ലാഭത്തിൽ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് എസ്ബിഐ; റിലയൻസ് ഇൻഡസ്ട്രീസിനെ മറികടന്നു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ കമ്പനി ഏതാണ് എന്നറിയാമോ? 2024 മാർച്ച് 31 അവസാനിച്ച നാലാം പാദത്തിലെ കണക്കെടുത്താൽ പൊതുമേഖല ബാങ്കായ എസ്ബിഐ ആണ് ഇന്ത്യയിൽ ലാഭത്തിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയും വർഷങ്ങളായി ലാഭത്തിൽ ഒന്നാംസ്ഥാനം കയ്യടക്കുകയും ചെയ്തിരുന്ന

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ കമ്പനി ഏതാണ് എന്നറിയാമോ? 2024 മാർച്ച് 31 അവസാനിച്ച നാലാം പാദത്തിലെ കണക്കെടുത്താൽ പൊതുമേഖല ബാങ്കായ എസ്ബിഐ ആണ് ഇന്ത്യയിൽ ലാഭത്തിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയും വർഷങ്ങളായി ലാഭത്തിൽ ഒന്നാംസ്ഥാനം കയ്യടക്കുകയും ചെയ്തിരുന്ന റിലയൻസ് ഇൻഡസ്ട്രീസിനെ ഏറെ പിന്നിലാക്കിയാണ് നാലാം പാദത്തിലെ എസ്ബിഐയുടെ ഈ കുതിപ്പ്.
മാർച്ച് 31 അവസാനിച്ച പാദത്തിൽ 20,698 കോടി രൂപയാണ് എസ്ബിഐയുടെ ലാഭം. മുൻ വർഷം നാലാം പാദത്തിൽ നേടിയ 16,694.5 കോടിയേക്കാൾ 24 ശതമാനം കുതിപ്പ് കൈവരിച്ചുകൊണ്ടാണ് എസ്ബിഐ ഒന്നാം സ്ഥാനം കയ്യടക്കിയത്. അതേസമയം ഇക്കാലയളവില്‍ റിലയൻസിന്റെ ലാഭം 18,951 കോടി രൂപ മാത്രമാണ്. മാത്രമല്ല മുൻവർഷത്തേക്കാൾ 1.8 ശതമാനം ഇടിവാണ് റിലയൻസിന്റെ ലാഭത്തിലുണ്ടായത്.
മുഴുവർഷത്തിൽ റിലയൻസ് തന്നെ
എന്നാൽ 2024 മാർച്ചിലവസാനിച്ച ഒരു സാമ്പത്തിക വർഷത്തെ ലാഭമെടുത്താൻ റിയലൻസ് ഇൻഡസ്ട്രീസ് എസ്ബിഐയേക്കാൾ മുന്നിൽ തന്നെയാണ്. മുഴുവർഷത്തിൽ റിലയൻസിന്റെ ലാഭം 69,621 കോടിയും എസ്ബിഐയുടേത് 61,077 കോടി രൂപയുമാണ്. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് റിലയൻസ് 4 ശതമാനം വർധന ലാഭത്തിൽ രേഖപ്പെടുത്തിയപ്പോൾ എസ്ബിഐ നേടിയത് 21.59 ശതമാനം വർധനയാണ്. ഇതേതുടർന്ന് 2024ൽ ഓഹരികൾക്ക് 13.7 രൂപ ലാഭവിഹിതം ബാങ്ക് പ്രഖ്യാപിച്ചു. റിലയൻസ് ഇൻസ്ട്രീസിന്റേത് പത്തു രൂപയും.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസട്രീസിനെ പോലും മറികടന്ന പ്രകടനം കാഴ്ചവയ്ക്കാനായി എന്നത് പൊതുമേഖലാ ബാങ്ക് എന്ന നിലയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജ്മെന്റിനും ജീവനക്കാർക്കും ഏറെ അഭിമാനിക്കാവുന്നതുതന്നെ ആണ്. 19.29 ലക്ഷം കോടി രൂപയുമായി വിപണി മൂല്യത്തിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് റിലയൻസ് ഇൻസ്ട്രീസ്. 6.44 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള എസ്ബിഐ എഴാം സ്ഥാനത്താണ്.
ഉപയോഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മികച്ച സേവനം ഉറപ്പാക്കേണ്ട, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ ലാഭം ഉണ്ടാക്കുമ്പോൾ ഷെയർ ഹോൾഡേഴ്സിനും ജീവനക്കാർക്കും അതിന്റെ ഗുണം കിട്ടുമെന്ന് ഉറപ്പാണ്. എന്നാൽ രാജ്യത്തെ കോടിക്കണക്കിനു വരുന്ന എസ്ബിഐയിലെ സാധാരണ ഉപയോഭോക്താക്കൾക്ക് എന്ത് നേട്ടമാണ് കൂടുതൽ ലഭിക്കുക എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.