രുചി മാത്രം പോര, ഹോട്ടൽ ബിസിനസിൽ വിജയിക്കാൻ ഇക്കാര്യങ്ങൾ അറിയണം
കേരളത്തിൽ ഒരു ദിവസം ഒരു കോടിയാളുകൾ ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വാണിജ്യ നഗരമായ കൊച്ചിയിൽ 2022ൽ 2610 ഹോട്ടലുകൾക്ക് ലൈസൻസ് നൽകിയപ്പോൾ, കഴിഞ്ഞ വർഷം 5647 ആയി ഉയർന്നു. രണ്ടു വർഷം കൊണ്ട് കേരളത്തിൽ ഏകദേശം 10,000 ഹോട്ടലുകളാണ് പൂട്ടിപ്പോയത്.
കേരളത്തിൽ ഒരു ദിവസം ഒരു കോടിയാളുകൾ ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വാണിജ്യ നഗരമായ കൊച്ചിയിൽ 2022ൽ 2610 ഹോട്ടലുകൾക്ക് ലൈസൻസ് നൽകിയപ്പോൾ, കഴിഞ്ഞ വർഷം 5647 ആയി ഉയർന്നു. രണ്ടു വർഷം കൊണ്ട് കേരളത്തിൽ ഏകദേശം 10,000 ഹോട്ടലുകളാണ് പൂട്ടിപ്പോയത്.
കേരളത്തിൽ ഒരു ദിവസം ഒരു കോടിയാളുകൾ ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വാണിജ്യ നഗരമായ കൊച്ചിയിൽ 2022ൽ 2610 ഹോട്ടലുകൾക്ക് ലൈസൻസ് നൽകിയപ്പോൾ, കഴിഞ്ഞ വർഷം 5647 ആയി ഉയർന്നു. രണ്ടു വർഷം കൊണ്ട് കേരളത്തിൽ ഏകദേശം 10,000 ഹോട്ടലുകളാണ് പൂട്ടിപ്പോയത്.
ഹോട്ടൽ ബിസിനസ് തുടങ്ങാനും വിജയമാക്കാനും കരുതേണ്ട കാര്യങ്ങൾ എന്തൊക്കെ?
.ജയപാൽ
(സംസ്ഥാന പ്രസിഡന്റ്, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്് അസോ.)
കേരളത്തിൽ ഒരു ദിവസം ഒരു കോടിയാളുകൾ ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വാണിജ്യ നഗരമായ കൊച്ചിയിൽ 2022ൽ 2610 ഹോട്ടലുകൾക്ക് ലൈസൻസ് നൽകിയപ്പോൾ, കഴിഞ്ഞ വർഷം 5647 ആയി ഉയർന്നു. രണ്ടു വർഷം കൊണ്ട് കേരളത്തിൽ ഏകദേശം 10,000 ഹോട്ടലുകളാണ് പൂട്ടിപ്പോയത്.
പുതിയ ഹോട്ടലുകൾ ഉയർന്നു വരുന്നതും, മാസങ്ങൾ കൊണ്ട് അവ പൂട്ടിപ്പോകുകയോ മറ്റൊരു കടയായി മാറുകയോ ഉടമ മാറുകയോ ചെയ്യുന്നതും പതിവാകുന്നു. ഹോട്ടൽ ബിസിനസ് തുടങ്ങാനും വിജയമാക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ
∙ ഹോട്ടൽ ബിസിനസിനെ കുറിച്ചും ഹോട്ടൽ തുടങ്ങാൻ പോകുന്ന സ്ഥലത്തെ കുറിച്ചും അവിടത്തെ ഭക്ഷണ സംസ്കാരത്തെ കുറിച്ചും പഠിക്കുക. അവിടങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന വിഭവം ഏതെന്നും, സാധനങ്ങൾ വാങ്ങുന്നതു മുതൽ നല്ല തൊഴിലാളികളെ കണ്ടെത്തുന്നതിനെ കുറിച്ചും വരെ പഠിക്കുക.
∙വിദഗ്ധ പാചകക്കാരെയും സപ്ലൈയർമാരെയും കിട്ടാനില്ല. അതുകൊണ്ട് ഈ മേഖലയിൽ പരിചയമുള്ള ജോലിക്കാരെ കണ്ടെത്തിയശേഷം മാത്രം ബിസിനസിലേക്ക് ഇറങ്ങുക.
