ദെല്‍ഹി ആസ്ഥാനമായ ഗൃഹോപകരണ നിര്‍മാതാക്കളായ സണ്‍ഫ്‌ളെയിം എന്റര്‍പ്രൈസസ് ലിമിറ്റഡിനെ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നു. 660 കോടി രൂപ മൂല്യമുള്ള ഇടപാടില്‍ സണ്‍ഫ്‌ളെയിമിന്റെ 100 ശതമാനം ഓഹരികളും വി-ഗാര്‍ഡിന് സ്വന്തമാകും. അടുത്തമാസം പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. ഗൃഹോപകരണ ഉല്‍പ്പാദന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദല്‍ഹി ആസ്ഥാനമായ ഗൃഹോപകരണ നിര്‍മാതാക്കളായ സണ്‍ഫ്‌ളെയിം എന്റര്‍പ്രൈസസ് ലിമിറ്റഡിനെ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നു. 660 കോടി രൂപ മൂല്യമുള്ള ഇടപാടില്‍ സണ്‍ഫ്‌ളെയിമിന്റെ 100 ശതമാനം ഓഹരികളും വി-ഗാര്‍ഡിന് സ്വന്തമാകും. അടുത്തമാസം പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും.

ഗൃഹോപകരണ ഉല്‍പ്പാദന രംഗത്ത് ഏറ്റവും മുന്നിലെത്തുക എന്നതാണ് ഈ ഏറ്റെടുക്കലിലൂടെ വി-ഗാര്‍ഡ് ലക്ഷ്യമിടുന്നത്. ഈ രംഗത്ത് ഇന്ത്യയിലുടനീളം വിപുലമായ സാന്നിധ്യമുള്ള ബ്രാന്‍ഡുകളിലൊന്നാണ് സണ്‍ഫ്‌ളെയിം. കമ്പനിയുടെ ഉല്‍പ്പന്ന വികസന ശേഷിയും ഈയിടെ സ്ഥാപിച്ച അത്യാധുനിക ഉല്‍പ്പാദന പ്ലാന്റും വി-ഗാര്‍ഡിന് തങ്ങളുടെ അടുക്കള, ഗൃഹോപകരണ ഉല്‍പ്പാദന ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ മികച്ച അവസരങ്ങള്‍ തുറന്നു നല്‍കും. വിറ്റുവരവില്‍ നിന്നും വായ്പ മുഖേനയുമാണ് ഈ ഇടപടാനുള്ള പണം കണ്ടെത്തുക.

മികവുറ്റ ഉല്‍പ്പന്നങ്ങളിലൂടേയും അനുഭവങ്ങളിലൂടെയും ഉപഭോക്താക്കളുമായി ആഴമുള്ള ബന്ധം നിലനിര്‍ത്തുന്ന വി-ഗാര്‍ഡിന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലാകും ഈ ഏറ്റെടുക്കലെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. ഇന്ത്യയിലുടനീളം സുപരിചിതമായ സണ്‍ഫ്‌ളെയിം ബ്രാന്‍ഡ് ഗൃഹോപകരണ ഉല്‍പ്പാദന, വിതരണ രംഗത്ത് വി-ഗാര്‍ഡിന് മുന്‍നിരയിലേക്കുള്ള വഴി എളുപ്പമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സണ്‍ഫ്‌ളെയിമിന്റെ ഉല്‍പ്പന്ന ശ്രേണി, വിപുലമായ സാന്നിധ്യം, വിതരണ ശൃംഖല എന്നിവ ബഹുവിധ അവസരങ്ങളാണ് തുറന്നിടുന്നതെന്ന് വി ഗാര്‍ഡ് സിഒഒ വി രാമചന്ദ്രന്‍ പറഞ്ഞു.

ADVERTISEMENT

English Summary : V Guard Acquiring Sunflame