മത്സരാധിഷ്ഠിത ടെൻഡറിലൂടെ തമിഴ്നാട് സർക്കാരിന്റെ 1076 കോടി രൂപയുടെ ഓർഡർ നേടിയെടുത്ത് കെൽട്രോൺ. തമിഴ്നാട്ടിലെ 7985 സ്കൂളുകളിൽ 8209 ഹൈടെക് ഐടി ലാബുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയ്ക്കായി 519 കോടി രൂപയുടെയും, സ്കൂളുകളിൽ 22931 സ്മാർട്ട് ക്ലാസ് റൂമുകൾക്കു 455 കോടി രൂപയുടെയും, പ്രൈമറി സ്കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്‌ലറ്റ് കംപ്യൂട്ടറുകൾ നൽകുന്നതിനു 101 കോടി രൂപയുടെയും ഓർഡറാണു ലഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മത്സരാധിഷ്ഠിത ടെൻഡറിലൂടെ തമിഴ്നാട് സർക്കാരിന്റെ 1076 കോടി രൂപയുടെ ഓർഡർ നേടിയെടുത്ത് കെൽട്രോൺ. തമിഴ്നാട്ടിലെ 7985 സ്കൂളുകളിൽ 8209 ഹൈടെക് ഐടി ലാബുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയ്ക്കായി 519 കോടി രൂപയുടെയും, സ്കൂളുകളിൽ 22931 സ്മാർട്ട് ക്ലാസ് റൂമുകൾക്കു 455 കോടി രൂപയുടെയും, പ്രൈമറി സ്കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്‌ലറ്റ് കംപ്യൂട്ടറുകൾ നൽകുന്നതിനു 101 കോടി രൂപയുടെയും ഓർഡറാണു ലഭിച്ചത്.  ആറു മാസത്തിനകം ഉൽപന്നങ്ങളും സേവനങ്ങളും നൽകണം. 

ഡെസ്ക് ടോപ് കംപ്യൂട്ടർ, വെബ്ക്യാമറ, ഇൻഡോർ ഐപി ക്യാമറ, യുപിഎസ്, ഇന്റർനെറ്റ് റൂട്ടർ, നെറ്റ്‌വർക് കണക്ടിവിറ്റി എന്നിവ ഉൾപ്പെടുന്നതാണു ഹൈടെക് ലാബുകൾ. ലാബുകളുടെ ഏകോപനത്തിനുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ അഞ്ചുവർഷത്തെ ദൈനംദിന പ്രവർത്തനവും അറ്റകുറ്റപ്പണിയും കെൽട്രോൺ നിർവഹിക്കും.

ADVERTISEMENT

ലാപ്ടോപ് കംപ്യൂട്ടർ, പ്രൊജക്ടർ, യുഎസ്ബി മൾട്ടിമീഡിയ സ്പീക്കറുകൾ, ഇന്ററാക്ടീവ് വൈറ്റ് ബോർഡ് തുടങ്ങിയവ സ്മാർട് ക്ലാസ് റൂം സജ്ജീകരണത്തിൽ ഉൾപ്പെടുന്നു.  കേരളത്തിലെ സ്കൂളുകളിൽ കെൽട്രോൺ നടപ്പിലാക്കിയ പദ്ധതികളാണു തമിഴ്നാട്ടിലെ മെഗാ ഓർഡർ ലഭിക്കുന്നതിനുള്ള  പ്രീക്വാളിഫിക്കേഷനു സഹായിച്ചത്. ഈ വർഷം ഒഡീഷയിൽ സ്മാർട്ട് ക്ലാസ് മുറികൾ സ്ഥാപിക്കുന്നതിനു 168 കോടി രൂപയുടെ ഓർഡർ കെൽട്രോണിനു ലഭിച്ചിരുന്നു.

English Summary:

Keltron gets the order from Tamil Nadu Government