∙ അകത്തളങ്ങൾ മോടിപിടിപ്പിച്ച് നല്ല ഭക്ഷണം വിളമ്പാൻ കഴിഞ്ഞില്ലെങ്കിൽ വൈകാതെ കട പൂട്ടേണ്ടി വരും. ഇന്റീരിയർ ഭംഗിയാക്കുന്നത് ആവശ്യമാണെങ്കിലും താങ്ങാൻ കഴിയുന്നതിന് അപ്പുറം അതിനായി ചെലവാക്കരുത്.
∙പച്ചക്കറിയും ഇറച്ചിയും കഴിയുന്നതും മാർക്കറ്റിൽ നേരിട്ടു പോയി മൊത്തവില കച്ചവടക്കാരിൽ നിന്നു വാങ്ങുക. വില കുറവുള്ള, സീസണലായിട്ടുള്ള പച്ചക്കറികൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.
∙ ഹോട്ടലുകളിൽ ഭക്ഷണം അപ്പപ്പോൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. 10 കിലോ ബിരിയാണി വിൽപന നടക്കുന്ന കടയിൽ രാവിലെ തന്നെ 10 കിലോ ബിരിയാണി ഉണ്ടാക്കിയിട്ടു കാര്യമില്ല. ആളുകൾക്ക് അനുസരിച്ച് ആദ്യം 5 കിലോ, പിന്നെ 5 എന്ന കണക്കിൽ ഉണ്ടാക്കിയാൽ മതി.
ഹോട്ടൽ വിജയമാക്കാൻ 10 നിർദേശങ്ങൾ
∙ ടി.എസ്. ചന്ദ്രൻ
(മുൻ ഡപ്യൂട്ടി ഡയറക്ടർ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്)
1.തിരഞ്ഞെടുക്കുക നല്ല ലൊക്കേഷൻ
വാടക ലാഭിക്കാൻ ജനശ്രദ്ധ കിട്ടാത്ത സ്ഥലത്ത് ഹോട്ടലുകൾ തുടങ്ങാൻ ശ്രമിക്കരുത്. ഉപഭോക്താക്കളെ ആകർഷിക്കാൻ പര്യാപ്തമായ സ്ഥലം കണ്ടെത്തുക. വാടക അൽപം കൂടിയാലും ലൊക്കേഷൻ മികച്ചതാണെങ്കിൽ നേട്ടമുണ്ടാക്കാം. പേരുകൊണ്ട് പ്രശസ്തി നേടിയ ഏതാനും ഹോട്ടലുകൾക്ക് ഒഴികെ എല്ലാവർക്കും ലൊക്കേഷൻ പ്രശ്നമാണ്. പാർക്കിങ് സൗകര്യം കാണണം.
2.ഫുഡ് സേഫ്റ്റി നിബന്ധനകൾ
വർഷത്തിൽ 12 ലക്ഷം രൂപയിൽ താഴെ വിറ്റുവരവ് പ്രതീക്ഷിക്കുന്ന ചെറിയ ഹോട്ടലുകൾ ആണെങ്കിൽ ഫുഡ് സേഫ്റ്റി റജിസ്ട്രേഷൻ എടുത്താൽ മതി. വർഷം 100 രൂപയാണ് ഫീസ്. അഞ്ചുവർഷത്തേക്ക് ഒരുമിച്ച് എടുക്കാം. ഇതിനുള്ള നടപടികൾ ലളിതമാണ്. അതിന് മുകളിൽ വരുന്ന ഹോട്ടലുകൾ ലൈസൻസ് ആണ് എടുക്കേണ്ടത്. തൊഴിലാളികളുടെ ആരോഗ്യം സംബന്ധിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപന ലൈസൻസ്, ജലപരിശോധന സർട്ടിഫിക്കറ്റ് (പാഴ്സൽ മാത്രമാണെങ്കിൽ നിർബന്ധമില്ല) എന്നിവയും വ്യക്തിപരമായ രേഖകളും ഹാജരാക്കണം. പ്രതിവർഷം 2000 രൂപ ഫീസ് അടച്ച് അഞ്ചു വർഷത്തേക്ക് ലൈസൻസ് സ്വന്തമാക്കാം.
3.പാക്ക് ചെയ്തു വിൽക്കുമ്പോൾ
ഹോട്ടൽ ഭക്ഷണങ്ങൾ ചൂടോടെ സീൽ ചെയ്തു വിൽക്കുമ്പോൾ ഹോട്ടലിന്റെ വിവരങ്ങൾ, എഫ്എസ്എസ്എഐ വിവരങ്ങൾ, വെജിറ്റേറിയൻ അല്ലെങ്കിൽ നോൺ വെജിറ്റേറിയൻ ലോഗോകൾ, വില, ഉള്ളടക്കം, സമയപരിധി തുടങ്ങിയ വിവരങ്ങൾ പാക്കറ്റിന്റെ പുറത്തു തന്നെ ലഭ്യമാക്കണം.
