ഇതൊരു ഫുഡ് സപ്ലിമെന്റ് നിർമാണ സ്ഥാപനത്തിന്റെ വിജയകഥയാണ്. ഏറെ ഔഷധഗുണങ്ങൾ ഉള്ള മ​ഞ്ഞളാണ് മുഖ്യ അസംസ്കൃത വസ്തു. സുബിത – സേതു ദമ്പതികളുടെ ‘സനാതന നാച്ചുറൽസ്’ തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളിയിലാണു പ്രവർത്തിക്കുന്നത്. എന്താണു ബിസിനസ്? മഞ്ഞൾ സത്ത് അല്ലെങ്കിൽ മഞ്ഞൾ എക്സ്ട്രാക്ട് ആണ് ഉൽപന്നം. ഡിസ്റ്റിലേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതൊരു ഫുഡ് സപ്ലിമെന്റ് നിർമാണ സ്ഥാപനത്തിന്റെ വിജയകഥയാണ്. ഏറെ ഔഷധഗുണങ്ങൾ ഉള്ള മ​ഞ്ഞളാണ് മുഖ്യ അസംസ്കൃത വസ്തു. സുബിത – സേതു ദമ്പതികളുടെ ‘സനാതന നാച്ചുറൽസ്’ തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളിയിലാണു പ്രവർത്തിക്കുന്നത്.

എന്താണു ബിസിനസ്?

ADVERTISEMENT

മഞ്ഞൾ സത്ത് അല്ലെങ്കിൽ മഞ്ഞൾ എക്സ്ട്രാക്ട് ആണ് ഉൽപന്നം. ഡിസ്റ്റിലേഷൻ പ്രോസസിൽ കൂടി നിർമിക്കുന്ന മഞ്ഞൾ സത്ത് തികച്ചും ഒരു ഫുഡ് സപ്ലിമെന്റായി ആണ് വിൽക്കുന്നത്. ചുവന്ന മഞ്ഞൾ പ്രോസസിലൂടെ കഞ്ഞിവെള്ളത്തിന്റെ കളറിൽ ലിക്വിഡായി രൂപപ്പെടുത്തിയാണു വിൽക്കുന്നത്.

എന്തുകൊണ്ട് ഈ ബിസിനസ്?

ആയുർവേദ ഉൽപന്നങ്ങളുടെ മാർക്കറ്റിങ് ബിസിനസ് നടത്തിയിരുന്നു. അങ്ങനെയാണ് വയറിന്റെ ഒട്ടേറെ അസുഖങ്ങൾക്ക് ഒറ്റമൂലിയായി മഞ്ഞൾ ഉപയോഗിക്കാനാകുമെന്നു മനസ്സിലാക്കിയത്. മഞ്ഞളിന്റെ ആ ഗുണങ്ങൾ അൽപവും ചോർന്നു പോകാതെ, എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രീതിയിൽ ഉപയോക്താവിലേക്ക് എത്തിച്ചാൽ മെച്ചമാകുമെന്നു ചിന്തിച്ചു. ആരോഗ്യകരമായ ഭക്ഷണസാമഗ്രികൾക്കു മികച്ച വിപണിയും നല്ല ലാഭവിഹിതവും ഉറപ്പാണെന്ന തിരിച്ചറിവും പ്രേരണയായി. കൂടുതൽ പഠിച്ചതോടെ വിപണിയിൽ തീരെ ലഭ്യമല്ലാത്ത ഒരു ഉൽപന്നം ജനങ്ങൾ സ്വീകരിക്കുകതന്നെ ചെയ്യുമെന്നു വിശ്വസിച്ച് ഇറങ്ങുകയായിരുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിൽ വലിയ സഹായവും ലഭിച്ചു.

ഉൽപാദന പ്രക്രിയ 

ADVERTISEMENT

മഞ്ഞൾ മാത്രമാണ് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത്. അതിനാൽ, ശുദ്ധ മഞ്ഞളിനു ലഭിക്കുന്ന എല്ലാ ഗുണവും കിട്ടും. നാടൻ മഞ്ഞൾ സുലഭമായിത്തന്നെ ലഭിക്കുന്നു എന്നതും ഗുണം ചെയ്യുന്നു. നാടൻ മഞ്ഞൾ നാട്ടിലെ കർഷകരിൽനിന്നു നേരിട്ടു ശേഖരിച്ച് നന്നായി കഴുകി കട്ട് ചെയ്യും. അത് ബോയിലറിൽ നിറച്ച് സ്റ്റീമിങ് നടത്തുകയാണ് പ്രധാന പ്രോസസ്. ഈ സ്റ്റീം കൂളറിൽ തണുപ്പിച്ച് ബോട്ടിൽ ചെയ്തു വിൽക്കുന്നു. 

