റോറിങ് കിറ്റി തിരിച്ചെത്തി; കുതിച്ചുയർന്ന് ഗെയിംസ്റ്റോപ് ഓഹരി, 2021 ആവർത്തിക്കുമോ?
വീണ്ടും കുതിച്ചുയർന്ന പ്രശസ്തമായ മീം ഓഹരി ഗെയിംസ്റ്റോപ്. തിങ്കളാഴ്ച ഗെയിംസ്റ്റോപ്പ് ഓഹരികൾ 74.40 ശതമാനം നേട്ടത്തിൽ 30.45 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള 38.20 ഡോളറിലേക്ക് ഓഹരികൾ ഉയർന്നിരുന്നു. റോറിങ് കിറ്റി എന്ന പേരിൽ പ്രശസ്തനായ കീത്ത് ഗിൽ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എക്സ്
വീണ്ടും കുതിച്ചുയർന്ന പ്രശസ്തമായ മീം ഓഹരി ഗെയിംസ്റ്റോപ്. തിങ്കളാഴ്ച ഗെയിംസ്റ്റോപ്പ് ഓഹരികൾ 74.40 ശതമാനം നേട്ടത്തിൽ 30.45 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള 38.20 ഡോളറിലേക്ക് ഓഹരികൾ ഉയർന്നിരുന്നു. റോറിങ് കിറ്റി എന്ന പേരിൽ പ്രശസ്തനായ കീത്ത് ഗിൽ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എക്സ്
വീണ്ടും കുതിച്ചുയർന്ന പ്രശസ്തമായ മീം ഓഹരി ഗെയിംസ്റ്റോപ്. തിങ്കളാഴ്ച ഗെയിംസ്റ്റോപ്പ് ഓഹരികൾ 74.40 ശതമാനം നേട്ടത്തിൽ 30.45 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള 38.20 ഡോളറിലേക്ക് ഓഹരികൾ ഉയർന്നിരുന്നു. റോറിങ് കിറ്റി എന്ന പേരിൽ പ്രശസ്തനായ കീത്ത് ഗിൽ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എക്സ്
വീണ്ടും കുതിച്ചുയർന്ന പ്രശസ്തമായ മീം ഓഹരി ഗെയിംസ്റ്റോപ്. തിങ്കളാഴ്ച ഗെയിംസ്റ്റോപ്പ് ഓഹരികൾ 74.40 ശതമാനം നേട്ടത്തിൽ 30.45 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള 38.20 ഡോളറിലേക്ക് ഓഹരികൾ ഉയർന്നിരുന്നു. റോറിങ് കിറ്റി എന്ന പേരിൽ പ്രശസ്തനായ കീത്ത് ഗിൽ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എക്സ് പ്ലാറ്റ്ഫോമിൽ തിരിച്ചെത്തിയതാണ് ഓഹരികൾ വീണ്ടും ഉയരാൻ കാരണം. ഗെയിംസ്റ്റോപ്പിനൊപ്പം മറ്റൊരു മീം ഓഹരിയായ എഎംസിയും 78 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെ സാധാരണക്കാരായ നിക്ഷേപകർക്കിടയിൽ പ്രശസ്തമായ, കൾട്ട് സ്റ്റാറ്റസ് ഉള്ള ഓഹരികളാണ് മീം ഓഹരികൾ അഥവാ മീം സ്റ്റോക്കുകൾ. ഇത്തരത്തിലുള്ള ആദ്യ ഓഹരിയായി പരിഗണിക്കപ്പെടുന്നതും ഗെയിംസ്റ്റോപ് ആണ്.
സിനിമയാക്കപ്പെട്ട 'ഗെയിംസ്റ്റോപ്' വിപ്ലവം
സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റിലൂടെ ഗെയിംസ്റ്റോപ് ഓഹരികളിൽ നിക്ഷേപിക്കാൻ ആഹ്വാനം ചെയ്യുകയും റാലിക്ക് നേതൃത്വം നൽകുകയും ചെയ്ത വ്യക്തിയാണ് കീത്ത് ഗിൽ. വീഡിയോ ഗെയിമുകള്‍ വിൽക്കുന്ന റീട്ടെയിൽ ശൃംഖലയാണ് ഗെയിംസ്റ്റോപ്. ഇ–കൊമേഴ്സിന്‍റെ വരവോടെ പ്രശസ്തി നഷ്ടപ്പെട്ട ഗെയിംസ്റ്റോപ് ഓഹരികൾ 2020 അവസാനത്തോടെയാണ് ഉയരാൻ തുടങ്ങിയത്. അതോടെ സാധാരണക്കാരായ നിക്ഷേപകരുടെ ശ്രദ്ധ ഗെയിംസ്റ്റോപ്പിലേക്കെത്തി.
