ആഗോള റിയൽ എസ്റ്റേറ്റ്, പ്രൈവറ്റ് ഇക്വിറ്റി ഭീമൻ ടോറസ് ഇൻവെസ്റ്റേഴ്സ് കേരളത്തിലെത്തുന്നു. കേരളത്തിലെ പ്രമുഖ ബിൽഡർ ഗ്രൂപ്പ് അസറ്റ് ഹോംസുമായി ചേർന്നാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേയ്ക്കു ചുവടു വയ്ക്കുന്നത്. ലോകത്തെങ്ങുമായി ഏഴു കോടിയിലേറെ ചതുരശ്ര അടി വിസ്തൃതിയില്‍ 10 ബില്യണ്‍ ഡോളറിന്റെ (82,000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോള റിയൽ എസ്റ്റേറ്റ്, പ്രൈവറ്റ് ഇക്വിറ്റി ഭീമൻ ടോറസ് ഇൻവെസ്റ്റേഴ്സ് കേരളത്തിലെത്തുന്നു. കേരളത്തിലെ അസറ്റ് ഹോംസുമായി ചേർന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിലേയ്ക്കു ചുവടു വയ്ക്കുന്നത്. ലോകത്തെങ്ങുമായി ഏഴു കോടിയിലേറെ ചതുരശ്ര അടി വിസ്തൃതിയില്‍ 10 ബില്യണ്‍ ഡോളറിന്റെ (82,000 കോടി രൂപ) നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള കമ്പനിയാണ് ടോറസ്. സംയുക്ത സംരംഭ, നിക്ഷേപ പങ്കാളിയായാണ് അസറ്റ് ഹോംസുമായുള്ള പങ്കാളിത്തം. കേരളത്തിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ആദ്യമായാണ് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) എത്തുന്നത് എന്നതും പ്രത്യേകതയാണ്.

പങ്കാളിത്ത തീരുമാനം

ADVERTISEMENT

അസറ്റ് ഹോംസിന്റെ സുസ്ഥാപിത പ്രവര്‍ത്തനരീതിയും കോര്‍പ്പറേറ്റ് ഗവേണന്‍സും ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും നൂതന ആശയങ്ങളും വളര്‍ച്ചാസാധ്യതകളും കണക്കിലെടുത്താണ് പങ്കാളിത്ത തീരുമാനമെടുത്തതെന്ന് ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്സ് ഗ്ലോബല്‍ പ്രസിഡന്റ് എറിക് റിജിന്‍ബൗട് മാധ്യമങ്ങളോട് പറഞ്ഞു. സമീപ-ഇടക്കാലഭാവിയില്‍ അസറ്റ് ഹോംസിനെ വളര്‍ച്ചയുടെ അടുത്തഘട്ടത്തിലേയ്ക്ക് എത്തിക്കുന്നതിനുള്ള പിന്തുണ നല്‍കാനാണ് ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോൾഡിങ്സും അസറ്റ് ഹോംസും കൈകോര്‍ക്കുന്നതെന്ന് ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്സ് കണ്‍ട്രി മാനേജിങ് ഡയറക്ടര്‍ - ഇന്ത്യ അജയ് പ്രസാദ് പറഞ്ഞു.

2022ൽ ഏഴ് പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ അസറ്റ്സ് മൊത്തം ആറ് ലക്ഷത്തോളം ചതുരശ്ര അടി വിസ്തൃതിയുള്ള 450 പാര്‍പ്പിട യൂണിറ്റുകളാണ് ഈ പദ്ധതികളില്‍ പൂര്‍ത്തിയാക്കിയത്. കമ്പനി നിര്‍മാണം പൂര്‍ത്തിയാക്കിയ 74-ാമത്തെയും 75-ാമത്തെയും പദ്ധതികള്‍ ജനുവരി ഏഴിനു ശനിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി. സുനില്‍ കുമാര്‍ അറിയിച്ചു. കണ്ണൂരിലെ അസറ്റ് സെനറ്റ്, അസറ്റ് റെയിന്‍ട്രീ എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. 

ADVERTISEMENT

അസറ്റ് ഹോംസിന്റെ നൂറാമത് പദ്ധതിയായ അസറ്റ് ഐഡന്റിറ്റി ഈ മാസം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിര്‍മാണമാരംഭിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. 

English Summary : Asset Homes will Join Hands with Taurus