ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കുക എന്നത് പോലെ തന്നെ ശ്രമകരമായ ഒന്നാണ് നിലവിലുള്ള ഒരു സംരംഭത്തെ പുതിയ തലത്തിലേക്കുയർത്തി വിജയം കൊയ്യുക എന്നത്. ഇതിന് ബുദ്ധിമുട്ടും പ്രതിബന്ധങ്ങളും ഏറെയാണുതാനും. ഇത്തരത്തിലുള്ള ഒരു വെല്ലുവിളിയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്റ്റ്യൂം ബിൽഡേഴ്‌സ് എന്ന

ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കുക എന്നത് പോലെ തന്നെ ശ്രമകരമായ ഒന്നാണ് നിലവിലുള്ള ഒരു സംരംഭത്തെ പുതിയ തലത്തിലേക്കുയർത്തി വിജയം കൊയ്യുക എന്നത്. ഇതിന് ബുദ്ധിമുട്ടും പ്രതിബന്ധങ്ങളും ഏറെയാണുതാനും. ഇത്തരത്തിലുള്ള ഒരു വെല്ലുവിളിയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്റ്റ്യൂം ബിൽഡേഴ്‌സ് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കുക എന്നത് പോലെ തന്നെ ശ്രമകരമായ ഒന്നാണ് നിലവിലുള്ള ഒരു സംരംഭത്തെ പുതിയ തലത്തിലേക്കുയർത്തി വിജയം കൊയ്യുക എന്നത്. ഇതിന് ബുദ്ധിമുട്ടും പ്രതിബന്ധങ്ങളും ഏറെയാണുതാനും. ഇത്തരത്തിലുള്ള ഒരു വെല്ലുവിളിയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്റ്റ്യൂം ബിൽഡേഴ്‌സ് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കുക എന്നത് പോലെ തന്നെ ശ്രമകരമായ ഒന്നാണ് നിലവിലുള്ള ഒരു സംരംഭത്തെ പുതിയ തലത്തിലേക്കുയർത്തി വിജയം കൊയ്യുക എന്നതും. ഇതിന് ബുദ്ധിമുട്ടും പ്രതിബന്ധങ്ങളും ഏറെയാണുതാനും. ഇത്തരത്തിലുള്ള ഒരു വെല്ലുവിളിയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്റ്റ്യൂം ബിൽഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ സാരഥി ആഷിഖ് ഇബ്രാഹിം ഏറ്റെടുത്തത്. കെട്ടിട നിർമാണമേഖലയിൽ 30 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനത്തെ പിതാവിന്റെ കൈകളിൽ നിന്നും ഏറ്റെടുക്കുമ്പോൾ അത് വലിയൊരു മാറ്റത്തിനു കൂടി തുടക്കമിടുകയായിരുന്നു.

സിവിൽ എൻജിനീയറിങ് ബിരുദധാരിയായ ആഷിഖ് ഇബ്രാഹിം, താൻ പഠിച്ച സിലബസ് പ്രകാരം കെട്ടിടങ്ങളുടെ നിർമാണത്തിൽ ഫോക്കസ് ചെയ്യാനല്ല ആഗ്രഹിച്ചത്. വ്യത്യസ്തമായ രീതിയിൽ സംരംഭകരംഗത്ത് തന്റേതായ ഇടം കണ്ടെത്തണം എന്ന ആഗ്രഹം ആഷിഖിനെ കൊണ്ട് ചെന്നെത്തിച്ചത് സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലക്ക് സിവിൽ എഞ്ചിനീയറിങ് മേഖലയെ കൊണ്ടുവരിക എന്ന ദൗത്യത്തിലേക്കാണ്. അങ്ങനെയാണ് വെള്ളപ്പൊക്കം, പ്രളയം എന്നിവ മൂലം സ്വന്തം വീടും ഓഫീസുകളും ഉപേക്ഷിച്ച് ഷെൽട്ടർ ക്യാമ്പുകളിലേക്ക് പലായനം ചെയ്യേണ്ടിവരുന്ന ആളുകളുടെ ദയനീയ അവസ്ഥയിൽ കണ്ണുടക്കിയത്.

