നടന്നാൽ വഴിക്ക് അവകാശം നൽകണോ?
നിങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിയമപരമായ സംശയങ്ങൾക്ക് ഈ പംക്തിയിലൂടെ മറുപടി ലഭിക്കും. ചോദ്യത്തെ ആസ്പദമാക്കിയും നിലവിലുള്ള നിയമം അടിസ്ഥാനമാക്കിയുമാണ് മറുപടി നൽകുന്നത്. നിയമത്തിൽ പിന്നീടു മാറ്റമുണ്ടായാൽ അതനുസരിച്ചു നടപടിക്രമങ്ങളും മാറാം. Qഒന്നര ഏക്കറോളം സ്ഥലത്തുള്ള കുടുംബ വീട്ടിൽനിന്ന്

Qഒന്നര ഏക്കറോളം സ്ഥലത്തുള്ള കുടുംബ വീട്ടിൽനിന്ന് 30വർഷം മുൻപ് ഞങ്ങൾ പട്ടണത്തിലേക്കു മാറിയിരുന്നു. ആ സ്ഥലത്തുകൂടി പലരും വഴിനടക്കുന്നതിനെ ഞങ്ങൾ എതിർത്തിരുന്നില്ല. ഇപ്പോൾ സ്ഥലം വിൽക്കാൻ ചെല്ലുമ്പോൾ പറയുന്നത് നാലു വീട്ടുകാർക്ക് വഴി ഞങ്ങൾ കൊടുക്കണം എന്നാണ്. അങ്ങനെ നിയമമുണ്ടോ? പൊതുവായി കുറച്ചു സ്ഥലം വഴിക്കായി കൊടുക്കാമെന്നു പറഞ്ഞെങ്കിലും അവർ സമ്മതിക്കുന്നില്ല. എന്താണ് പരിഹാരം?
Aകുറെക്കാലം വഴിനടന്നാൽ അവർക്ക് വഴിയവകാശം ലഭിക്കും. സ്ഥലത്തിന്റെ ഒരു അതിരിൽക്കൂടി വഴിയിട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാം.
സഹഉടമ ഞാനറിയാതെ ഭൂമി വിറ്റു, എന്തുചെയ്യും?
Qഞാനും സുഹൃത്തും ചേർന്ന് 12 സെന്റ് ഭൂമി വാങ്ങി. എന്റെ അനുവാദമില്ലാതെ സുഹൃത്ത് ആ ഭൂമി വേറെ ഒരാൾക്കു വിറ്റു. അതു ശരിയാണോ? എന്തു നടപടി സ്വീകരിക്കാം?
A നിങ്ങളുടെ അനുവാദം ഇല്ലാതെ സഹ ഉടമയ്ക്കു മേൽ വസ്തു വിൽക്കാനാവില്ല. അപ്രകാരം റജിസ്റ്റർചെയ്ത ആധാരം റദ്ദുചെയ്യാൻ ജില്ലാ റജിസ്ട്രാർക്ക് പരാതികൊടുക്കുക.
അച്ഛന്റെ കാലശേഷം തണ്ടപ്പേര് മാറ്റാൻ എന്തുചെയ്യണം?
Qഅച്ഛൻ മാർച്ച് 2024ൽ മരണപ്പെട്ടു. അതിന്റെ ഫാമിലി സർട്ടിഫിക്കറ്റ്, ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് ഒക്കെ കിട്ടി. ഇനി എന്തൊക്കെയാണ് ചെയ്യേണ്ടത്. തണ്ടപ്പേർ പേരു മാറ്റുക തുടങ്ങിയ
എല്ലാ നിയമവശങ്ങളും പറഞ്ഞുതരാമോ?
A ആദ്യംതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്ന് ഡെത്ത് സർട്ടിഫിക്കറ്റ് വാങ്ങുക. ഇനി അവകാശ പോക്കുവരവിനായി വില്ലേജ് ഓഫിസറെ കാണുക. എന്നാൽ വിൽപത്രം എഴുതിയിട്ടുണ്ടെങ്കിൽ അവർക്കു പോക്കുവരവ് ചെയ്തെടുക്കാം. ഭാഗംവയ്ക്കേണ്ടതുണ്ടെങ്കിൽ സബ് റജിസ്ട്രാർ ഓഫിസിൽ പോയി ഭാഗാധാരം റജിസ്റ്റർ ചെയ്യാം.
നികത്തു ഭൂമിയിൽ വീടുവയ്ക്കാമോ?
Qനിലം നികത്തിയ 70 സെന്റ് ഭൂമിയിൽനിന്ന് ആറു സെന്റ് ഭൂമി ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നു. തെങ്ങ് അടക്കമുള്ള വൃക്ഷങ്ങൾ 30വർഷമായി അവിടെയുണ്ടെങ്കിലും രേഖകളിൽ നിലം എന്നാണ്. ഈ ഭൂമി വാങ്ങിയാൽ നിലം തരംമാറ്റി പുരയിടമാക്കാനാകുമോ? വീടുവയ്ക്കുവാൻ അനുമതി ലഭിക്കുമോ? എന്താണ് അതിനുള്ള നടപടി ക്രമങ്ങൾ?
A 2008നു മുൻപ് നികത്തിയ ഭൂമിയാണെങ്കിൽ തരംമാറ്റിയെടുക്കാനും വീടുവയ്ക്കാനും സാധിക്കും. തരംമാറ്റി എടുക്കാനുള്ള നടപടികൾ ഇവയാണ്:
1. ഭൂമി ഡാറ്റാബാങ്കിൽ ഉണ്ടെങ്കിൽ ഫോം 5 നൽകി അതിൽനിന്ന് ഒഴിവാക്കണം.
2. ഫോം 6 നൽകി ഭൂമി തരംമാറ്റൽ ഉത്തരവു വാങ്ങണം.
3. തഹസിൽദാരെ സമീപിച്ച് റവന്യുരേഖകളിൽ മാറ്റംവരുത്തണം.
കരം രസീതിൽ ഇപ്പോഴും നിലം: എന്തു ചെയ്യണം?
Q ഡാറ്റബാങ്കിൽനിന്നൊഴിവാക്കിയിട്ടുള്ള നാലര സെന്റിന്റെ കരംഅടവ് രസീതിൽ നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു പുരയിടമാക്കി മാറ്റാൻ എന്താണ് ചെയ്യേണ്ടത്?
A 1. ഫോം 6 നൽകി ഭൂമി തരംമാറ്റൽ ഉത്തരവ് വാങ്ങണം.
2. തഹസിൽദാരെ സമീപിച്ച് റവന്യു രേഖകളിൽ മാറ്റംവരുത്തണം
സുപ്രീം കോടതിയിലെയും കേരള ഹൈക്കോടതിയിലെയും അഭിഭാഷകനും മാസ്റ്റർ മൈൻഡ് ട്രെയിനറും സൈക്കോ സ്പിരിച്വൽ മെന്ററുമാണ് ലേഖകൻ.
നവംബർ ലക്കം സമ്പാദ്യം മാഗസിനിൽ പ്രസിദ്ധീകരിച്ചത്