കാശിന്റെ കാര്യം മാനേജ് ചെയ്യാന്‍ ഇനി ബുദ്ധിമുട്ടേണ്ടി വരില്ല, എങ്ങനെയെന്നല്ലേ
അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് അതിനേക്കാള്‍ വേഗത്തിലോടിയാണ് നമ്മള്‍ ഓരോ ദിവസവും പൂര്‍ത്തിയാക്കുന്നത്. ഇതിനിടയില്‍ എന്തെല്ലാം ബില്ലുകളാണ് അടയ്ക്കാനുള്ളതല്ലേ...വാട്ടര്‍ ബില്‍, വൈദ്യുതി ബില്‍, ഒടിടി സബ്‌സ്‌ക്രിപ്ഷന്‍... നിര നീളും. നമ്മുടെ ശ്രദ്ധയൊന്നു തെറ്റുമ്പോഴേക്കും പല ബില്ലുകളുടെയും അവസാന
അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് അതിനേക്കാള്‍ വേഗത്തിലോടിയാണ് നമ്മള്‍ ഓരോ ദിവസവും പൂര്‍ത്തിയാക്കുന്നത്. ഇതിനിടയില്‍ എന്തെല്ലാം ബില്ലുകളാണ് അടയ്ക്കാനുള്ളതല്ലേ...വാട്ടര്‍ ബില്‍, വൈദ്യുതി ബില്‍, ഒടിടി സബ്‌സ്‌ക്രിപ്ഷന്‍... നിര നീളും. നമ്മുടെ ശ്രദ്ധയൊന്നു തെറ്റുമ്പോഴേക്കും പല ബില്ലുകളുടെയും അവസാന
അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് അതിനേക്കാള്‍ വേഗത്തിലോടിയാണ് നമ്മള്‍ ഓരോ ദിവസവും പൂര്‍ത്തിയാക്കുന്നത്. ഇതിനിടയില്‍ എന്തെല്ലാം ബില്ലുകളാണ് അടയ്ക്കാനുള്ളതല്ലേ...വാട്ടര്‍ ബില്‍, വൈദ്യുതി ബില്‍, ഒടിടി സബ്‌സ്‌ക്രിപ്ഷന്‍... നിര നീളും. നമ്മുടെ ശ്രദ്ധയൊന്നു തെറ്റുമ്പോഴേക്കും പല ബില്ലുകളുടെയും അവസാന
തിരക്കിനിടയിൽ എന്തെല്ലാം ബില്ലുകളാണ് നിങ്ങൾക്ക് അടയ്ക്കാനുള്ളതല്ലേ...വാട്ടര്‍ ബില്‍, ഫോൺ ബിൽ, വൈദ്യുതി ബില്‍, ഒടിടി സബ്‌സ്‌ക്രിപ്ഷന്‍... നിര നീളും. നമ്മുടെ ശ്രദ്ധയൊന്നു തെറ്റുമ്പോഴേക്കും പല ബില്ലുകളുടെയും അവസാന തിയതി കഴിഞ്ഞു കാണും. ഇതിനൊരു പരിഹാരമായി സമഗ്ര എക്‌സ്‌പെന്‍സ് മാനേജര്‍ എന്ന പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുകയാണ് രണ്ട് പേര്‍. എന്‍ജിനീയറിങ് ബിരുദ പശ്ചാത്തലമുള്ള മനുനാരായണന്‍ വിഎസ്, ഗോവിന്ദ് നാരായണന്‍ റോയ് എന്നിവര്‍ ചേര്‍ന്നാണ് ടാപ്പെ എന്ന എക്‌സ്പന്‍സ് മാനേജിങ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്.
വ്യത്യസ്ത ഉല്‍പ്പന്നം
20 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക്, 360 ഡിഗ്രി എക്‌സ്പന്‍സ് മാനേജറാണ് ടാപ്പെയെന്ന് മനു പറയുന്നു. യൂട്ടിലിറ്റി ബില്‍, സബ്‌സ്‌ക്രിപ്ഷന്‍ പേമെന്റ്, മറ്റ് ബില്ലുകള്‍ തുടങ്ങി സകലതും ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു സിംഗിള്‍ പ്ലാറ്റ്‌ഫോമുണ്ടാക്കുകയെന്നതായിരുന്നു ടാപ്പെയുടെ പ്രധാന ആശയമെന്ന് മനു വ്യക്തമാക്കുന്നു.
എന്തുകൊണ്ട് തുടങ്ങി
തങ്ങളുടെ സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് ഇത്തരമൊരു ആശയം ജനിച്ചതെന്ന് മനു. 'സ്വയം അഭമുഖീകരിച്ച പ്രശ്‌നങ്ങള്‍ തന്നെയാണ് പ്രചോദനം. പല ബില്ലുകള്‍ പല ദിവസങ്ങളില്‍, അവസാന തിയതി പലപ്പോഴും തെറ്റും. അതുപോലെ എന്തിന്റെയെങ്കിലും സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിട്ട്, ആവശ്യം കഴിഞ്ഞ് അത് ക്യാന്‍സല്‍ ചെയ്യാന്‍ മറന്നുപോകും. അപ്പോള്‍ കാശ് ഓട്ടോമാറ്റിക്കലി അക്കൗണ്ടില്‍ നിന്ന് പോകും. ഇത്തരം പ്രശ്‌നങ്ങള്‍ കോവിഡ് സമയത്ത് വല്ലാതെ കൂടുതലായിരുന്നു. സ്വദേശത്തുനിന്ന് മാറി വേറെ സ്ഥലങ്ങളില്‍ താമസിക്കുന്നവരാണെങ്കില്‍ രണ്ട് വീടുകളിലെ ബില്ലുകളുണ്ടാകും, രണ്ടും മാനേജ് ചെയ്യണം.' ഇങ്ങനെയുള്ള നൂലാമാലകളെല്ലാം ടാപ്പെ പരിഹരിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
എന്താണ് പ്രത്യേകത?
