28 വർഷം ൈഹസ്കൂൾ അധ്യാപികയായിരുന്ന സുഗതകുമാരി കെ.സി. 2020ൽ റിട്ടയർ ചെയ്തു. മെച്ചപ്പെട്ട െപൻഷനുണ്ടെങ്കിലും വെറുതേയിരിക്കാൻ ടീച്ചർ തയാറായിരുന്നില്ല. അങ്ങനെയാണ് ഭർത്താവ് ഷാജുകുമാറിന്റെ ‘ഡാഡീസ് ഫുഡ്സ്’ എന്ന സ്നാക്സ് സ്ഥാപനവുമായി കൈകോർത്ത് ബിസിനസിലേക്ക് ഇറങ്ങിയത്. സ്‌നാക്‌സ് നിർമാണ

28 വർഷം ൈഹസ്കൂൾ അധ്യാപികയായിരുന്ന സുഗതകുമാരി കെ.സി. 2020ൽ റിട്ടയർ ചെയ്തു. മെച്ചപ്പെട്ട െപൻഷനുണ്ടെങ്കിലും വെറുതേയിരിക്കാൻ ടീച്ചർ തയാറായിരുന്നില്ല. അങ്ങനെയാണ് ഭർത്താവ് ഷാജുകുമാറിന്റെ ‘ഡാഡീസ് ഫുഡ്സ്’ എന്ന സ്നാക്സ് സ്ഥാപനവുമായി കൈകോർത്ത് ബിസിനസിലേക്ക് ഇറങ്ങിയത്. സ്‌നാക്‌സ് നിർമാണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

28 വർഷം ൈഹസ്കൂൾ അധ്യാപികയായിരുന്ന സുഗതകുമാരി കെ.സി. 2020ൽ റിട്ടയർ ചെയ്തു. മെച്ചപ്പെട്ട െപൻഷനുണ്ടെങ്കിലും വെറുതേയിരിക്കാൻ ടീച്ചർ തയാറായിരുന്നില്ല. അങ്ങനെയാണ് ഭർത്താവ് ഷാജുകുമാറിന്റെ ‘ഡാഡീസ് ഫുഡ്സ്’ എന്ന സ്നാക്സ് സ്ഥാപനവുമായി കൈകോർത്ത് ബിസിനസിലേക്ക് ഇറങ്ങിയത്. സ്‌നാക്‌സ് നിർമാണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

28 വർഷം ൈഹസ്കൂൾ അധ്യാപികയായിരുന്ന സുഗതകുമാരി കെ.സി. 2020ൽ റിട്ടയർ ചെയ്തു. മെച്ചപ്പെട്ട പെൻഷനുണ്ടെങ്കിലും   വെറുതേയിരിക്കാൻ ടീച്ചർ തയാറായിരുന്നില്ല. അങ്ങനെയാണ്  ഭർത്താവ് ഷാജുകുമാറിന്റെ ‘ഡാഡീസ് ഫുഡ്സ്’ എന്ന സ്നാക്സ് സ്ഥാപനവുമായി കൈകോർത്ത് ബിസിനസിലേക്ക് ഇറങ്ങിയത്. 

സ്‌നാക്‌സ് നിർമാണ യൂണിറ്റിലേക്ക്
 

ADVERTISEMENT

ഡാഡീസ് ഫുഡ്സ് വിപുലീകരിക്കാനും ഉൽപാദനകേന്ദ്രം തുടങ്ങാനും ടീച്ചർ തീരുമാനിച്ചു. സ്നാക്സുകൾ, േകക്കുകൾ, െബ്രഡ്, ചിപ്സ്, ലഡു, ജിലേബി, ഹണി േകക്കുകൾ, മിക്സ്ചറുകൾ, പക്കാവട, ചിപ്സുകൾ തുടങ്ങി 25ൽ‌പരം ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനം വീട്ടിൽ ആരംഭിച്ചു. പാചകത്തോടു താൽപര്യമുണ്ടായിരുന്നതിനാലും ഭർത്താവിന്റെ കൃത്യമായ സഹായം ലഭിച്ചതിനാലും ഉൽപന്നങ്ങൾ വിപണിയിൽ നന്നായി ഇടംനേടി.

