ഇന്ന് ഗോൾഡ് ലോണിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമുള്ള ശക്തമായ കമ്പനിയാണ് മണപ്പുറം ഫിനാൻസ്. പക്ഷേ, മുന്നിൽ ഇനിയും വളരെ അധികം അവസരങ്ങൾ ഞാൻ കാണുന്നു. ഡിജിറ്റൈസ്‍ ലോകത്ത് എല്ലാ അർഥത്തിലും 'ഒരു ഡിജിറ്റൽ മണപ്പുറം' അതാണ് എന്റെ സ്വപ്നം. ഒപ്പം സ്വർണേതര വായ്പകളിൽനിന്നുള്ള ബിസിനസ് 50 ശതമാനമാക്കി വർധിപ്പിക്കാനും

ഇന്ന് ഗോൾഡ് ലോണിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമുള്ള ശക്തമായ കമ്പനിയാണ് മണപ്പുറം ഫിനാൻസ്. പക്ഷേ, മുന്നിൽ ഇനിയും വളരെ അധികം അവസരങ്ങൾ ഞാൻ കാണുന്നു. ഡിജിറ്റൈസ്‍ ലോകത്ത് എല്ലാ അർഥത്തിലും 'ഒരു ഡിജിറ്റൽ മണപ്പുറം' അതാണ് എന്റെ സ്വപ്നം. ഒപ്പം സ്വർണേതര വായ്പകളിൽനിന്നുള്ള ബിസിനസ് 50 ശതമാനമാക്കി വർധിപ്പിക്കാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ഗോൾഡ് ലോണിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമുള്ള ശക്തമായ കമ്പനിയാണ് മണപ്പുറം ഫിനാൻസ്. പക്ഷേ, മുന്നിൽ ഇനിയും വളരെ അധികം അവസരങ്ങൾ ഞാൻ കാണുന്നു. ഡിജിറ്റൈസ്‍ ലോകത്ത് എല്ലാ അർഥത്തിലും 'ഒരു ഡിജിറ്റൽ മണപ്പുറം' അതാണ് എന്റെ സ്വപ്നം. ഒപ്പം സ്വർണേതര വായ്പകളിൽനിന്നുള്ള ബിസിനസ് 50 ശതമാനമാക്കി വർധിപ്പിക്കാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ഗോൾഡ് ലോണിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമുള്ള ശക്തമായ കമ്പനിയാണ് മണപ്പുറം ഫിനാൻസ്. പക്ഷേ, മുന്നിൽ ഇനിയും വളരെ അധികം അവസരങ്ങൾ ഞാൻ കാണുന്നു. ഡിജിറ്റൈസ്‍ ലോകത്ത് എല്ലാ അർഥത്തിലും 'ഒരു ഡിജിറ്റൽ മണപ്പുറം' അതാണ് എന്റെ സ്വപ്നം. ഒപ്പം സ്വർണേതര വായ്പകളിൽനിന്നുള്ള ബിസിനസ് 50 ശതമാനമാക്കി വർധിപ്പിക്കാനും ലക്ഷ്യമിടുന്നു". പറയുന്നത് മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ.

മണപ്പുറം എന്ന ഗ്രാമത്തിൽനിന്നു നന്ദകുമാർ എന്ന ധിഷണാശാലിയിലൂടെ ഇന്ത്യയെമ്പാടുമായി പന്തലിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ സാരഥ്യം പുതു തലമുറയിലേക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് ഡോ.സുമിത കമ്പനിയിലെത്തുന്നത്. രാജ്യത്താദ്യമായി ഡിജിറ്റൽ വായ്പ അവതരിപ്പിച്ചുകൊണ്ട് തുടക്കം ശ്രദ്ധേയമാക്കിയ സുമിത ആറു മാസം മുൻപ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിലെത്തി. ആദ്യമായി നൽകുന്ന അഭിമുഖത്തിൽ വിവിധ വിഷയങ്ങളെകുറിച്ച് മനസ് തുറക്കുകയാണു സുമിത. 

ADVERTISEMENT

 

ഡോക്ടറിൽനിന്ന് ബിസിനസ് വുമണിലേക്ക് 

Photo: Manorama Sampadyam

ഞാൻ ജനിച്ചത് ഒരു ബിസിനസ് വുമൺ ആകാനാണെന്ന് എനിക്കറിയാമായിരുന്നു. മണപ്പുറം കുടുംബത്തിലെ എനിക്ക് ബിസിനസ് പുതിയതല്ല, രക്തത്തിലുള്ളതാണ്. സ്വർണവായ്പ എങ്ങനെ മെച്ചപ്പെടുത്താം എന്ന ചർച്ചകൾ കേട്ടാണ് പ്രഭാതഭക്ഷണം കഴിച്ചിരുന്നത്. കുട്ടിക്കാലത്തേ അവധി ദിവസങ്ങളിൽ കമ്പനിയിൽ വരും. എല്ലാം കണ്ടും കേട്ടുമാണു വളർന്നത്. 

പക്ഷേ, അച്ഛന് എന്നെ ഡോക്ടറാക്കുക എന്ന സ്വപ്നമുണ്ടായിരുന്നു. അതുകൊണ്ട് ‍ഞാൻ അതു പഠിച്ചു. മുൻനിര ആശുപത്രികളിൽ 10 വർഷത്തോളം സേവനം അനുഷ്ഠിച്ച ശേഷമാണ് കമ്പനിയിലെത്തുന്നത്. ലോകത്ത് ഏറ്റവും ബഹുമാനിക്കുന്ന ഈ പ്രഫഷൻ വ്യത്യസ്തമായ വീക്ഷണം ഉണ്ടാക്കാൻ ഏറെ സഹായിച്ചു. ആദ്യ മൂന്നര വർഷം കൊണ്ട് കോർപറേറ്റ് ഫിനാ‍ൻസ് നന്നായി പഠിക്കാൻ സാധിച്ചു തികച്ചും പുതിയ ഒന്നിലേക്ക് എടുത്തു ചാടി. എവിടെയെല്ലാമാണ് മാറ്റമെന്നു തിരിച്ചറിഞ്ഞു മുന്നേറാൻ കഴിഞ്ഞു. 

ADVERTISEMENT

 

മികവുറ്റ സേവനം യുഎസ്പി

വളരെ വേഗം നടപടികൾ പൂർത്തിയാക്കി ഒരു വായ്പ നൽകുന്നു എന്നതിലാണ് ഞങ്ങളുടെ വിജയം. ബാങ്കിലെ പോലെ നിശ്ചിത സമയം ഇല്ല. ആവശ്യം വന്നാൽ ഞങ്ങളുടെ ഷിഫ്റ്റ് സമയം മാറ്റും. വടക്കേ ഇന്ത്യയിൽ മഞ്ഞുകാലത്ത് 10 മുതൽ 8 വരെ ആയിരിക്കും സമയം. 

 

ADVERTISEMENT

കരുത്താകുന്നത് യുവതലമുറ 

ബോയ്സ് ആൻഡ് ഗേൾസ് എന്നു വിളിക്കാവുന്നത്ര ചെറുപ്പമാണ് ഞങ്ങളുടെ ജീവനക്കാർ. 25 വയസ്സിൽ ബ്രാഞ്ച് ഹെഡ് ആകുന്ന എനർജെറ്റിക് തലമുറ. പക്ഷേ സ്വർണം തൊട്ടാൽ അതിന്റെ മാറ്റ് അറിയാനാകും വിധമുള്ള പരിശീലനം തുടക്കം മുതലേ ലഭിക്കുന്നു. അതുപോലെ ഓരോ വായ്പയും ഞങ്ങൾ എപ്പോഴും ട്രാക് ചെയ്തുകൊണ്ടിരിക്കും. അത് എൻപിഎ ആകാൻ അനുവദിക്കില്ല. കലക്‌ഷൻ എഫിഷ്യൻസി ഏറ്റവും കൂടുതലാണ്. 

 

Photo: Manorama Sampadyam

വളർച്ചയ്ക്കു കരുത്തായി ആശിർവാദ്

ചെന്നൈ ആസ്ഥാനമായുള്ള മൈക്രോ ഫിനാൻസ് കമ്പനിയായ ആശിർവാദ് 2015 ൽ ഞങ്ങൾ ഏറ്റെടുക്കുമ്പോൾ 400 കോടി രൂപ കൈകാര്യം ചെയ്തിരുന്നിടത്ത് ഇപ്പോൾ, അത് 10,000 കോടി കവിഞ്ഞു. ഏഴു വർഷം കൊണ്ട് വലിയ വളർച്ചയാണു നേടിയത്. ഇന്ത്യയിലെ രണ്ടാമത്തെ മൈക്രോ ഫിനാൻസ് കമ്പനിയായ ആശിർവാദ്, മണപ്പുറത്തിന്റെ ഏറ്റവും വലിയ സബ്സിഡിയറിയാണ്. 

 

എവിടെയിരുന്നും എടുക്കാം സ്വർണവായ്പ 

ഞങ്ങളുടെ ഡിജിറ്റൽ ഗോൾഡ് വളരെ സൗകര്യപ്രദമാണ്. കയ്യിലുള്ള സ്വർണവുമായി ശാഖയിൽ വരുക, എത്ര തുക വരെ വായ്പ എടുക്കാം എന്നറിഞ്ഞ് സ്വർണം ഞങ്ങളെ ഏൽപിച്ച് മടങ്ങാം. ആവശ്യം വരുമ്പോൾ ഓൺലൈൻ ഗോൾഡ് ലോൺ എന്ന ആപ്പ് ഡൗൺ ലോഡ് ചെയ്ത് അപേക്ഷ നൽകാം. പണം അക്കൗണ്ടിൽ എത്തും. പലിശ അടക്കമുള്ള വിവരങ്ങൾ ആപ്പിലുണ്ട്. തിരിച്ചടവും ഓൺലൈനിലൂടെ ചെയ്യാം. ആവശ്യം വന്നാൽ ടോപ് അപ് ചെയ്യാം. സ്വർണം തിരിച്ചെടുക്കാൻ മാത്രം ശാഖയിൽ എത്തിയാൽ മതി. 

ഡോർ സ്റ്റെപ് വായ്പ – ഞങ്ങൾ നേരിട്ട് വീട്ടിൽ വന്ന് സ്വർണത്തിന്റെ മൂല്യം നിശ്ചയിച്ചു വായ്പ ലഭ്യമാക്കും. ശാഖയിൽ വന്ന് സ്വർണം പണയം വയ്ക്കാൻ തൽപര്യമില്ലാത്തവർക്ക് ഇത് ഉപയോഗപ്രദമാണ്.

 

സ്വർണം സുരക്ഷിതമോ?

58 ടൺ സ്വർണമാണ് ഞങ്ങളുടെ കൈവശം ഉള്ളത്. സുരക്ഷിതമായതുകൊണ്ടല്ലേ ഇത്രയും പേർ വിശ്വസിച്ച് ഞങ്ങളെ ഏൽപിക്കുന്നത്. മാത്രമല്ല ഇൻഷുറൻസും ഉണ്ട്. സുരക്ഷ്യ്ക്കു വേണ്ടതെല്ലാം ഉറപ്പാക്കുന്നതു കൊണ്ടു മാത്രമാണ് ഇൻഷുറൻസ് കമ്പനി കവറേജ് നൽകുന്നത്.

 

സ്വർണവില ഇനി എങ്ങോട്ട് ?