4.സിന്തറ്റിക് കളറുകളുടെ ഉപയോഗം
ഹോട്ടൽ ഭക്ഷണങ്ങളിൽ നാച്വറൽ കളറുകൾ വേണം ഉപയോഗിക്കാൻ. സിന്തറ്റിക് കളറുകൾ പാടില്ല. പ്രിസർവേറ്റീവുകൾ നിയന്ത്രിത അളവിൽ ഉപയോഗിക്കാം. നിയന്ത്രിതമായ അളവ് എത്രയാണെന്ന് 2020 ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് ഫുഡ് പ്രോഡക്ട്സ് ആൻഡ് അഡിക്റ്റീവ്സ് റഗുലേഷൻ എന്ന കേന്ദ്ര വിജ്ഞാപനത്തിൽ കൃത്യമായി പറയുന്നുണ്ട്.
5.മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി
ചെറിയ ഹോട്ടലുകളെ ഗ്രീൻ കാറ്റഗറി വിഭാഗത്തിലാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലിനജലവും ഭക്ഷണാവശിഷ്ടങ്ങളും ശാസ്ത്രീയമായ രീതിയിൽ ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
6.തദ്ദേശ സ്വയംഭരണ അനുമതി
ഫാക്ടറികൾ, വ്യാപാരങ്ങൾ, സംരംഭങ്ങൾ, മറ്റു സേവനങ്ങൾ എന്നിവയ്ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ് എടുക്കണം. ഇപ്പോൾ അഞ്ചു വർഷത്തേക്ക് ലഭിക്കും.
7.ജിഎസ്ടി എടുക്കുക
20 ലക്ഷം രൂപ വരെ വാർഷിക വിറ്റു വരവ് പ്രതീക്ഷിക്കുന്ന ഹോട്ടലുകൾ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കണമെന്നില്ല. ഈ പരിധിക്ക് മുകളിൽ വരുന്ന ഹോട്ടലുകൾ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കണം. പ്രത്യേകിച്ച് യുപിഐ സംവിധാനം വഴി പ്രതിദിനം സ്വീകരിക്കുന്ന തുക ശരാശരി 6000 രൂപയ്ക്കു മുകളിൽ ആണെങ്കിൽ അഞ്ച് ശതമാനമാണ് ജിഎസ്ടി. ഇത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടതാണ്. അങ്ങനെ ഈടാക്കിയില്ല എങ്കിൽ സ്ഥാപന ഉടമകൾ നൽകേണ്ടിവരും.
8.അടുക്കള കാണിക്കാൻ കഴിയണം
ഹോട്ടലിന്റെയും റസ്റ്ററന്റിന്റെയും അടുക്കള കണ്ടാൽ ഭക്ഷണം കഴിക്കാൻ തോന്നുന്ന തരത്തിൽ വൃത്തിയുള്ളതാക്കി വയ്ക്കണം.
9.വേണം മികച്ച സാങ്കേതികവിദ്യകൾ
ഹോട്ടലുകളിലെ ഉൽപാദനം, ക്ലീനിങ്, വിതരണം എന്നിവയ്ക്കെല്ലാം മികച്ച മെഷിനറികൾ ലഭ്യമാണ്. അസംസ്കൃത വസ്തുക്കൾ ക്ലീൻ ചെയ്യുന്നത് മുതൽ പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും പാക്ക് ചെയ്യുന്നതിനും ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കണം. തൊഴിലാളികളെ കുറയ്ക്കാനും അതുവഴി ഉൽപാദന ചെലവ് കുറയ്ക്കാനും ഇതു വഴി സാധിക്കും.
10. 35% വരെ സബ്സിഡി
ഹോട്ടലുകളും റസ്റ്ററന്റുകളും തുടങ്ങുന്നതിന് 35% വരെ സബ്സിഡിയോടെ വായ്പ ലഭിക്കും. മുനിസിപ്പൽ പ്രദേശത്ത് 15– 25% വരെയും, പഞ്ചായത്ത് പ്രദേശത്ത് 25– 35% വരെയുമാണ് സബ്സിഡി ലഭിക്കുക. 20 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് ആനുകൂല്യം. പിഎംഇജിപി പദ്ധതിയുടെ പരിഷ്കരിച്ച നിബന്ധന പ്രകാരമാണ് വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഹോട്ടലുകൾക്ക് വായ്പ ലഭിക്കുന്നത്.