കെട്ടിടം പണിത് കുടുങ്ങിയവർ

ADVERTISEMENT

വെള്ളക്കെട്ടുള്ള സ്ഥലമാണ് എന്നറിയാതെ ലക്ഷങ്ങളും കോടികളും മുടക്കി കെട്ടിടം പണിത് കുടുങ്ങിപ്പോയവർ ഇതിൽ ധാരാളമായിരുന്നു. ഒന്നുകിൽ ഏറെ ആഗ്രഹിച്ചു പണിത വീട് എന്നെന്നേക്കുമായി ഉപേക്ഷിക്കുക, അല്ലെങ്കിൽ എല്ലാ വർഷകാലത്തും ക്യാമ്പുകളിൽ അഭയം തേടുക ഇത് മാത്രമായിരുന്നു അവർക്ക് മുന്നിലുള്ള പോംവഴി. എന്നാൽ ഇതല്ലാതെ മറ്റൊരു പോംവഴിയെക്കുറിച്ചാണ് ആഷിഖ് ചിന്തിച്ചത്. വിദേശരാജ്യങ്ങളിലുള്ളത് പോലെ, വെള്ളത്തിനടിയിൽ മുങ്ങിപ്പോകുന്ന വീടുകളും കെട്ടിടങ്ങളും സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉയർത്തി പുതിയ അടിത്തറ കെട്ടി ഉയർത്തുക. കേരളത്തിൽ അത്രകണ്ട് വ്യാപകമല്ലാത്ത ഈ നിർമാണ രീതിക്ക് കാലാവസ്ഥ വ്യതിയാനം ശക്തമാകുന്ന ഈ കാലഘട്ടത്തിൽ മികച്ച സാധ്യതകളാണുള്ളത്  എന്ന് ആഷിഖ് മനസിലാക്കി.

പിന്നീട് ഈ സാങ്കേതിക വിദ്യ കേരളത്തിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു. കെട്ടിടങ്ങൾ പൊക്കുന്നതിനാവശ്യമായ യന്ത്രങ്ങൾ, ജാക്കികൾ, പരിശീലനം ലഭിച്ച തൊഴിലാളികൾ എന്നിങ്ങളെ ഓരോ കാര്യങ്ങളും ക്ഷമയോടെ സംയോജിപ്പിച്ച് കൊണ്ട് ആഷിഖ് ഓപ്റ്റ്യൂം ബിൽഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. 2018ലെ പ്രളയം കഴിഞ്ഞതോടെയാണ് വീടുകൾ താരനിരപ്പിൽ നിന്നും ഉയർത്തേണ്ടതിന്റെ ആവശ്യകത വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിലെ ആളുകൾക്ക് ബോധ്യമായത്. അതോടെ സംരംഭം കൂടുതൽ ആളുകളിലേക്ക് എത്തിച്ചേർന്നു.

വേണം അതീവ ശ്രദ്ധ

ADVERTISEMENT

''തീർത്തും വ്യത്യസ്തമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ ഉയർത്തുന്നത്. വീടോ കെട്ടിടമോ പണിയുന്നതിലും ഏറെ ശ്രദ്ധ ആവശ്യമായ കാര്യമാണിത്. റിസ്കും നിരവധിയാണ്. അതിനാൽ തന്നെ ഉയർത്തേണ്ട കെട്ടിടത്തിന്റെ നിർമാണ രീതി, കാലപ്പഴക്കം, ബലം, ഭൂമിയുടെ ഉറപ്പ് എന്നിവയെല്ലാം പരിശോധിച്ചുറപ്പിച്ച ശേഷം കരാറും ഒപ്പു വച്ചിട്ടാണ് പണി ആരംഭിക്കുന്നത്. നൂറുകണക്കിന് ജാക്കികൾ ഉപയോഗിച്ചാണ് കെട്ടിടം ഉയർത്തുന്നത്. ഇരു നില കെട്ടിടമാണ് ഉയർത്തുന്നത് എങ്കിൽ താഴെ നിലയിൽ പണി നടക്കുമ്പോൾ മുകളിൽ ആളുകൾക്ക് താമസിക്കാവുന്നതാണ്. നിർമാണ ഘട്ടത്തിൽ ചെരിഞ്ഞു പോയ കെട്ടിടങ്ങൾ ശരിയാക്കുന്നതിനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം'' ഓപ്റ്റ്യൂം ബിൽഡേഴ്‌സ് മാനേജിങ് ഡയറക്ടർ ആഷിഖ് ഇബ്രാഹിം പറയുന്നു.

