സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പഴയ ഭവന വായ്പകളുടെ പലിശ വീണ്ടും കൂടും. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അധിഷ്ഠിത പലിശനിരക്ക് 0.1% വരെ വർധിപ്പിച്ചു. ഒരു വർഷ കാലാവധിയിലുള്ള എംസിഎൽആർ നിരക്ക് 8.55 ശതമാനമായിരുന്നത് 8.65 ശതമാനമായി. ഓവർനൈറ്റ് നിരക്കിൽ മാറ്റമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പഴയ ഭവന വായ്പകളുടെ പലിശ വീണ്ടും കൂടും. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അധിഷ്ഠിത പലിശനിരക്ക് 0.1% വരെ വർധിപ്പിച്ചു. ഒരു വർഷ കാലാവധിയിലുള്ള എംസിഎൽആർ നിരക്ക് 8.55 ശതമാനമായിരുന്നത് 8.65 ശതമാനമായി. ഓവർനൈറ്റ് നിരക്കിൽ മാറ്റമില്ല.

ഓരോ കാലയളവിലെയും പുതുക്കിയ എംസിഎൽആർ നിരക്കും ബ്രാക്കറ്റിൽ പഴയ നിരക്കും: ഒരു മാസം: 8.2% (8.15%), 3 മാസം: 8.2% (8.15%), 6 മാസം: 8.55% (8.45%), 2 വർഷം: 8.75% (8.65%), 3 വർഷം: 8.85% (8.75%).

ADVERTISEMENT

വിപണിയിലെ നിരക്കുകൾക്കനുസരിച്ച് പലിശ നിരക്ക് ഇടയ്ക്കിടയ്ക്കു മാറിക്കൊണ്ടിരിക്കുന്ന ഫ്ലോട്ടിങ് നിരക്കിലുള്ള വായ്പകൾക്കാണ് 2016ൽ എംസിഎൽആർ നിർബന്ധമാക്കിയിരിക്കുന്നത്. 2019 മുതൽ എംസിഎൽആറിനു പകരം ഭവനവായ്പകൾ അടക്കമുള്ള പല വായ്പകളും എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അധിഷ്ഠിത പലിശനിരക്ക് (ഇബിഎൽആർ) ആശ്രയിച്ചാണ്. 

അതിനാൽ 2019 ഒക്ടോബറിനു മുൻപ് എടുത്തതും പിന്നീട് ഇബിഎൽആറിലേക്ക് മാറാത്തതുമായ എംസിഎൽആർ അധിഷ്ഠിത വായ്പകൾക്കാണ് പലിശ വർധിക്കുക.

English Summary:

SBI increases home loan interest rates