20 ഡോളർവരെ ഉയർന്ന ഗെയിംസ്റ്റോപ് ഓഹരികള്‍ ഉയർന്ന വിലയിലാണെന്നായിരുന്നു അനലിസ്റ്റുകളുടെ വിലയിരുത്തൽ. തുടർന്ന് വില ഇടിയുമെന്ന ധാരണയിൽ വൻകിട നിക്ഷേപകർ ഓഹരിയിൽ ഷോർട്ട് സെല്ലിങ് നടത്തി. എന്നാൽ റോറിങ് കിറ്റിയും (കീത്ത് ഗിൽ) റെഡ്ഡിറ്റിലെ വാൾസ്ട്രീറ്റ്ബെറ്റ്സ് എന്ന ചാറ്റ് ഫോറവും ഗെയിംസ്റ്റോപ് ഓഹരികൾ വാങ്ങിക്കൂട്ടി വില ഉയർത്തുകയായിരുന്നു. ഡിസ്കൗണ്ട് ബ്രോക്കറായ റോബിൻഹുഡിലൂടെ നിരവധി സാധാരണക്കാർ ഗെയിംസ്റ്റോക്കിൽ നിക്ഷേപം നടത്തി. ഒടുവിൽ ഈ നീക്കം വൾസ്ട്രീറ്റിലെ ഹെഡ്ജ് ഫണ്ടുകൾക്കെതിരിയുള്ള ചെറുകിട നിക്ഷേപകരുടെ ചെറുത്തുനിൽപ്പായി മാറുകയായിരുന്നു.
ഓഹരിവില 483 ഡോളറിലേക്ക്
ജനുവരി 20ന് ഗെയിംസ്റ്റോക്ക് ഓഹരി വില 40 ഡോളറായി. 5 ദിവസത്തിന് ശേഷം 76 ഡോളറിലേക്കും ജനുവരി 28ന് 483 ഡോളറെന്ന (ഓഹരി വിഭജനത്തിന് ശേഷം 120.75 ഡോളർ) നിലയിലേക്കും ഓഹരിവില കുതിച്ചുയർന്നു. ഈ സമയം ഏകദേശം 400 കോടിയോളം ആയിരുന്നു റോറിങ് കിറ്റി കൈവശംവച്ചിരുന്ന ഗെയിംസ്റ്റോപ്പ് ഓഹരികളുടെ മൂല്യം. ബില്യൺ ഡോളർ നഷ്ടമാണ് ഷോർട്ട് സെല്ലിങ് നടത്തിയ ഹെഡ്ജ് ഫണ്ടുകൾ നേരിട്ടത്. ഈ ദിവസം ഗെയിംസ്റ്റോക്ക് ഓഹരി വാങ്ങുന്നത് റോബിൻഹുഡ് മരവിപ്പിക്കുകകൂടി ചെയ്തിരുന്നു. പിന്നീടുള്ള ആഴ്ചകളിൽ ഓഹരികൾ തിരിച്ചിറങ്ങി 50 ഡോളറിന് അടുത്തെത്തിയെങ്കിലും പിന്നീട് വീണ്ടും ഉയർന്നു 200 ഡോളറോളം ആയി. 2021 ജൂണിലാണ് റോറിങ് കിറ്റി സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷനാവുന്നത്. ശേഷം ഇടിയാൻ തുടങ്ങിയ ഗെയിംസ്റ്റോക്ക് ഓഹരികൾ ഇന്നലെയാണ് ആദ്യമായി വലിയതോതിൽ ചലനം സൃഷ്ടിച്ചത്. 2022 ജൂലൈയിൽ 4:1 അനുപാതത്തിൽ ഓഹരി വിഭജനവും ഗെയിംസ്റ്റോപ് നടത്തിയിരുന്നു. കീത്ത് ഗില്ലിന്‍റെ കഥ 2023ൽ ഡംബ് മണി എന്ന പേരിൽ സിനിമയാക്കപ്പെടുകയും ചെയ്തു.
2021 ആവർത്തിക്കുമോ?
കീത്ത് ഗില്ലിന്‍റെ തിരുച്ചുവരവിൽ ചരിത്രം ആവർത്തിക്കുമോ എന്നതാണ് പ്രധാന ചോദ്യം. കമ്പനിയുടെ പ്രകടനം ചൂണ്ടിക്കാട്ടി 2021 ആവർത്തിക്കില്ല എന്ന വിലയിരുത്തലിലാണ് നിക്ഷേപക ലോകം. അതേസമയം മീംഓഹരി ആയതുകൊണ്ടുതന്നെ വലിയ കയറ്റിറക്കങ്ങൾ പ്രതീക്ഷിക്കാം. മാർച്ചിൽ ചിലവ് ചുരുക്കലിന്‍റെ ഭാഗമായി ഗെയിംസ്റ്റോപ്പ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ പാദത്തിൽ 1.79 ബില്യൺ ഡോളറായിരുന്നു ഗെയിംസ്റ്റോപ്പിന്‍റെ വരുമാനം. മുൻവർഷം ഇതേകാലയളവില്‍ 2.23 ബില്യൺ ഡോളർ നേടിയ സ്ഥാനത്താണിത്. അറ്റാദായം 63.1 മില്യൺ ഡോളറും. ഡിജിറ്റൽ, ഇ–കൊമേഴ്സ് മേഖലയിൽ നിന്ന് ശക്തമായ മത്സരമാണ് കമ്പനി നേരിടുന്നത്. വരുമാനം ഉയർത്താനായില്ലെങ്കിൽ കമ്പനിയുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാവാം. യുഎസിൽ ഉൾപ്പടെ 18 രാജ്യങ്ങളിലായി 6100 സ്റ്റോറുകളുള്ള ലോകത്തെ ഏറ്റവും വലിയ വീഡിയോ ഗെയിം റീട്ടെയിലറാണ് ഗെയിംസ്റ്റോപ്പ്.