‘പോപ്പി’ എന്ന് കേൾക്കുമ്പോൾ കുടയെക്കാൾ ആദ്യം നമ്മുടെ മനസിൽ ആദ്യമെത്തുക ചുവന്ന ഡങ്കരിയുടുപ്പുമിട്ട് കാലൻകുടയുമൂന്നി നിൽക്കുന്ന വികൃതിപയ്യനിലേക്കാണ്. ഇത്തരത്തിൽ പല ബ്രാന്‍ഡുകളുടെയും ഭാഗമായി ഉപഭോക്‌തൃ മനസുകളിൽ കൂട് കൂട്ടിയിട്ടുള്ള നിരവധി ബ്രാൻഡ് ഭാഗ്യമുദ്രകൾ അഥവാ ബ്രാൻഡ് മാസ്കോട്സ് (Brand mascots)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പോപ്പി’ എന്ന് കേൾക്കുമ്പോൾ കുടയെക്കാൾ മനസിൽ ആദ്യമെത്തുക ചുവന്ന ഡങ്കരിയുടുപ്പുമിട്ട് കാലൻകുടയുമൂന്നി നിൽക്കുന്ന വികൃതിപയ്യനിലേക്കാണ്. ഇത്തരത്തിൽ പല ബ്രാന്‍ഡുകളുടെയും ഭാഗമായി ഉപഭോക്‌തൃ മനസുകളിൽ കൂട് കൂട്ടിയിട്ടുള്ള നിരവധി ബ്രാൻഡ് ഭാഗ്യമുദ്രകൾ അഥവാ ബ്രാൻഡ് മാസ്കോട്സ് (Brand mascots) ഉണ്ട്. മക്ഡൊണാൾഡ്‌സിന്റെ ‘റൊണാൾഡ് മക്‌ഡൊണാൾഡ്’, ഇന്ത്യൻ റെയിൽവേയ്‌സിന്റെ ‘ഭോലു’ ആനക്കുട്ടി, ചുവന്ന പുള്ളിയുടുപ്പിട്ട അമുൽ പെൺകുട്ടി, സെവൻ അപ്പിന്റെ ‘ഫിടോ ഡിടോ’, കൊച്ചി മെട്രോയുടെ ‘മിലു’ എന്ന ആനക്കുട്ടി തുടങ്ങിയവ ചില ഉദാഹരണങ്ങൾ. 

∙ ബ്രാൻഡ് മാസ്കോട്സ്

ADVERTISEMENT

ബ്രാൻഡ് മാസ്കോട്സ് ഉപഭോക്താക്കൾക്ക് മുന്നിലേക്ക് ആദ്യമെത്തുക പരസ്യങ്ങളിലൂടെയാണ്. ഇങ്ങനെ പരസ്യങ്ങളിലൂടെ പരിചയപ്പെടുത്തിയ ശേഷം പിന്നീടങ്ങോട്ട് ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ്  ക്യാംപെയ്നുകൾ, സ്പോൺസർ ചെയ്യുന്ന പരിപാടികൾ, സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയിലെല്ലാം സ്ഥിരസാന്നിധ്യമായി ഉപഭോക്‌തൃ മനസുകളിലേക്ക് ചേക്കേറുന്നു. 

ബ്രാൻഡ് രസകരവും അനുഭാവമുണർത്തുന്നതാണെന്നുമുള്ള സൂചന ഉപഭോക്താവിൽ ഉണ്ടാക്കിയെടുക്കാൻ ബ്രാൻഡ് മാസ്കോട്സ് മികച്ചതാണെന്ന് ഗവേഷണങ്ങൾ പറയുന്നു. ഒപ്പം, ഉപഭോക്താക്കളോട് ഏറെ അടുത്ത് നിൽക്കുന്നവരാണ് ഈ കഥാപാത്രങ്ങളെന്ന തോന്നൽ ഉളവാക്കാനും ഇവയ്ക്ക് കഴിയുമത്രേ.