35 % സബ്സിഡി 

മിനി ബോയിലർ, കണ്ടെയ്നർ കൂളിങ് സിസ്റ്റം എന്നിവ അടക്കം മെഷിനറിക്ക് 5 ലക്ഷം രൂപയോളം ചെലവ് വന്നു. മൂന്നു ലക്ഷം രൂപ പ്രവർത്തന മൂലധനമായി കരുതി. പിഎംഇജിപി പദ്ധതി പ്രകാരം വായ്പ എടുത്തതിനാൽ 35% സബ്സിഡിയും ലഭിച്ചു. അതിനു ജില്ലാ വ്യവസായ കേന്ദ്രത്തിൽനിന്ന് എല്ലാ സഹായവും ലഭിച്ചു. വീടിന്റെ മുകളിൽ കെട്ടിടം നിർമിച്ചാണു സ്ഥാപനം നടത്തുന്നത്. നാലു വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സുബിതയും ഭർത്താവ് സേതുവുമാണ് പ്രധാന ജോലികൾക്കു നേതൃത്വം നൽകുന്നത്. രണ്ടു േപരുകൂടി സഹായത്തിനുണ്ട്. കൂടുതൽ ഓർഡറുകൾ ലഭിക്കുന്ന സമയത്ത് കൂടുതൽ പേരെ എടുക്കും. 

സനാതന നാച്ചുറൽസിന്‍റെ ഉൽപ്പന്നവുമായി സുബിത , Photo: Manorama Sampadyam

സ്ഥിരം കസ്റ്റമേഴ്സ്

ADVERTISEMENT

ഓൺലൈൻ വഴിയും നേരിട്ടും ഉൽപന്നം വാങ്ങുന്നവരുണ്ട്. തുടക്കത്തിൽ വിപണനം വലിയ പ്രശ്നമായിരുന്നു. എന്നാൽ, ആയുർവേദ ഉൽപന്നങ്ങളുടെ വിപണന പരിചയം ഗുണം ചെയ്തു. ഇതുവഴി സ്ഥിരം കസ്റ്റമേഴ്സിനെ കണ്ടെത്താനും കഴിഞ്ഞു. നിലവിൽ വിതരണക്കാർ ഇല്ലെങ്കിലും അതിനുള്ള സാധ്യതകളും പരിഗണിക്കുന്നുണ്ട്. . ആയുർവേദ ഷോപ്പുകളിലും വിൽപന നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ട്.

പുതുസംരംഭകർക്ക്

ആരോഗ്യസംരക്ഷണ സംരംഭങ്ങൾക്ക്  വലിയ ഭാവിയുള്ളതിനാൽ ഏറെ വ്യത്യസ്ത അവസരങ്ങൾ കണ്ടെത്താവുന്ന മേഖലയാണ്.  ഇത്തരം ബിസിനസുകൾ 10 ലക്ഷം രൂപയിൽ താഴെ നിക്ഷേപത്തിൽ തുടങ്ങാൻ കഴിയും. 4–5 േപർക്ക് തൊഴിൽ നൽകാം. തനതായ ഉൽപന്നം കണ്ടെത്തിയാൽ വിപണിയിൽ നിന്നുള്ള മത്സരവും കുറയ്ക്കാം.  സർക്കാർ സബ്സിഡിയോടു കൂടി പല വായ്പ പദ്ധതികളും സംരംഭകർക്കു ലഭ്യമാണ്. 5 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നേടാനായാൽ 1.50 ലക്ഷം വരെ അറ്റാദായമായി അനായാസം ലഭിക്കും.

മനോരമ സമ്പാദ്യം ഓഗസ്റ്റ് ലക്കം 'ബിസിനസ് ഫോർ യൂ' പംക്തിയിൽ പ്രസിദ്ധീകരിച്ചത്

English Summary: Food Supplement From Turmeric, Family Earns 6 Figure Profit