റാബി വിളകളുടെ താങ്ങുവില വർധിപ്പിക്കും
ന്യൂഡൽഹി ∙ 2024–25 വിൽപന സീസണിൽ റാബി വിളകളുടെ കുറഞ്ഞ താങ്ങുവില വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചുവന്ന പരിപ്പിനാണ് (മസൂർദാൽ) ഏറ്റവും കൂടിയ താങ്ങുവില. ക്വിന്റലിന് 400 രൂപ കൂട്ടി. കടുകിന് ക്വിന്റലിന് 200 രൂപയും ഉയർത്തി. ഗോതമ്പ്, പയർ, ബാർലി എന്നിവയ്ക്ക് യഥാക്രമം ക്വിന്റലിന് 150 രൂപ,

ന്യൂഡൽഹി ∙ 2024–25 വിൽപന സീസണിൽ റാബി വിളകളുടെ കുറഞ്ഞ താങ്ങുവില വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചുവന്ന പരിപ്പിനാണ് (മസൂർദാൽ) ഏറ്റവും കൂടിയ താങ്ങുവില. ക്വിന്റലിന് 400 രൂപ കൂട്ടി. കടുകിന് ക്വിന്റലിന് 200 രൂപയും ഉയർത്തി. ഗോതമ്പ്, പയർ, ബാർലി എന്നിവയ്ക്ക് യഥാക്രമം ക്വിന്റലിന് 150 രൂപ, 105 രൂപ, 115രൂപ എന്നിങ്ങനെയും വർധിപ്പിച്ചു. ഔഷധാവശ്യങ്ങൾക്കുപയോഗിക്കുന്ന ചെണ്ടൂരകത്തിന് (സാഫ്ഫ്ലവർ) ക്വിന്റലിന് 150 രൂപ വർധിപ്പിക്കും. ഉൽപാദനച്ചെലവിന്റെ 1.5 മടങ്ങ് കർഷകർക്കു താങ്ങുവില നൽകണമെന്ന ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് നടപടിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
ഓരോ ഇനത്തിനുമുള്ള പുതുക്കിയ താങ്ങുവില. ബ്രായ്ക്കറ്റിൽ നിലവിലെ താങ്ങുവില:
ഗോതമ്പ് 2275 (2125)
ബാർലി 1850 (1735)
പയർ 5440 (5335)
മസൂർദാൽ 6425 (6000)
കടുക് 5650 (5450)
ചെണ്ടൂരകം 5800 (5650)
കർഷക സമരത്തിന്റെ സമയത്ത് കേന്ദ്രസർക്കാർ രൂപവൽക്കരിച്ച മിനിമം താങ്ങുവില പഠിക്കുന്നതിനുള്ള സമിതിയുടെ പ്രവർത്തന പുരോഗതിയെക്കുറിച്ചുള്ള ചോദ്യത്തോട് അനുരാഗ് ഠാക്കൂർ പ്രതികരിച്ചില്ല. ലഡാക്കിലെ 13 ഗിഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതിയിൽ നിന്നുള്ള വൈദ്യുതി മെയിൻ ഗ്രിഡുമായി ബന്ധിപ്പിക്കാൻ 20773 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ഇതിൽ 8309.48 കോടി രൂപ കേന്ദ്ര സഹായമായിരിക്കും.