കേരളത്തിൽ വിവിധ ജില്ലകളിലായി നാളിതുവരെ 700 ൽ പരം വീടുകളാണ് ഇത്തരത്തിൽ തറപൊക്കത്തിൽ നിന്നും മൂന്നടി മുതൽ എട്ടടി വരെ ഉയരത്തിൽ ഓപ്റ്റ്യും ബിൽഡേഴ്‌സ് ഉയർത്തിയിരിക്കുന്നത്. ഓപ്റ്റ്യും ബിൽഡേഴ്‌സിന് കീഴിൽ കേരളത്തിൽ എറണാകുളം, കോട്ടയം, കോഴിക്കോട്,തൃശൂർ, കണ്ണൂർ ,ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ വർക്കുകൾ നടക്കുന്നത്. 2018 ലെ പ്രളയത്തിന് ശേഷം, അരഭാഗത്തോളം വെള്ളം കയറിയ വീടുകളാണ് ഭാവിയെ മുൻനിർത്തി തറഭാഗം ഉയർത്തിയിരിക്കുന്നത്.

കോട്ടയം , എറണാകുളം ജില്ലകളിൽ 7000  ചതുരശ്ര അടി വിസ്‌തീർണമുള്ള വീടുകൾ വെള്ളക്കെട്ടിനെത്തുടർന്നു ഓപ്റ്റ്യും ബിൽഡേഴ്‌സ് ഉയർത്തിയിട്ടുണ്ട്. വീടിന്റെ വലുപ്പം ഒരിക്കലും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒതടസമല്ല. കായലിനോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ച വീട്ടിലേയ്ക്ക് വെള്ളം കയറുമെന്ന അവസ്ഥ വന്നപ്പോഴാണ് കോട്ടയത്ത് വീട് ഉയർത്താനുള്ള അവസരം ആഷിഖിന് ലഭിക്കുന്നത്. ആറടിയോളം വീട് ഉയർത്തി, മികച്ച രീതിയിൽ പൂന്തോട്ടവും മറ്റ് സജ്ജീകരണങ്ങളും ക്രമീകരിച്ച ശേഷമാണ് ഓപ്റ്റ്യും ബിൽഡേഴ്‌സ് പണി പൂർത്തിയാക്കിയത്. എറണാകുളം ജില്ലയിലെ 7000  ചതുരശ്ര അടി വിസ്‌തീർണമുള്ള വീട് ഉയർത്തൽ അവസാന ഘട്ടത്തിലാണ്.

നിർമാണത്തിൽ വൈകാരികതയും

ADVERTISEMENT

സമാനമായ രീതിയിൽ റിസോർട്ടുകൾ, അഞ്ചു നിലയോളം വരുന്ന അപ്പാർട്ട്മെന്റുകൾ എന്നിവയെല്ലാം  ഓപ്റ്റ്യും ബിൽഡേഴ്‌സ് ഉയർത്തിയിട്ടുണ്ട്. അൻപത് വർഷത്തിലേറെ പഴക്കം വരുന്ന ചില വീടുകൾ, 70  വർഷം പഴക്കമുള്ള ബഹുനില കെട്ടിടങ്ങൾ എന്നിവയും സ്ഥാപനം ഉയർത്തി. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഇത്തരത്തിൽ എട്ടടിയോളം ഉയർത്തി എന്ന് അദ്ദേഹം പറഞ്ഞു. കാരണം 7 പതിറ്റാണ്ടിനു മുകളിൽ പഴക്കമുള്ള ബഹുനില കെട്ടിടം മഴക്കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിരുന്നു വെള്ളക്കെട്ട്. പലപ്പോഴും ഇത് മൂലം രോഗികൾ വലഞ്ഞിട്ടുണ്ട്. കാലപ്പഴക്കം ഒരു പ്രശ്നമായി നിൽക്കുമ്പോഴും ഈ പ്രോജക്റ്റ് പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് ആഷിഖ് വിശദീകരിച്ചു.

