5 കോടി രൂപ ഒറ്റ വർഷം കൊണ്ട് 60 കോടി! ഓഹരിയിലും വൻനേട്ടം കൊയ്ത് സച്ചിൻ
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ആസാദ് എൻജിനീയറിങ് എന്ന കമ്പനിയുടെ 4.38 ലക്ഷം ഓഹരികൾ വാങ്ങിയത് 2023 മാർച്ചിൽ. കമ്പനിയുടെ ആദ്യപബ്ലിക് ഇഷ്യുവിനു മുന്‍പായി ഓഹരി ഒന്നിന് 144.1 രൂപ വച്ച് 4.99 കോടി രൂപയാണ് സച്ചിൻ നിക്ഷേപിച്ചത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ആസാദ് എൻജിനീയറിങ് എന്ന കമ്പനിയുടെ 4.38 ലക്ഷം ഓഹരികൾ വാങ്ങിയത് 2023 മാർച്ചിൽ. കമ്പനിയുടെ ആദ്യപബ്ലിക് ഇഷ്യുവിനു മുന്‍പായി ഓഹരി ഒന്നിന് 144.1 രൂപ വച്ച് 4.99 കോടി രൂപയാണ് സച്ചിൻ നിക്ഷേപിച്ചത്. 2023 ഡിസംബർ 28 നു കമ്പനിയുടെ ഓഹരി ലിസ്റ്റ് ചെയ്തത് 720 രൂപയ്ക്ക്. നിലവിലെ വില 1355 രൂപയ്ക്കടുത്ത്. അതോടെ സച്ചിന്റെ നിക്ഷേപത്തിന്റെ മൂല്യം ഏതാണ്ട് 60 കോടി രൂപയ്ക്കടുത്ത്. ഒരു വർഷം കൊണ്ട് 12 മടങ്ങ്.
ഇന്ത്യൻ വിപണിയിലെ പബ്ലിക് ഇഷ്യു ബൂം ഉപയോഗപ്പെടുത്തി ഇന്ത്യയിലെ ബോളിവുഡ് താരങ്ങളും കായിക താരങ്ങളും കുറഞ്ഞ സമയം കൊണ്ട് കോടികൾ കൊയ്യുകയാണ്. മികച്ച വളർച്ചാ സാധ്യതയുള്ള കമ്പനികളിൽ ഐപിഒയ്ക്ക് മുൻപേ നിക്ഷേപിക്കുന്ന തന്ത്രമാണ് ഇവർക്കു നേട്ടമാകുന്നത്.
ബോളിവുഡ് താരങ്ങളായ ആമിർ ഖാൻ, രൺബീർ കപൂർ എന്നിവർ ഡ്രോണാചാര്യ ഏരിയൽ ഇന്നവേഷൻ എന്ന ചെറു കമ്പനിയിലാണ് ഐപിഒയ്ക്ക് മുന്നോടിയായി നിക്ഷേപിച്ചത്. ആമിർ ഖാൻ 46,600 ഓഹരികൾ (0.26 ശതമാനം) ഏതാണ്ട് 25 ലക്ഷം രൂപ മുടക്കി വാങ്ങിയപ്പോൾ രൺബീർ കപൂർ 37200 ഓഹരികളിലായി 20 ലക്ഷം രൂപ നിക്ഷേപിച്ചു. ഡ്രോണാചാര്യ 2022 ഡിസംബറിൽ എസ്എംഇ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. ഇപ്പോൾ ആമിർ ഖാന്റെ നിക്ഷേപത്തിന്റെ മൂല്യം 72.62 ലക്ഷം രൂപയാണ്. രൺബീർ കപൂറിന്റേത് 57.97 ലക്ഷവും. കുറഞ്ഞ സമയത്തിനുള്ളിൽ ഏതാണ്ട് മൂന്നിരട്ടി നേട്ടം. ഇവിടെ തീരുന്നില്ല താരങ്ങളുടെ ഓഹരിയിലെ നേട്ടത്തിന്റെ കഥകൾ. ഫാൽഗുനി നയ്യാറുടെ നൈക്കയിൽ ആലിയ ഭട്ട്, കത്രീന കൈഫ് എന്നീ താരങ്ങളും വലിയ നേട്ടമാണ് കൊയ്തത്.