ഇതിനുമൊക്കെ പുറമേ ബ്രാൻഡ് മാസ്കോട്സ് കരാർ തുക കൂട്ടി ചോദിക്കുകയോ പ്രായം കൂടുകയോ ചെയ്യില്ല എന്നതും നേട്ടമാണ്. പല ബ്രാന്‍ഡുകളുടെയും മുഖമായി നിൽക്കുന്ന അക്ഷയ് കുമാർ 8 മുതൽ 10 കോടി രൂപ വരെ പ്രതിഫലം പറ്റുന്നതെന്നാണ് പറയപ്പെടുന്നത്. ഒരു ബ്രാൻഡ് മാസ്കോട്ടിനെ രൂപകല്പന ചെയ്യാൻ ഇതിന്റെ പത്തിലൊന്ന് പോലും ആകില്ല. 

∙ ലഘുസംരംഭകർക്ക് സാധ്യമോ?

ADVERTISEMENT

പ്രാദേശിക തലത്തിലുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ബ്രാൻഡ് ഭാഗ്യമുദ്ര രൂപകൽപന ചെയ്യാൻ വലിയ മുതല്‍മുടക്കൊന്നും വേണ്ടി വരില്ല. പിന്നീടതിനെ ഫലപ്രദമായ രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും കൂടിയായാൽ പദ്ധതി വിജയിക്കും. ഉപഭോക്താക്കളെ കൊണ്ട് തന്നെ വികസിപ്പിച്ചെടുത്ത മാസ്‌കോട്ടിന് പേരിടീക്കുക, പരസ്യ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമാക്കുക തുടങ്ങിയവയിലൂടെ ഉപഭോക്‌തൃമനസുകളിലെ സ്ഥിരസാന്നിധ്യമാകാൻ കഴിയും. ബ്രാൻഡ് കഥാപാത്രം ബ്രാൻഡിന്റെ മുഖമാകുന്നതോടെ വിപണിയിൽ വേറിട്ട് നിൽക്കാമെന്നതിൽ തർക്കം വേണ്ട. എത്ര മികച്ചതായാലും മാസ്കോട്ടുകളെ തന്ത്രപരമായി മാർക്കറ്റ് ചെയ്തില്ലെങ്കിൽ അവ അകാലചരമം പ്രാപിക്കും.

∙ എന്തൊക്കെ ശ്രദ്ധിക്കണം? 

∙ബ്രാൻഡ് മാസ്കോട്സ് ഏറെ ആകർഷകമെങ്കിലും മറ്റ് ബ്രാൻഡ് ഘടകങ്ങളെ പിന്നോട്ടടിക്കുന്നതാകരുത്. 

∙ഇവയ്ക്ക് പ്രായം കൂടില്ലെങ്കിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിന് പ്രാപ്തമായ നിലയിൽ രൂപകൽപന ചെയ്യുക. 

ADVERTISEMENT

∙ഓരോ ദേശത്തിന്റെയും സംസ്കാരത്തെയും സവിശേഷതകളെയും കണക്കിലെടുത്തായിരിക്കണം മാസ്‌കോട്സ് രൂപകൽപന ചെയ്യേണ്ടത്. 

∙ഒരു വിഭാഗത്തിന്റെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകരുത് ബ്രാൻഡ് കഥാപാത്രങ്ങൾ. 

∙കുറഞ്ഞ ചെലവിൽ ഏറ്റവും മികച്ച ബ്രാൻഡ് കഥാപാത്രത്തെ രൂപകൽപന ചെയ്യുക എന്നതാകണം ലഘുസംരംഭകരുടെ ലക്ഷ്യം. 

(ലേഖകൻ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, പിലാനിയിൽ (BITS Pilani) മാർക്കറ്റിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. MSME കൺസൾട്ടിങ് രംഗത്തും പ്രവർത്തിച്ച് വരുന്നു. ഇ-മെയിൽ: sajidnasar4@gmail.com)

English Summary:

*Small business owners: Supercharge your brand with a mascot!** This guide explores the benefits of brand mascots and provides actionable tips for creating and implementing your own.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT