വില്പനസമ്മർദ്ദത്തിൽ തകർന്ന ഇന്ത്യൻ വിപണി ദീപാവലി ആഴ്ചയിലേക്ക് പ്രവേശിക്കുന്നത് ഉയർന്ന പ്രതീക്ഷക്കൊപ്പം, വർദ്ധിച്ച ആശങ്കകളോടുമാണ്. മുൻ ആഴ്ചയിൽ 24863 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 24180 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ജൂലായിൽ ആദ്യമായി 80000 പോയിന്റ് കടന്ന സെൻസെക്സ് വീണ്ടും 80000

വില്പനസമ്മർദ്ദത്തിൽ തകർന്ന ഇന്ത്യൻ വിപണി ദീപാവലി ആഴ്ചയിലേക്ക് പ്രവേശിക്കുന്നത് ഉയർന്ന പ്രതീക്ഷക്കൊപ്പം, വർദ്ധിച്ച ആശങ്കകളോടുമാണ്. മുൻ ആഴ്ചയിൽ 24863 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 24180 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ജൂലായിൽ ആദ്യമായി 80000 പോയിന്റ് കടന്ന സെൻസെക്സ് വീണ്ടും 80000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വില്പനസമ്മർദ്ദത്തിൽ തകർന്ന ഇന്ത്യൻ വിപണി ദീപാവലി ആഴ്ചയിലേക്ക് പ്രവേശിക്കുന്നത് ഉയർന്ന പ്രതീക്ഷക്കൊപ്പം, വർദ്ധിച്ച ആശങ്കകളോടുമാണ്. മുൻ ആഴ്ചയിൽ 24863 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 24180 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ജൂലായിൽ ആദ്യമായി 80000 പോയിന്റ് കടന്ന സെൻസെക്സ് വീണ്ടും 80000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വില്‍പ്പനസമ്മർദ്ദത്തിൽ തകർന്ന ഇന്ത്യൻ വിപണി ദീപാവലി ആഴ്ചയിലേക്ക് പ്രവേശിക്കുന്നത് ഉയർന്ന പ്രതീക്ഷക്കൊപ്പം വർദ്ധിച്ച ആശങ്കകളോടുമാണ്. മുൻ ആഴ്ചയിൽ   24863 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 24180 പോയിന്റിലാണ് അവസാനിച്ചത്. ജൂലൈയിൽ ആദ്യമായി 80000 പോയിന്റ് കടന്ന സെൻസെക്സ് വീണ്ടും 80000 പോയിന്റിന് താഴെ 79402 പോയിന്റിൽ  ക്ളോസ് ചെയ്തതു.

നിഫ്റ്റിയുടെ 24000 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 23700- 23800 പോയിന്റ് മേഖലയിലാണ്  അടുത്ത പിന്തുണ. നിഫ്റ്റിയുടെ 200 ദിന മൂവിങ് ആവറേജ് (DMA) 23400 പോയിന്റിന്റെ സമീപത്താണ്. 

ADVERTISEMENT

വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കോടി രൂപയിൽ അധികം വിറ്റഴിച്ചത് ഒരു മാസത്തിനിടയിൽ 6%ൽ കൂടുതൽ വീഴ്ചയും നൽകി. ചൈനയിലേക്കുള്ള പണമൊഴുക്കും, അമേരിക്കൻ തിരഞ്ഞെടുപ്പും മുതൽ വിദേശ ഫണ്ടുകളും അടയ്ക്കേണ്ടി വരുന്ന ക്യാപിറ്റൽ ഗെയിൻ ടാക്സുമടക്കമുള്ള ഘടകങ്ങളും വിദേശ ഫണ്ടുകളുടെ വിറ്റഴിക്കലിന് ആധാരമാണ്. 

മോശം റിസൾട്ടും പാരയായി 

ഇന്ത്യൻ വിപണിയുടെ സമീപകാലത്തെ ഉയർന്ന വാല്യൂവേഷൻ ശരി വയ്ക്കുന്നതായിരുന്നില്ല  ‘ചില’ രണ്ടാം പാദഫലങ്ങളെന്നതും വില്പന ത്വരിതപ്പെടുത്തി. 