സാധാരണ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമാണ് ടാപ്പെ. 'അവിടെ ബില്‍ നമ്മള്‍ തന്നെ ഇന്‍പുട് ആയി നല്‍കി, നമ്മള്‍ തന്നെ സൈറ്റിലോ ആപ്പിലോ കയറി കറക്റ്റായി അടച്ചാല്‍ അത് പേ ആകും. എന്നാല്‍ ടാപ്പെയില്‍, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ നിങ്ങളുടെ ബില്ലുകള്‍ ആപ്പ് ഓട്ടോമാറ്റിക്കലി ഐഡന്റിഫൈ ചെയ്യും. അത് കഴിഞ്ഞ് വാല്യൂസ് ഫെച്ച് ചെയ്യും. അതില്‍ ഒരു പേ ഓള്‍ ബട്ടനുണ്ട്. ഓരോ ബില്ലും വെവ്വേറെ സെറ്റില്‍ ചെയ്യേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് എല്ലാ ബില്ലുകളും ഒറ്റയിരുപ്പില്‍ സെറ്റില്‍ ചെയ്യാം. പ്രൊഫൈല്‍സ് എന്ന പേരില്‍ മറ്റൊരു വിഭാഗവും സെറ്റ് ചെയ്തിട്ടുണ്ട്. വേറെ വീടുകളും ഓഫീസുകളുമെല്ലാം ഉള്ളവര്‍ക്ക് ആ പ്രൊഫൈലിന് കീഴില്‍ വരുന്ന ബില്ലുകള്‍ ആഡ് ചെയ്ത് വെക്കാം.
പ്രൊഡക്റ്റ് ലോഞ്ച് ചെയ്യാനുള്ള ഘട്ടത്തിലാണിപ്പോള്‍. ഉടന്‍ തന്നെ ബീറ്റ ലോഞ്ചുണ്ടാകും. അടുത്ത പാദത്തില്‍ പൂര്‍ണതോതില്‍ ലഭ്യമാകും. ടാപ്പെ വാലറ്റ് പുറത്തിറക്കുകയാണ് അടുത്ത പടിയെന്ന് മനു. എല്ലാതരം എക്‌സ്പന്‍സിനും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു വാലറ്റാകുമത്. ഫിസിക്കല്‍ വാലറ്റിനെ പൂര്‍ണമായി ഇല്ലാതാക്കും.
ബിസിനസ് മോഡല്‍
ബില്ലടയ്ക്കുമ്പോഴുള്ള കമ്മീഷനാണ് ആദ്യഘട്ട വരുമാനം. ടാപ്പെ വാലറ്റ് വരുമ്പോള്‍ ക്രെഡിറ്റ്‌ലൈനും കാര്യങ്ങളുമെല്ലാം ആപ്പില്‍ വരും. എക്‌സ്‌ക്ലൂസിവ് മാര്‍ക്കറ്റ് പ്ലേസുമുണ്ടാകും. അതില്‍ ലിസ്റ്റ് ചെയ്യാന്‍ ചാര്‍ജ് ഈടാക്കും. പരസ്യങ്ങള്‍ക്കും സ്‌പേസ് നല്‍കും. ഇതില്‍ നിന്നെല്ലാം വരുമാനം ഭാവിയില്‍ പ്രതീക്ഷിക്കുന്നു ടാപ്പെ.
പ്രാരംഭ മൂലധനം
10 ലക്ഷം രൂപയായിരുന്നു ടാപ്പെയുടെ പ്രാരംഭ മൂലധനം. സ്വന്തം കാശിന്റെ കൂടെ സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നുമെല്ലാമുള്ള സഹായത്തിലായിരുന്നു മനുവും ഗോവിന്ദും മൂലധനം കണ്ടെത്തിയത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഭാഗത്തുനിന്ന് മികച്ച പിന്തുണയും ഇവര്‍ക്ക് ലഭിച്ചു. ഐഡിയ ഗ്രാന്റായി രണ്ട് ലക്ഷം രൂപയാണ് ഈ സംരംഭത്തിന് ലഭിച്ചത്. ഗോവിന്ദ് എന്‍ജിനീയറിങ് കഴിഞ്ഞ് മാര്‍ക്കറ്റിങ്ങില്‍ എംബിഎ ചെയ്തിട്ടുണ്ട്. മനു ജാവ ഡെവലപ്പറെന്ന നിലയില്‍ അനുഭവപരിചയവും നേടിയിട്ടുണ്ട്.
English Summary: A Different Model to Pay Your Bills