10 ലക്ഷം രൂപ വായ്പ, 35% സബ്‌സിഡി

10 ലക്ഷം രൂപ വായ്പയെടുത്തത് പ്രധാനമന്ത്രിയുടെ ഭക്ഷ്യസംസ്കരണ (പിഎംഎഫ്എംഇ) പദ്ധതിപ്രകാരം ആയതിനാൽ 35% സബ്സിഡി ലഭിച്ചു. അവനുകൾ, മിക്സിങ് മെഷീനുകൾ, പാക്കിങ് മെഷീൻ, ൈട സെറ്റുകൾ, ട്രോളി മുതലായവ വാങ്ങി സ്ഥാപിച്ചു. വ്യവസായവകുപ്പ് ഉദ്യോഗസ്ഥരും സഹായിച്ചു. രണ്ടു വർഷമായി വളരെ വിജയകരമായി നടക്കുന്ന സ്ഥാപനത്തിൽ 3 തൊഴിലാളികളുണ്ട്. ഒരാൾ വിൽപനയിലും ജോലിചെയ്യുന്നു. 

നേരിട്ടു വിൽപന

ADVERTISEMENT

സ്വന്തമായി വാഹനമുണ്ട്. ഡ്രൈവർ കം െസയിൽസ്മാനും ഉണ്ട്. പ്രധാനപ്പെട്ട സൂപ്പർ മാർക്കറ്റുകൾ, ബേക്കറി ഷോപ്പുകൾ, ചെറിയ കടകൾ, പലചരക്കു സ്റ്റോറുകൾ എന്നിവിടെയെല്ലാം നേരിട്ടു വിതരണം നടത്തുന്നു. തമിഴ് നാട്ടിലെ ഏതാനും ഷോപ്പുകൾ സ്ഥിരം കസ്റ്റമേഴ്സ് ആണ്.

ഈ രംഗത്ത് മത്സരമുണ്ടെങ്കിലും വിപണി അതിവിശാലമാണ് എന്നാണ് ടീച്ചറുടെ അഭിപ്രായം. ഗുണമേന്മയിൽ വിട്ടുവീഴ്ച വരുത്താതെ നിർമിക്കുന്നതിനാൽ മത്സരത്തെ അതിജീവിക്കാൻ കഴിയുന്നു. അസംസ്കൃത വസ്തുക്കൾ വാങ്ങുന്ന ഘട്ടംമുതൽ പായ്ക്കു ചെയ്ത് വിൽപന നടത്തുന്ന ഘട്ടംവരെ ഗുണമേന്മയിൽ ശ്രദ്ധിക്കുന്നു. ഇത്തരം ഉൽപന്നങ്ങൾക്കു മികച്ച വിപണിയും കൂടുതൽ അവസരങ്ങളും ഉണ്ട് എന്നുതന്നെയാണ് വിപണിയിൽനിന്നുള്ള അനുഭവം.

തുടക്കത്തിൽ ക്രെഡിറ്റ് വിൽപന ഉണ്ടായിരുന്നെങ്കിലും കുറെ പ്രശ്നങ്ങൾ നേരിട്ടതിനാൽ ഇപ്പോൾ ക്രെ‍ഡിറ്റ് നൽകുന്നില്ല.

