റേഷൻ കടകളിലെ ഇ പോസ് സപ്ലൈകോയിലേക്കും
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടിയതിനു പിന്നാലെ വിതരണത്തിലെ ക്രമക്കേടുകൾ തടയാനും അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനും റേഷൻ കടകളിലേതിനു സമാനമായി ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) യന്ത്രങ്ങൾ സ്ഥാപിക്കും.

തിരുവനന്തപുരം ∙ സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടിയതിനു പിന്നാലെ വിതരണത്തിലെ ക്രമക്കേടുകൾ തടയാനും അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനും റേഷൻ കടകളിലേതിനു സമാനമായി ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) യന്ത്രങ്ങൾ സ്ഥാപിക്കും. ഇക്കാര്യത്തിൽ വൈകാതെ മന്ത്രിസഭായോഗം തീരുമാനമെടുക്കും.
ഇ പോസ് യന്ത്രത്തിൽ റേഷൻ കാർഡ് ഉടമയോ അംഗമോ വിരൽ പതിപ്പിച്ച് അവരുടെ വിവരങ്ങൾ പരിശോധിച്ചാകും വിതരണം. ബയോ മെട്രിക് വിവരശേഖരണം തടസ്സപ്പെടുന്ന സമയത്ത് കാർഡ് ഉടമയുടെ റജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ ഫോൺ നമ്പറിലേക്ക് ഒടിപി വരും.
റേഷൻ കാർഡ് ഉടമകളെ കുറിച്ചുള്ള റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിലെ (ആർസിഎംഎസ്) ഡേറ്റ സപ്ലൈകോയ്ക്കു നൽകാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നേരത്തേ തിരുമാനിച്ചിരുന്നു.