൽ പോകുന്നവരാണ് അധികവും. ലോക്ക് ഡൗൺ കാലഘട്ടത്തിൽ  അന്തരീക്ഷ മലിനീകരണം കുറഞ്ഞത് എല്ലാവരും  അനുഭവിച്ചറിഞ്ഞതാണ്. വീട്ടിലിരുന്നു ജോലി ചെയ്യാൻ സൗകര്യമുണ്ടെങ്കിൽ വാഹന പുക  മലിനീകരണം കുറക്കാനും, ഏറ്റവും കൂടുതൽ പണം പുറത്തേക്കൊഴുകുന്ന അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറക്കാനും സാധിക്കും. 

സ്റ്റാൻഫോർഡിന്റെ പഠനം അനുസരിച്ച് ' വർക് ഫ്രം ഹോമിൽ' ജീവനക്കാർ 47 ശതമാനത്തോളം കൂടുതൽ കാര്യക്ഷമതയുള്ളവരാണെന്നാണ്. കോവിഡ് മഹാമാരിക്ക് ശേഷം അമേരിക്കയിലുണ്ടായ പഠനങ്ങളിലെല്ലാം 'വർക്ക് ഫ്രം ഹോം' സന്തോഷവും, സംതൃപ്തിയും, കാര്യക്ഷമതയും കൂട്ടുമെന്ന് കാണിക്കുന്നുണ്ട്. ഇന്ത്യൻ മെട്രോനഗരങ്ങളിലെ പഠനങ്ങളും ഈ കാര്യം ശരിവെക്കുന്നു. ഇക്കാര്യങ്ങളെല്ലാം നേരത്തെതന്നെ ബോധ്യപെട്ടിട്ടായിരിക്കണം അമേരിക്കയിലെയും, യൂറോപ്പിലെയും പല കമ്പനികളും രണ്ടായിരത്തിന്റെ ആദ്യം മുതലേ 'വർക്ക് ഫ്രം ഹോം' അനുവദിച്ചിരുന്നത്. 'വർക്ക് ഫ്രം ഹോം' ജോലിയിലെ സൃഷ്ടിപരത കൂട്ടുമെന്ന സിദ്ധാന്തങ്ങൾ മുൻപ് തന്നെ നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്നു. കോവിഡ്  കാലം ആ ഒരു കാര്യത്തെ സമസ്ത മേഖലകളിലേക്കും എത്തിച്ചു ജനകീയമാക്കി. 'വർക്ക് ഫ്രം ഹോം' ഭാവിയിലെ തൊഴിൽ സംസ്കാരത്തിന്റെ ഭാഗമാകുമെന്നു ഭീമൻ ടെക് കമ്പനികൾ അവകാശപ്പെടുന്നുണ്ട്. 

എന്നാൽ ജീവനക്കാരിൽ ചിലർ ഓഫീസുകൾ താല്പര്യപ്പെടുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. എന്തായാലും 'വർക്ക് ഫ്രം ഹോമും' ഓഫീസും കൂടിയുള്ള   ഒരു ഹൈബ്രിഡ് ജോലി സംസ്കാരം ഇന്ത്യയിൽ വരും വർഷങ്ങളിൽ കോവിഡ് മാറിയാൽ പോലും വികസിച്ചുവരുമെന്നുള്ളത് ഉറപ്പാണ്. അതിനനുസരിച്ചുള്ള സൗണ്ട് പ്രൂഫ് ക്യാബിനുകളും, പ്രത്യേക ഗൃഹോപകരണങ്ങളും  ഇപ്പോൾ തന്നെ ഓൺലൈനിലും, വൻനഗരങ്ങളിലെ കടകളിലും ലഭ്യമാണ്. എന്ത് സാഹചര്യത്തോടും കുറച്ചുകഴിയുമ്പോൾ ഇണങ്ങുന്ന  മനുഷ്യപ്രകൃതിക്കു 'വർക് ഫ്രം ഹോം' സംസ്കാരം ശീലമായതിനാൽ പൂർണമായും വേണ്ടെന്നു വെക്കുവാൻ ബുദ്ധിമുട്ടാണ്‌ . അതുകൊണ്ടുതന്നെ കമ്പനികൾക്ക് ജീവനക്കാരെ തിരിച്ച് ഓഫീസുകളിലെത്തിക്കുവാൻ പാടുപെടേണ്ടി വരും.

English Summary : Work from Home System will Continue or not?