അമേരിക്കയിൽ ടെസ്‌ലയുടെ വളരെ മികച്ച റിസൾട്ടിന് പിന്നാലെ ഓഹരി 21% കയറിയതിന് തൊട്ടടുത്ത ദിനത്തിൽ തന്നെ ഇൻഡസ് ഇൻഡ് ബാങ്ക് പ്രവർത്തനനഷ്ടം കുറിച്ച് തകർന്നടിഞ്ഞത് വിദേശഫണ്ടുകളുടെ വില്പന തീരുമാനങ്ങളെയും ശരിവയ്ക്കുന്നതായി മാറി. ഐസിഐസിഐ  ബാങ്കിന്റെ മികച്ച റിസൾട്ട് ഇന്ത്യൻ വിപണിക്ക് ആശ്വാസമാണ് 

ADVERTISEMENT

വിക്രം സംവത്‌ 2081 

ഇന്ത്യയിൽ പ്രചാരത്തിലുള്ള ‘’വിക്രം സംവത്’’ എന്ന ഭാരതീയ കലണ്ടർ   പ്രകാരമുള്ള പുതുവർഷം, സംവത് 2081 ഈ ദീപാവലിയോടെ ആരംഭിക്കുകയാണ്. 

പുതുവർഷത്തിലെ മുഹുർത്ത വ്യാപാരം അടുത്ത വെള്ളിയാഴ്ച വൈകീട്ട് ആറ് മണി മുതലാണ് നടക്കുക. അന്നേ ദിനം ഇന്ത്യൻ വിപണിക്ക് സാധാരണ സമയത്ത് വ്യാപാരം ഉണ്ടായിരിക്കില്ല

മുഹൂർത്ത വ്യാപാരവും എഫ്&ഓ ക്ളോസിങ്ങും 

ADVERTISEMENT

അടുത്ത ആഴ്ചയിൽ ദീപാവലിയും, എഫ്&ഓ ക്ളോസിങ്ങും ഒരുമിച്ച് വരുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. വ്യാഴാഴ്ചത്തെ എഫ്&ഓ ക്ളോസിങ്ങിന് ശേഷം വെള്ളിയാഴ്ച ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരം നടക്കാനിരിക്കുന്നത് ഇന്ത്യൻ നിക്ഷേപകർക്ക് പ്രതീക്ഷയാണ്. 

ദീപാവലിക്ക് മുന്നോടിയായി നടക്കാനിരിക്കുന്ന എഫ്&ഓ ക്ളോസിങ് മുതൽ ഇന്ത്യൻ വിപണി തിരിച്ചു കയറുമെന്ന പ്രതീക്ഷയും വിപണി പുലർത്തുന്നു. 

മഹാരാഷ്ട്ര തിരെഞ്ഞെടുപ്പ് 

നവംബർ 20ന് നടക്കുന്ന മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്‌ തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. ഇരു സംസഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ നവംബർ ഇരുപത്തിമൂന്നിനാണ് വരുന്നത്. 

യുദ്ധങ്ങൾ 

ഇറാനെ ഇസ്രായേൽ ആക്രമിച്ചതും ചൈന തായ്‌വാന്റെമേൽ അധിനിവേശം നടത്തിയേക്കാമെന്ന സൂചനകളും ലോകവിപണിയുടെ മേലുള്ള കരിനിഴലുകളാണ്.

അമേരിക്കൻ തിരഞ്ഞെടുപ്പ് 

റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിന് വിജയ സാധ്യത കൽപിക്കുന്ന ഏറ്റവും പുതിയ സൂചനകൾ വരുമ്പോഴും നേരിയ വ്യത്യാസമേ ഇരു കക്ഷികളും തമ്മിലുള്ളൂ എന്നത് അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു. അമേരിക്കൻ തെരെഞ്ഞെടുപ്പ് അടുത്ത മൂന്ന് മാസക്കാലത്തേക്ക് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയുടെയും ഗതിയിൽ നിർണായക സ്വാധീനമായി മാറും. 

അമേരിക്കയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. നവംബർ അഞ്ചിന് അമേരിക്കൻ വോട്ടർമാർ അവരുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തും. ഡിസംബർ 11ന് ഓരോ സ്റ്റേറ്റിലേയും ഇലക്ടറൽ വോട്ടുകളും രേഖപ്പെടുത്തപ്പെടും. ജനുവരി ആറിനാണ് ഇലക്ടറൽ കോളേജ് വോട്ടുകൾ എണ്ണപ്പെടുക.  ജനുവരി 20ന് പുതിയ അമേരിക്കൻ പ്രസിഡന്റ് അധികാരമേൽക്കും. 

