തുറമുഖം: കെഎഫ്സിക്കു തൽക്കാലം പലിശമാത്രം, മുതൽ ഇല്ല
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു വേണ്ടി വിസിലിനു വായ്പ നൽകിയ 325 കോടിയും പലിശയും ചോദിച്ച കേരള ഫിനാൻഷ്യൽ കോർപറേഷനു സർക്കാർ തൽക്കാലം പലിശ മാത്രം നൽകും. 24.26 കോടി രൂപ ഒരു വർഷത്തെ പലിശയിനത്തിൽ അനുവദിച്ചു. സർക്കാർ ഗാരന്റിയിൽ 12 മാസത്തേക്കു കെഎഫ്സി വിസിലിനു നൽകിയ വായ്പയുടെ കാലാവധി മാർച്ചിൽ അവസാനിച്ചിരുന്നു.

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു വേണ്ടി വിസിലിനു വായ്പ നൽകിയ 325 കോടിയും പലിശയും ചോദിച്ച കേരള ഫിനാൻഷ്യൽ കോർപറേഷനു സർക്കാർ തൽക്കാലം പലിശ മാത്രം നൽകും. 24.26 കോടി രൂപ ഒരു വർഷത്തെ പലിശയിനത്തിൽ അനുവദിച്ചു. സർക്കാർ ഗാരന്റിയിൽ 12 മാസത്തേക്കു കെഎഫ്സി വിസിലിനു നൽകിയ വായ്പയുടെ കാലാവധി മാർച്ചിൽ അവസാനിച്ചിരുന്നു. ഹഡ്കോയിൽനിന്നു വായ്പ ലഭിക്കുന്നതുവരെയുള്ള ബ്രിജ് വായ്പയായാണു കെഎഫ്സിയിൽ നിന്നു പണം വാങ്ങിയത്. ഹഡ്കോ വായ്പ ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിൽ, നിശ്ചിത കാലാവധിക്കുള്ളിൽ കെഎഫ്സിയുടെ വായ്പാത്തുക അടച്ചുതീർക്കാൻ കഴിഞ്ഞില്ല.
ഈ സാഹചര്യം ചൂണ്ടിക്കാട്ടി വിസിൽ എംഡി സർക്കാരിനു കത്തു നൽകിയിരുന്നു. ഹഡ്കോ വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സം നീക്കുകയോ, അല്ലെങ്കിൽ കെഎഫ്സിയുടെ തുക അടച്ചുതീർക്കാൻ അധികമായി ബജറ്റ് വിഹിതം നൽകുകയോ ചെയ്യണം എന്നതായിരുന്നു ആവശ്യം. വായ്പയുടെ തിരിച്ചടവ് ബജറ്റിൽ ഉറപ്പു നൽകണമെന്ന ഹഡ്കോയുടെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനാലാണു വായ്പ ലഭിക്കാൻ താമസം നേരിട്ടത്.
സർക്കാരിന്റെ കടമെടുപ്പു പരിധിയിൽ വരുമെന്നതിനാൽ ഇതിനു കഴിയില്ലെന്നാണ് ഇപ്പോഴും സർക്കാരിന്റെ നിലപാട്. ഈ സാഹചര്യത്തിലാണു തൽക്കാലം കെഎഫ്സിയുടെ പലിശ അടയ്ക്കാൻ 24.26 കോടി രൂപ അനുവദിച്ചത്. വായ്പാത്തുക എപ്പോൾ, എങ്ങനെ തിരിച്ചടയ്ക്കുമെന്നതിൽ തീരുമാനമായിട്ടില്ല.