3000 ഡോളർ എത്തുമെന്നൊക്കെ പ്രവചനം ഉണ്ടായിരുന്നു. എന്നാൽ, ആശങ്കപ്പെട്ടപോലെ ജിയോ പൊളിറ്റിക്കൽ പ്രശ്നങ്ങൾ അത്രയും വഷളായില്ല. അതിനു ദൈവത്തിനു നന്ദി പറയാം. ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടതോടെ സ്വർണവില കുറയുകയും ചെയ്തു. ജിയോ പൊളിറ്റിക്കൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് വില വ്യത്യാസം വരാം. പക്ഷേ, ഇപ്പോൾ ലോകത്ത് എല്ലാവരും സ്വർണത്തെ ഏറ്റവും

മൂല്യമേറിയതും സുരക്ഷിതവുമായ ആസ്തിയായി അംഗീകരിക്കുന്നു. അതുകൊണ്ട് ഇനി കാര്യമായി കുറയാനുള്ള സാധ്യതയുണ്ടന്നു കരുതുന്നില്ല. ഇടയ്ക്കു സ്ഥിരതയാർജിച്ചാലും വീണ്ടും ഉയരും. 

 

സ്ത്രീ സ്വന്തം ഇക്കോ സിസ്റ്റം ഉണ്ടാക്കണം

ജോലിക്കാരിയോ സംരംഭകയോ വീട്ടമ്മയോ ആകട്ടെ, സ്ത്രീയുടെ പ്രാഥമിക ഉത്തരവാദിത്തം കുടുംബമാണ്. ഇതു രണ്ടും ബാൻലസ് ചെയ്തില്ലെങ്കിൽ വലിയ സ്ട്രെസ് ഉണ്ടാകും. അതിനാൽ, നല്ലൊരു ഇക്കോസിസ്റ്റം സ്വയം ഉണ്ടാക്കിയെടുക്കണം. അതിന് മക്കളെ സ്വതന്ത്രരും പ്രാപ്തിയുള്ളവരുമാക്കി വളർത്തണം.

 

ഇനി വളർച്ച മൈക്രോ ഫിനാൻസിൽ 

മറ്റു വായ്പകളിൽനിന്നു വ്യത്യസ്തമാണ് മൈക്രോ ഫിനാൻസ്. 5 പേർ അടങ്ങിയ സ്ത്രീ കൂട്ടായ്മയ്ക്കാണു നൽകുക. ഏതു പ്രവർത്തനത്തിന് എത്ര തുക എന്നതെല്ലാം അവർക്കു തീരുമാനിക്കാം. ജോയിന്റ് ലയബിലിറ്റി മോഡലിൽ തിരിച്ചടവ് കൂടുതൽ എളുപ്പമാണ്. നിലവിൽ 22–24 % വരെ പലിശയുണ്ട്. പക്ഷേ ദിവസവും പണം കലകട് ചെയ്യുന്നതിനാൽ എടുക്കുന്നവർക്കു ബാധ്യതയാകില്ല 

 

മികച്ച നേട്ടം നൽകി 

മണപ്പുറം ഓഹരി 

ആദ്യം ലിസ്റ്റ് ചെയ്ത ഗോൾഡ് ലോൺ കമ്പനിആയ മണപ്പുറം എന്നും ഓഹരി നിക്ഷേപകർക്കു നല്ല നേട്ടം കൊടുത്തിട്ടുണ്ട്. 2022–23ൽ അറ്റാദായം 12.9% ഉയർന്ന് 1,500 കോടിയിലെത്തി. 3 രൂപ ലാഭവിഹിതം നൽകി. 30,261 കോടിയുടെ ആസ്തി കൈകാര്യം ചെയ്യുന്ന കമ്പനിയുടെ ലോൺ ബുക്കിൽ 55.7 ശതമാനവും സ്വർണവായ്പയാണ്. 48,369 ജീവനക്കാരും 5,232 ശാഖകളുമുണ്ട്. 

 

 

ജൂലൈ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്

 

English Summary: Interview with Manappuram Finance Executive Director Dr. Sumitha Nandan