അമേരിക്കൻ ടെക്ക് റിസൾട്ടുകൾ 

അടുത്ത ആഴ്ചയിൽ അമേരിക്കയുടെ ബിഗ് ടെക്ക് കമ്പനികൾ റിസൾട്ടുകൾ പ്രഖ്യാപിക്കാനിരിക്കുന്നത് അമേരിക്കൻ വിപണിയ്ക്കൊപ്പം ലോക വിപണിക്കും പ്രതീക്ഷയാണ്. ഗൂഗിൾ ഒക്ടോബർ 29നും മെറ്റാ, മൈക്രോസോഫ്ട് ഒക്ടോബർ 30നും ആപ്പിളും ആമസോണും ഒക്ടോബർ 31നും എൻവീഡിയ നവംബർ 14 നും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ടെസ്‌ല മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ 21% മുന്നേറിയത് ‘ ‘മാഗ്നിഫിസെന്റ്-7’ റിസൾട്ടുകളിന്മേലുള്ള പ്രതീക്ഷകളും വർദ്ധിപ്പിക്കുന്നു. 

ഓഹരികളും സെക്ടറുകളും

∙ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുന്ന യൂണിയൻ ബജറ്റിന് മുന്നോടിയായുള്ള ചർച്ചകൾ നവംബറിലും, ഡിസംബറിലും കൂടുതൽ സജീവമാകുന്നത് ‘ബജറ്റ് സെക്ടറുകളെ’ കൂടുതൽ ആകർഷകമാക്കും. റെയിൽ, ഡിഫൻസ്, വളം, കാർഷിക, ഇൻഫ്രാ സെക്ടറുകൾ ശ്രദ്ധിക്കുക. 

∙ഒന്നാം തീയതി വരാനിരിക്കുന്ന വാഹനവില്പനക്കണക്കുകൾക്കായി കാത്തിരിക്കുകയാണ് ഇന്ത്യൻ വിപണി. 

∙ബ്രിക്സ് യോഗത്തിന് മുന്നോടിയായി ഇന്ത്യയും ചൈനയുമായി നിലനിന്നിരുന്ന അതിർത്തി സംഘർഷങ്ങൾക്ക് വിരാമമിട്ടതും ഇരു നേതാക്കളും തമ്മിൽ ഊഷ്മളമായ കൂടിക്കാഴ്ചകളുണ്ടായതും ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ നിക്ഷേപത്തിന്റെ തോത് കുറയുമെന്ന ധാരണയുണ്ടായേക്കാവുന്നത് ഡിഫൻസ് ഓഹരികളിൽ പുതിയ വാങ്ങൽ അവസരം തുറന്നേക്കാം. 

∙ജർമനിയുടെയും സ്പെയിനിന്റെയും നേതാക്കൾ അടുത്ത ആഴ്ചകളിൽ ഡൽഹി സന്ദർശിക്കുമ്പോൾ ഇന്ത്യയുടെ പ്രൊജക്റ്റ് 75 എന്ന അന്തർവാഹിനി നിർമാണക്കരാറും ചർച്ചകളിൽ ഇടം പിടിക്കുന്നത് എൽ&ടിക്കും, മാസഗോൺ ഡോക്സിനും പ്രധാനമാണ്.

∙ഐസിഐസിഐ ബാങ്കിന്റെ  അറ്റാദായം മുൻവർഷത്തിൽനിന്നും14% കൂടുതൽ വർദ്ധനവ് നേടിയത് വിപണിക്ക് പ്രതീക്ഷയാണ് .

∙ഭാരത് ഇലക്രോണിക്സ് ലിമിറ്റഡ് 1093 കോടി രൂപയുടെ അറ്റാദായം കുറിച്ചത് ഡിഫൻസ് മേഖലക്ക് പ്രതീക്ഷയാണ്.

∙റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ച 1:1 ബോണസ് ഓഹരി ലഭ്യമാക്കുന്നതിനുള്ള റെക്കോർഡ് തീയതി ഒക്ടോബർ 28, തിങ്കളാഴ്ചയാണ്. 

∙ബ്ലാക്ക്‌റോക്കുമായുള്ള മ്യൂച്വൽ ഫണ്ട് കമ്പനിക്ക് പിന്നാലെ ജർമനി ആസ്ഥാനമായ അലയൻസുമായി ചേർന്ന് ഇൻഷുറൻസ് ബിസിനസിലേക്കും ജിയോ ഫിനാൻഷ്യൽ സർവീസ് ഇറങ്ങുന്നുവെന്ന വാർത്ത ഓഹരിക്ക് മുന്നേറ്റം നൽകിയിരുന്നു. അതി ദീർഘകാല നിക്ഷേപകർ മാത്രം ഓഹരി പരിഗണിക്കുക. 