മേന്മകൾ ഏറെയുണ്ട്, കോട്ടങ്ങളും  

ADVERTISEMENT

∙വിപണി വിശാലമാണ്. അതതു ദിവസം വിൽക്കാം

∙മികച്ച ലാഭവിഹിതം ലഭിക്കുന്നു

∙ഉൽപന്നത്തിലും നിർമാണത്തിലും നൈപുണ്യമുള്ള ഭർത്താവിന്റെ സഹായം

∙ആകർഷകമായ പാക്കിങ് സംവിധാനം

∙സബ്സിഡി വായ്പയുടെ ലഭ്യത 

കോട്ടം

∙അസംസ്കൃത വസ്തുക്കളിലെ വിലവർധനവ്

∙അനാരോഗ്യകരമായ മത്സരം

∙വിപണിയിലെ ക്രെഡിറ്റ് വിൽപന

3000 രൂപ പ്രതിദിന ലാഭം

പ്രതിമാസ കച്ചവടം എത്രയെന്നു കൃത്യമായി കണക്കാക്കി നോക്കിയിട്ടില്ല. എങ്കിലും ഏകദേശം 6–10 ലക്ഷം വരും. ജിഎസ്ടി റജിസ്ട്രേഷൻ എടുക്കുകയും കൃത്യമായി അടച്ചുവരികയും ചെയ്യുന്നുണ്ട്. എല്ലാ കൂലി ചെലവുകളും കഴിച്ച് പ്രതിദിനം 3000 രൂപയിൽ കുറയാത്ത തുക ലാഭമായി മാറ്റിവയ്ക്കാനാകുന്നു. അധ്യാപികയായിരുന്നപ്പോൾ കിട്ടിയിരുന്നതിനെക്കാൾ ഉയർന്ന വരുമാനം റിട്ടയർമെന്റിനുശേഷം ആരംഭിച്ച സംരംഭത്തിൽനിന്നു ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം.

റിട്ടയർമെന്റ് ആസ്വാദ്യകരം

േകരളത്തിലെ സർക്കാർ ജീവനക്കാരുടെ ഇപ്പോഴത്തെ റിട്ടയർമെന്റ് പ്രായം 56 വയസ്സാണ്. അതിനുശേഷം വർഷങ്ങളോളം ആരോഗ്യത്തോടെ ജീവിക്കാം എന്നതിനാൽ  റിട്ടയർ െചയ്താൽ ഇനി എന്ത് എന്ന ചോദ്യം മിക്കവർക്കുമുണ്ട്. അതിനു മാധുര്യമുള്ള  ഒരു ഉത്തരമാണ് സുഗതകുമാരി ടീച്ചർ നൽകുന്നത്. രഞ്ജുവും ശിൽപയും മക്കളാണ്, രണ്ടുേപരെയും വിവാഹം കഴിച്ചയച്ചു. അവർ ഭർത്താക്കന്മാർക്കൊപ്പം താമസിക്കുന്നു. ‘റിട്ടയർ ചെയ്തപ്പോള്‍ മൊത്തം ശൂന്യതയായിരുന്നു. ഇപ്പോൾ െവറുതെയിരിക്കാൻ സമയം ലഭിക്കാത്ത അവസ്ഥയിലാണ്. പക്ഷേ, ഞാൻ ഇത് ആസ്വദിക്കുകയാണ്.’ ടീച്ചർ പറയുന്നു. തീർച്ചയായും അനുകരിക്കാവുന്ന ഒരു മാതൃകയാണിത്. ജ്യൂസ് ഉൾപ്പെടെ കൂടുതൽ ബ്രാൻഡഡ് ഉൽപന്നങ്ങൾ നിർമിച്ച് സ്ഥാപനം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ടീച്ചർ.

പുതുസംരംഭകർക്ക് 

റെഡി–ടു–ഈറ്റ് വിഭവങ്ങൾക്ക് വലിയ വിപണിയും മികച്ച ലാഭവിഹിതവും ലഭിക്കുന്നുണ്ട്. ഏതൊരു സംരംഭകർക്കും ആശങ്കയില്ലാതെ കടന്നുവരാനുള്ള അവസരമാണ് ഭക്ഷ്യസംസ്കരണ മേഖല തുറന്നുനൽകുന്നത്. രണ്ടു ലക്ഷം രൂപയുടെ നിക്ഷേപത്തിൽ സ്നാക്സ് ഉൽപന്നങ്ങൾ നിർമിച്ചുകൊണ്ടു സംരംഭത്തിലേക്കു കടന്നുവരാം (അത്യാവശ്യം മെഷിനറികൾക്കും മറ്റുമാണ് 2 ലക്ഷം രൂപ). വിപണിയിൽ ലഭിക്കുന്നതിനെക്കാൾ പുതുമയുള്ള ഉൽപന്നങ്ങൾ ഇറക്കാൻ ശ്രമിച്ചാൽ നന്നായി ശോഭിക്കാനും വിപണി പിടിക്കാനും എളുപ്പം സാധിക്കും. 2 ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവു നേടിയാൽപോലും 60,000 രൂപ അറ്റാദായം നേടാം. 

( സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച ആളാണ് ലേഖകൻ. മനോരമ സമ്പാദ്യം ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത് )

English Summary:

Success story of Teacher Sugathakumari's snacks business