വൈദ്യുതി ലഭ്യമായില്ലെങ്കിൽ വ്യവസായം തുടരാനാകില്ല; മണിയാർ കരാർ നീട്ടണമെന്ന് കാർബോറാണ്ടം
തിരുവനന്തപുരം ∙ ഭൂമിശാസ്ത്രപരമായി അനുകൂലസാഹചര്യമില്ലെങ്കിലും കേരളത്തിൽ ദീർഘകാലമായി വ്യവസായവും പുതിയ നിക്ഷേപങ്ങളും നടത്തുന്നതു സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് ഉപയോഗിക്കാൻ കഴിയുന്നതു കൊണ്ടാണെന്നു കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനി. മണിയാർ ചെറുകിട ജലവൈദ്യുതപദ്ധതിയുടെ കരാർ കാലാവധി നീട്ടിനൽകണമെന്ന്

തിരുവനന്തപുരം ∙ ഭൂമിശാസ്ത്രപരമായി അനുകൂലസാഹചര്യമില്ലെങ്കിലും കേരളത്തിൽ ദീർഘകാലമായി വ്യവസായവും പുതിയ നിക്ഷേപങ്ങളും നടത്തുന്നതു സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് ഉപയോഗിക്കാൻ കഴിയുന്നതു കൊണ്ടാണെന്നു കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനി. മണിയാർ ചെറുകിട ജലവൈദ്യുതപദ്ധതിയുടെ കരാർ കാലാവധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടു കമ്പനി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമായില്ലെങ്കിൽ വ്യവസായം തുടരാനാകില്ലെന്നും കമ്പനി പറയുന്നു.
പ്രതിവർഷം 3 കോടി യൂണിറ്റ് ഉൽപാദനശേഷിയുള്ള മണിയാർ പദ്ധതിയിൽനിന്നാണു കമ്പനിയുടെ വ്യവസായ ആവശ്യങ്ങൾക്കായുള്ള വൈദ്യുതിയുടെ 20% കണ്ടെത്തുന്നത്. ബാക്കി കെഎസ്ഇബിയിൽനിന്ന് ഓപ്പൺ ആക്സസ് മുഖേന വാങ്ങുന്നു. 1991ൽ മണിയാർ ജലവൈദ്യുതപദ്ധതി ആരംഭിക്കാൻ കരാർ ഒപ്പിടുമ്പോൾ സ്വകാര്യ മേഖലയിൽ ഇത്തരത്തിലെ ആദ്യത്തെ സംരംഭമായതിനാൽ കരാർ വ്യവസ്ഥകൾ എന്തൊക്കെയെന്ന് ധാരണയുണ്ടായിരുന്നില്ല. അതിനാൽ കരാർ പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നാലെ വന്ന സംരംഭകർ കരാർ കാലാവധി കഴിയുമ്പോൾ ഉഭയധാരണ പ്രകാരം പുതുക്കാനുള്ള വ്യവസ്ഥകൾ കൂട്ടിച്ചേർത്തു. അവർക്ക് ഈ ആനുകൂല്യം ലഭിക്കുമ്പോൾ ആദ്യമായി ഈ മേഖലയിൽ നിക്ഷേപം നടത്തിയ കാർബോറാണ്ടം കമ്പനിക്കു മാത്രം നിഷേധിക്കരുതെന്നാണ് കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടത്.
മണിയാർ പദ്ധതിയിൽനിന്നു പ്രതിവർഷം റോയൽറ്റിയായി 2 കോടി, വീലിങ് ചാർജ് 2.3 കോടി, സെൽഫ് ജനറേഷൻ ഡ്യൂട്ടി 45 ലക്ഷം രൂപ എന്നിങ്ങനെ കെഎസ്ഇബിക്കും സർക്കാരിനും നൽകുന്നുണ്ട്. 2018, 19 വർഷങ്ങളിലെ വെള്ളപ്പൊക്കത്തിൽ പദ്ധതിയുടെ ഉപകരണങ്ങൾ നശിച്ചുവെന്ന് കമ്പനി അവകാശപ്പെട്ടു. കീരിത്തോട് ജലവൈദ്യുത പദ്ധതിക്കു വേണ്ടിയുള്ള ബിഡ് നേടിയെങ്കിലും സർക്കാർ പൂർണമായി സർക്കാർ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, കേരളത്തിൽ പുതിയ നിക്ഷേപങ്ങൾ നടത്താനും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ബിഒടി കരാർ ദീർഘിപ്പിക്കാൻ സർക്കാർ തയാറാകണമെന്നാണ് കമ്പനിയുടെ ആവശ്യം.