''പണി പൂർത്തിയായതും കാലപ്പഴക്കം ഉള്ളതുമായ കെട്ടിടങ്ങൾ ഉയർത്തി വെള്ളക്കെട്ട് ഒഴിവാക്കാമെന്ന് പറയുമ്പോൾ ജനങ്ങൾക്ക്   ഇപ്പോഴും അത്ഭുതമാണ്. ഇപ്പോൾ ലഭ്യമായ സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അറിവില്ലായ്‍മയാണ് അത്തരത്തിലുള്ള ചിന്തകൾക്ക് കാരണം. കെട്ടിടങ്ങൾക്കും വീടുകൾക്കും  യാതൊരിച്ചുവിധത്തിലുള്ള കേടുപാടുകളും കൂടാതെയാണ് അടിത്തറ ഉയർത്തുന്നത്. ഒരു വീട് ഉയർത്തുന്നതിനായി തീരുമാനിച്ചാൽ ആ പ്രദേശത്തെ വെള്ളക്കെട്ടിനെ മുൻനിർത്തി എത്ര അടിയാണ് ഉയർത്തേണ്ടതെന്നു നിർണയിക്കും. ഈ തൊഴിലിൽ മികച്ച പരിശീലനം ലഭിച്ച ടീം അതിനായി പ്രവർത്തിക്കുന്നു.വീടുയർത്തുന്നതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ല എങ്കിൽ അത് തുറന്നു പറയുകയും ചെയ്യും . ഒരു വീട് പൊളിച്ചു പണിയുന്നതുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചെലവ് മാത്രമാണ് ഇതിന് വരുന്നത്. ചതുശ്ര അടിക്ക് 250  രൂപ മാത്രമാണ് ചെലവ് വരിക. അതായത്  1500 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഒരു വീട് ഉയർത്തുന്നതിനായി നാലു ലക്ഷം രൂപ മുതൽക്കാണ് ചെലവ് വരിക. ഉയർത്തൽ കഴിഞ്ഞാലും സ്ഥാപനത്തിന്റെ പൂർണ പിന്തുണ ഏത് സമയത്തും ഓപ്റ്റ്യും ബിൽഡേഴ്‌സ് ഉറപ്പ് നൽകുന്നു. '' ആഷിഖ് ഇബ്രാഹിം പറയുന്നു.

ചുവരുകളുടെ രണ്ടുവശത്തും രണ്ടരയടി താഴ്ചയിലും വീതിയിലും കുഴിഎടുത്താണ് ഉയർത്തൽ ആരംഭിക്കുന്നത്. അടിത്തറയ്ക്കു താഴെ കോൺക്രീറ്റ് ബെൽറ്റ് ഉള്ള വീടുകളാണെങ്കിൽ ജാക്കി ഘടിപ്പിക്കാൻ എളുപ്പമാണ്. ഒരു ശരാശരി  വീട് ഉയർത്തുന്നതിനായി ശരാശരി 300  ജാക്കിയെങ്കിലും വേണ്ടിവരും. കെട്ടിടം ഉയർത്തിക്കഴിഞ്ഞ ശേഷം പ്രത്യേക രീതിയിൽ തയാറാക്കിയ കോൺക്രീറ്റ് മിശ്രിതംകൊണ്ട് കെട്ടിടത്തെയും പുതിയ അടിത്തറയെയും ബന്ധിപ്പിക്കും. ഇത് വീടിന് ഇരട്ടി സുരക്ഷ നൽകുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഈ രംഗത്തേക്ക് കടന്നു വരുന്നവരോട് ആഷിഖിന് ഒന്നേ പറയാനുള്ളൂ, അവസരങ്ങൾ ഏറെയുള്ള മേഖലയാണ്, എന്ന് കരുതി എല്ലാം ബിസിനസ് മാത്രമായി കാണരുത്. വീട്, സ്വന്തം കെട്ടിടങ്ങൾ എന്നൊക്കെ പറയുന്നത് ഓരോ വ്യക്തിയുടെയും ആജീവനാന്ത സ്വപനമാണ്. അതിനാൽ ആ വൈകാരികത കൂടി ഉൾക്കൊണ്ട് വേണം ജോലി ആരംഭിക്കാൻ. ഈ ചിന്തയും കരുതലും  തന്നെയാണ് ആഷിഖിന്റെ വിജയ രഹസ്യവും.

English Summary : Ashique's Building Uplifting helps Buildings from Waterlogging