ചൈനയിൽ നിറയുന്നു പ്രേതനഗരങ്ങൾ, ഇന്ത്യയിലും ഉണ്ടാകുമോ?
ചൈനയിൽ ആരും താമസിക്കാനില്ലാതെദശലക്ഷക്കണക്കിന് അപ്പാർട്ടുമെന്റുകൾ വെറുതെ കിടക്കുന്നുണ്ട്.ഇത്തരം അപ്പാർട്‌മെന്റുകൾ നിറയെയുള്ള നഗരങ്ങളെയാണ് പ്രേത നഗരങ്ങൾ എന്ന് വിളിക്കുന്നത്. 50 ദശലക്ഷത്തിലധികം ഒഴിഞ്ഞുകിടക്കുന്ന വീടുകളും നഗര പദ്ധതികളും ചൈനീസ് സമ്പദ് വ്യവസ്ഥക്ക് ഒരു വെല്ലുസിലിയാണ്.ചൈനയിലെ പ്രേത
ചൈനയിൽ ആരും താമസിക്കാനില്ലാതെദശലക്ഷക്കണക്കിന് അപ്പാർട്ടുമെന്റുകൾ വെറുതെ കിടക്കുന്നുണ്ട്.ഇത്തരം അപ്പാർട്‌മെന്റുകൾ നിറയെയുള്ള നഗരങ്ങളെയാണ് പ്രേത നഗരങ്ങൾ എന്ന് വിളിക്കുന്നത്. 50 ദശലക്ഷത്തിലധികം ഒഴിഞ്ഞുകിടക്കുന്ന വീടുകളും നഗര പദ്ധതികളും ചൈനീസ് സമ്പദ് വ്യവസ്ഥക്ക് ഒരു വെല്ലുസിലിയാണ്.ചൈനയിലെ പ്രേത
ചൈനയിൽ ആരും താമസിക്കാനില്ലാതെദശലക്ഷക്കണക്കിന് അപ്പാർട്ടുമെന്റുകൾ വെറുതെ കിടക്കുന്നുണ്ട്.ഇത്തരം അപ്പാർട്‌മെന്റുകൾ നിറയെയുള്ള നഗരങ്ങളെയാണ് പ്രേത നഗരങ്ങൾ എന്ന് വിളിക്കുന്നത്. 50 ദശലക്ഷത്തിലധികം ഒഴിഞ്ഞുകിടക്കുന്ന വീടുകളും നഗര പദ്ധതികളും ചൈനീസ് സമ്പദ് വ്യവസ്ഥക്ക് ഒരു വെല്ലുസിലിയാണ്.ചൈനയിലെ പ്രേത
ചൈനയിൽ ആരും താമസിക്കാനില്ലാതെ ദശലക്ഷക്കണക്കിന് അപ്പാർട്ടുമെന്റുകൾ വെറുതെ കിടക്കുന്നുണ്ട് .ഇത്തരം അപ്പാർട്ടുമെന്റുകൾ നിറയെയുള്ള നഗരങ്ങളെയാണ് പ്രേതനഗരങ്ങൾ എന്ന് വിളിക്കുന്നത്. 50 ദശലക്ഷത്തിലധികം ഒഴിഞ്ഞുകിടക്കുന്ന വീടുകളും നഗര പദ്ധതികളും ചൈനീസ് സമ്പദ് വ്യവസ്ഥക്ക് ഒരു വെല്ലുവിളിയാണ്. ചൈനയിലെ പ്രേത നഗരങ്ങൾ പുതിയതാണ്. എന്നാൽ അവ സംരക്ഷിക്കുന്നതിന് ബുദ്ധിമുട്ടുമാണ്. ആരും താമസിക്കാൻ ഇല്ലാത്തതിനാൽ ഇവയെ പലപ്പോഴും വിവാഹ ഫോട്ടോഷൂട്ടിനോ ഫിലിം സെറ്റുകൾക്കോ അനുയോജ്യമായ വേദികളാക്കി മാറ്റാറുണ്ട്. ഇന്ത്യയിലും ഇതുപോലുള്ള പ്രേതനഗരങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ?
ഇന്ത്യയിലെ പ്രേത നഗരം
ഇന്ത്യയിലും ഇപ്പോൾ തന്നെ പ്രേത നഗരങ്ങളുണ്ട്. ഏറ്റവും പ്രശസ്തമായത് ഗ്രേറ്റർ നോയിഡയാണ്. എന്നാൽ ഈ ഫ്ലാറ്റുകൾ ചൈനയുടെ ഫ്‌ളാറ്റുകളുടെ അത്രയുമില്ല എന്ന് മാത്രം. ഒരു റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ വിൽക്കാതെ കിടക്കുന്ന ഫ്ലാറ്റുകൾ 10 ദശലക്ഷത്തിലധികം വരുമെന്നാണ് പറയുന്നത്. നിർമ്മാതാക്കൾക്കും ഫ്ലാറ്റുകൾ വിൽക്കാനാകാത്തതു വൻ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. പല നഗരങ്ങളിലും ലക്ഷക്കണക്കിന് ഫ്‌ളാറ്റുകൾ വിൽക്കാനാകാത്ത അവസ്ഥയാണ്.
ഇന്ത്യൻ റിയൽ എസ്റ്റേറ്റ് പ്രതിസന്ധിക്ക് കാരണം?
ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖല അര പതിറ്റാണ്ടിലേറെയായി സ്തംഭനാവസ്ഥയിലാണ്. പല നഗരങ്ങളിലെയും റിയൽ എസ്റ്റേറ്റ് വിലകൾ യൂറോപ്പിലെയും അമേരിക്കയിലെയും റിയൽ എസ്റ്റേറ്റ് വിലകളോട് കിടപിടിക്കുന്നുണ്ടെങ്കിലും നിർമാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണം വളരെ മോശമാണ്. ആനുപാതികമല്ലാത്ത വിലകളും, പലിശ നിരക്ക് കുത്തനെ ഉയരുന്നതും ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലക്ക് തിരിച്ചടിയാണ്.
അസംസ്കൃത സാധനങ്ങളുടെ വില
അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വൻ വർധനയുടെ ഫലമായി, മുംബൈയിലെയും രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിലെയും ചില റിയൽ എസ്റ്റേറ്റുകൾ നിർമ്മാണം താൽക്കാലികമായി നിർത്തേണ്ടിവരുമെന്ന് ഭയപ്പെടുന്നുണ്ട്. വിപണിയിൽ നിലനിൽക്കാൻ, ചെറുകിട ഡെവലപ്പർമാർ COVID- ന് ശേഷം വളരെ നേർത്ത ലാഭമെടുത്താണ് ഇപ്പോൾ തന്നെ പ്രവർത്തിക്കുന്നത്. നിർമാണച്ചെലവ് വർധിക്കുന്നതോടെ വില വർധിപ്പിക്കാനും ചെലവ് ഉപയോക്താക്കൾക്ക് കൈമാറാനും അവർ നിർബന്ധിതരാകും. വർധിച്ച വസ്‌തുവിലകൾ വാടക വിലയിലും വർധനവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫണ്ടിങ്
നിർമ്മാണം ഒരു നീണ്ട പ്രക്രിയയായതിനാൽ, ചെറുകിട ഡെവലപ്പർമാർക്ക് ഫണ്ടിങ് ആവശ്യമാണ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിൽ ഡെവലപ്പർമാർ എപ്പോഴും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അപര്യാപ്തമായ ഫണ്ടിങ് കാരണം പല ബിൽഡർമാർക്കും പദ്ധതികൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ ബുദ്ധിമുട്ടാറുണ്ടാകാറുണ്ട്.
വർക്ക് ഫ്രം ഹോം സംസ്കാരം
കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങൾ രാജ്യത്തെ ബാധിച്ചപ്പോൾ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിക്ക് വലിയ തിരിച്ചടി നേരിട്ടു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി കമ്പനികൾ സ്വീകരിച്ചതും റിയൽ എസ്റ്റേറ്റ് മേഖലക്ക് തിരിച്ചടിയായി. കമ്പനികൾ വിദൂരമായി പ്രവർത്തിക്കാൻ തുടങ്ങിയതോടെ മെട്രോ നഗരങ്ങളിലെ പ്രോപ്പർട്ടികളുടെ ആവശ്യത്തെ ബാധിച്ചു. വാടകക്കച്ചവട സ്ഥാപനങ്ങൾ വൻ തിരിച്ചടി നേരിട്ടു. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച്, 2020-ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത്, 2020 ജൂലൈ-സെപ്റ്റംബർ കാലയളവിൽ വിൽപ്പനയിൽ 14 ശതമാനം ഇടിവുണ്ടായി. ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും പൊതുവെ റിയൽ എസ്റ്റേറ്റ് മേഖല മന്ദതയിലാണ്.
കഴിഞ്ഞ 15 വർഷമായി വിൽക്കാനാകാതെ കിടക്കുന്ന ഫ്‌ളാറ്റുകളുടെ എണ്ണം ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും കുമിഞ്ഞു കൂടുകയാണ്. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണി മറ്റ് രാജ്യങ്ങളിലെ വിപണികളേക്കാൾ ഉഷാറിലാണെങ്കിലും, ഇന്ത്യയിലെ റിയൽ എസ്റ്റേറ്റിന്റെ ഡിമാന്റിനെയും, ഐടി അല്ലെങ്കിൽ ഐടിഇഎസ് ജോലി സാഹചര്യങ്ങളെയും നിയന്ത്രിക്കുന്നത് അമേരിക്കയാണ് എന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ പറയുന്നു. അമേരിക്കയിൽ ഒരു തകർച്ച വന്നാൽ ഇവിടെയും അത് സാരമായി ബാധിക്കും. കഴിഞ്ഞ മാസം, ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒ മസ്‌ക്, തന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിൽ " കൊമേഴ്‌സ്യൽ റിയൽ എസ്റ്റേറ്റ് അതിവേഗം തകരുകയാണ്' എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കൻ സംരംഭകനും ബിസിനസുകാരനും റിച്ച് ഡാഡ് പുവർ ഡാഡിന്റെ രചയിതാവുമായ റോബർട്ട് കിയോസാക്കി, വിവിധ അസറ്റ് ക്ലാസുകളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ റിയൽ എസ്റ്റേറ്റ് വിപണി തകർച്ചയുടെ വക്കിലാണ്, അത് 2008 സാമ്പത്തിക പ്രതിസന്ധിയെക്കാൾ മോശമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിലും ഇതിന്റെ അലയൊലികൾ ഉണ്ടാകുമോയെന്നു കാത്തിരുന്നു കാണാം.
English Summary : Indian as well as Global Real Estate Sector is Facing Serious Crisis