പോപ്പി എന്നു കേൾക്കുമ്പോൾ കുടയെക്കാൾ മനസ്സിൽ ആദ്യമെത്തുക ചുവന്ന ഡങ്കരിയുടുപ്പുമിട്ട് കാലൻകുടയും കയ്യിലെടുത്തു നിൽക്കുന്ന വികൃതിപയ്യനെയാണ്. ഇത്തരത്തിൽ പല ബ്രാൻഡുകളും ഉപഭോക്‌തൃ ഹൃദയങ്ങളിൽ കൂടുകൂട്ടിയിരിക്കുന്നത് ബ്രാൻഡ് ഭാഗ്യമുദ്രകൾ അഥവാ ബ്രാൻഡ് മാസ്കോട്സ് (Brand Mascots) വഴിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോപ്പി എന്നു കേൾക്കുമ്പോൾ കുടയെക്കാൾ മനസ്സിൽ ആദ്യമെത്തുക ചുവന്ന ഡങ്കരിയുടുപ്പുമിട്ട് കാലൻകുടയും കയ്യിലെടുത്തു നിൽക്കുന്ന വികൃതിപയ്യനെയാണ്. ഇത്തരത്തിൽ പല ബ്രാൻഡുകളും ഉപഭോക്‌തൃ ഹൃദയങ്ങളിൽ കൂടുകൂട്ടിയിരിക്കുന്നത് ബ്രാൻഡ് ഭാഗ്യമുദ്രകൾ അഥവാ ബ്രാൻഡ് മാസ്കോട്സ് (Brand Mascots) വഴിയാണ്. മക്ഡൊണാൾഡ്‌സിന്റെ റൊണാൾഡ് മക്‌ഡൊണാൾഡ്, ഇന്ത്യൻ റെയിൽവേസിന്റെ ഭോലു ആനക്കുട്ടി, പുള്ളിയുടുപ്പിട്ട അമുൽ പെൺകുട്ടി, സെവൻ അപ്പിന്റെ ഫിടോ ഡീടോ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

പരസ്യങ്ങളിലൂടെയാണ് ഭാഗ്യമുദ്രകൾ ഉപയോക്താക്കൾക്കു മുന്നിലേക്ക് ആദ്യമെത്തുന്നത്. ഇങ്ങനെ പരിചയപ്പെടുത്തിയ ശേഷം ബ്രാൻഡുമായി ബന്ധപ്പെട്ട ക്യാമ്പെയ്നുകൾ, സ്പോൺസർ പരിപാടികൾ, സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയവയിലെല്ലാം സ്ഥിരസാന്നിധ്യമായി ഉപഭോക്‌തൃ മനസുകളിലേക്കു പതിയെ ചേക്കേറുന്നു. 

ADVERTISEMENT

എന്ത് കൊണ്ട് ഭാഗ്യമുദ്രകൾ?

ബ്രാൻഡ് രസകരവും അനുഭാവം ഉണർത്തുന്നതുമാണെന്ന സൂചന ഉപയോക്താവിൽ ഉണ്ടാക്കിയെടുക്കാൻ ഭാഗ്യമുദ്രകൾ അഥവാ ബ്രാൻഡ് മാസ്കോട്സ് മികച്ചതാണെന്ന് ഗവേഷണങ്ങൾ പറയുന്നു. ഒപ്പം, ഉപയോക്താക്കളോട് ഏറെ അടുത്തു നിൽക്കുന്നവരാണ് ഈ കഥാപാത്രങ്ങളെന്ന തോന്നൽ ഉളവാക്കാനും കഴിയുമത്രേ. ബ്രാൻഡ് മാസ്കോട്സ് കരാർ തുക കൂട്ടിച്ചോദിക്കുകയോ പ്രായം കൂടുകയോ ചെയ്യില്ല എന്നതും നേട്ടമാണ്. പല ബ്രാൻഡുകളുടെയും മുഖമായി നിൽക്കുന്ന അക്ഷയ് കുമാർ 8 മുതൽ 10 കോടി രൂപ വരെയാണ് പ്രതിഫലം പറ്റുന്നതത്രെ. ഒരു ഭാഗ്യമുദ്ര തയാറാക്കാൻ ഇതിന്റെ പത്തിലൊന്നു പോലും ആകില്ലല്ലോ.

ലഘുസംരംഭകർക്കു സാധ്യമോ?

പ്രാദേശികതലത്തിലുള്ള കലാകാരന്മാരെ ഉൾപ്പെടുത്തി ഒരു ബ്രാൻഡ് ഭാഗ്യമുദ്ര രൂപകൽപന ചെയ്യാൻ വലിയ മുതൽമുടക്കൊന്നും വേണ്ട. പിന്നീടതിനെ ഫലപ്രദമായ രീതിയിൽ ഉപയോക്താക്കളിലേക്ക് എത്തിക്കാനും കൂടിയായാൽ പദ്ധതി വിജയിക്കും. ഉപയോക്താക്കളെ കൊണ്ടു തന്നെ മാസ്‌കോട്ടിനു പേരിടീക്കുക, പരസ്യചിത്രങ്ങളിലൂടെ സാന്നിധ്യം അറിയിക്കുക തുടങ്ങിയവ വഴി ഉപഭോക്‌തൃമനസ്സുകളിൽ എളുപ്പം ചേക്കേറാനാകും.  

ADVERTISEMENT

രൂപകൽപന എത്ര മികച്ചതായാലും മാസ്കോട്ടുകളെ തന്ത്രപരമായി മാർക്കറ്റ് ചെയ്തില്ലെങ്കിൽ അവ അകാലചരമം പ്രാപിക്കും. കൊച്ചി മെട്രോയുടെ മിലു എന്ന പറക്കുന്ന ആനക്കുട്ടി ഉദാഹരണമാണ്. 

എന്തൊക്കെ ശ്രദ്ധിക്കണം? 

1. ഭാഗ്യമുദ്ര ഏറെ ആകർഷകമെങ്കിലും മറ്റ് ബ്രാൻഡ് ഘടകങ്ങളെ പിന്നോട്ടടിക്കുന്നതാകരുത്. 

2. ഭാഗ്യമുദ്രയ്ക്ക് പ്രായം കൂടില്ലെങ്കിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിനു പ്രാപ്തമായ നിലയിലാകണം രൂപകൽപന.

ADVERTISEMENT

3. ഓരോ ദേശത്തിന്റെയും സംസ്കാരത്തെയും സവിശേഷതകളെയും കണക്കിലെടുത്തായിരിക്കണം രൂപകൽപന. 

 4. ഒരു വിഭാഗത്തിന്റെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകരുത് ബ്രാൻഡ് കഥാപാത്രങ്ങൾ. 

 5. കുറഞ്ഞ ചെലവിൽ ഏറ്റവും മികച്ച ബ്രാൻഡ് കഥാപാത്രത്തെ രൂപകൽപന ചെയ്യുക എന്നതാകണം ലഘുസംരംഭകരുടെ ലക്ഷ്യം 

English Summary : How to Use A Brand Logo for the Success of Your Business