∙രണ്ടാം പാദ റിസൾട്ട് കണക്കിലെടുത്ത് ഹിന്ദുസ്ഥാൻ യൂണി ലിവർ ലിമിറ്റഡിന്റെ ലക്ഷ്യവില മോർഗൻ സ്റ്റാൻലി 2110 രൂപയിലേക്ക് കുറച്ചതിനെ തുടർന്ന് 7%ൽ കൂടുതൽ തിരുത്തൽ നേരിട്ടു.  

∙മികച്ച റിസൾട്ടും, പുതിയ ബിസിനസ്സ് എസ്കോര്ട്സ് കുബ്ബോട്ടയിൽ നിന്നും ഏറ്റെടുത്തതും കണക്കിലെടുത്ത് ജെപി മോർഗൻ സോനാ കോമിന്റെ ലക്ഷ്യവില 640 രൂപയിലേക്ക് ഉയർത്തിയത് ഓഹരിക്ക് മികച്ച മുന്നേറ്റമാണ് നൽകിയത്. 

∙ഡിക്‌സൺ ടെക്‌നോളജി ഇരട്ടിയായി വരുമാനത്തിന്റെ പിൻബലത്തിൽ അറ്റാദായം 113 കോടിയിൽ നിന്നും 412 കോടി രൂപയായി ഉയർത്തി. 

∙വാരീ റിന്യൂവബിളിന്റെ ഐപിഓ ബജാജ് ഹൗസിങ്ങിന് ലഭിച്ചതിൽ കൂടുതൽ അപേക്ഷകൾ സ്വന്തമാക്കിയത് ഓഹരിക്ക് മികച്ച ലിസ്റ്റിങ് പ്രതീക്ഷകൾ സജീവമാക്കുന്നതിനൊപ്പം വിക്രം സോളാർ അടക്കമുള്ള ഇനി വരാനിരിക്കുന്ന റിന്യൂവബിൾ എനർജി ഐപിഓകൾക്കും ഊർജ്ജമാകും. 

∙വാരീ എനർജിക്ക് ഏറ്റവും ഉയർന്ന നിരക്കിൽ 97.33 ലക്ഷം പേർ അപേക്ഷകൾ സമർപ്പിച്ചു. ബജാജ് ഹൗസിങ്  ഫൈനാൻസിനിത് 89.07 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നത്. 

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ 

ഭെൽ, ഐഓസി, ടാറ്റ കെമിക്കൽസ്, ടാറ്റ ടെക്ക്, ഭാരതി എയർടെൽ, സൺ ഫാർമ, ഫൈസർ, എൽഐസി ഹൗസിങ്, ഐജിഎൽ, സ്കിപ്പർ, ക്യാമ്സ്, ഫെഡറൽ ബാങ്ക്, സ്റ്റോവ് ക്രാഫ്റ്റ്, ജെഎസ്ഡബ്ലിയു ഇൻഫ്രാ, ജെബിഎം ഓട്ടോ മുതലായ കമ്പനികൾ തിങ്കളാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

എൽ&ടി, ടാറ്റ പവർ, വോൾട്ടാസ്, സിപ്ല, ബയോകോൺ, പ്രസ്റ്റീജ്, കാനറാ ബാങ്ക്, ഡാബർ, ദീപക് ഫെർട്ടിലൈസർ, അപാർ, മാരിക്കോ, ഡി-ലിങ്ക്, വി- ഗാർഡ് മുതലായ കമ്പനികൾ തുടർന്നും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഐപിഓ 

ഷാപൂർജി പല്ലോൻജിയുടെ ഇൻഫ്രാ കമ്പനിയായ അഫ്‌കോൺസ് ഇൻഫ്രായുടെ ഐപിഓ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. ഐപിഓ വിലനിരക്ക് 440-463 രൂപ. 

ക്രൂഡ് ഓയിൽ 

ഇസ്രായേൽ  ഇറാനെ അക്രമിച്ചേക്കും എന്ന സൂചന വെള്ളിയാഴ്ച ക്രൂഡ് ഓയിലിന്  രണ്ടേകാൽ ശതമാനം മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 76 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സ്വർണം 

യുദ്ധ സാധ്യതകളും ഡോളറിന് ബദലായി ബ്രിക്‌സ് രാജ്യങ്ങൾ പുതിയ നാണയം അവതരിപ്പിക്കാൻ ഒരുങ്ങുന്നതും കഴിഞ്ഞ ആഴ്ചയിൽ സ്വർണത്തെ റെക്കോർഡ് നിരക്കിലേക്ക് എത്തിച്ചു. രാജ്യാന്തര വിപണിയിൽ ഔൺസിന് 2772 ഡോളർ വരെ മുന്നേറിയ സ്വർണ അവധി വെള്ളിയാഴ്ച 2754 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT