ഇഷ്ടദാനം പിന്നീട്, ഇഷ്ടക്കേടാകുമ്പോൾ
പ്രായമായ മാതാപിതാക്കളെ നോക്കുന്നതിനും സംരക്ഷിക്കുന്നതിനും മക്കൾക്ക് ആഗ്രഹമുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ നടക്കുന്നില്ലെന്നതാണ് മിക്കവരുടെയും ന്യായം. സ്വന്തം പേരിലുണ്ടായിരുന്ന വസ്തുവകകൾ ഇഷ്ടദാനമായും മറ്റും മക്കൾക്ക് പൂർണ സ്വാതന്ത്ര്യത്തോടെ നൽകിക്കഴിഞ്ഞാൽ, വയസ്സായി ബുദ്ധിമുട്ടുന്ന മാതാപിതാക്കളെ നടതള്ളാനുള്ള സാധ്യത പത്തിൽ ഒൻപത് എന്ന നിലയിൽ കൂടുമെന്നതാണ് അനുഭവം. ഇതു തടയാൻ രാജ്യത്ത് നിയമമുണ്ട്.

പ്രായമായ മാതാപിതാക്കളെ നോക്കുന്നതിനും സംരക്ഷിക്കുന്നതിനും മക്കൾക്ക് ആഗ്രഹമുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ നടക്കുന്നില്ലെന്നതാണ് മിക്കവരുടെയും ന്യായം. സ്വന്തം പേരിലുണ്ടായിരുന്ന വസ്തുവകകൾ ഇഷ്ടദാനമായും മറ്റും മക്കൾക്ക് പൂർണ സ്വാതന്ത്ര്യത്തോടെ നൽകിക്കഴിഞ്ഞാൽ, വയസ്സായി ബുദ്ധിമുട്ടുന്ന മാതാപിതാക്കളെ നടതള്ളാനുള്ള സാധ്യത പത്തിൽ ഒൻപത് എന്ന നിലയിൽ കൂടുമെന്നതാണ് അനുഭവം. ഇതു തടയാൻ രാജ്യത്ത് നിയമമുണ്ട്. ഒരു ജീവിതകാലംകൊണ്ട് ഉണ്ടാക്കിയ നിക്ഷേപങ്ങളും സ്വത്തുക്കളും പങ്കുവയ്ക്കുന്ന കാര്യത്തിൽ, മക്കളോടും ബന്ധുക്കളോടും സ്നേഹവാത്സല്യങ്ങൾ വയസ്സു കാലത്ത് അതിരു കടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കേന്ദ്ര സാമൂഹികനീതി ശാക്തീകരണ വകുപ്പിന്റെ നേതൃത്വത്തിൽ 2007ൽ പുറപ്പെടുവിച്ചിട്ടുള്ളതാണ് മെയ്ന്റനൻസ് ആന്റ് വെൽഫെയർ ഓഫ് പേരന്റ്സ് ആന്റ് സീനിയർ സിറ്റിസൻസ് നിയമം. സംരക്ഷണ നിയമ ലംഘനങ്ങൾക്കെതിരെ കോടതി ഇടപെടലുകളില്ലാതെ തന്നെ അന്വേഷണം നടത്തുന്നതിനും അറസ്റ്റ് രേഖപ്പെടുത്തുന്നതിനും അധികാരങ്ങളുള്ള കോഗ്നൈസബിൾ എന്ന നിലയിൽ ശക്തമായ നിയമമാണിത്. ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയോട് സമാനമായ അധികാരങ്ങളുള്ള ട്രൈബ്യൂണലുകൾ നിയമത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
60 വയസ്സു കഴിഞ്ഞവരെയാണ് മുതിർന്ന പൗരൻമാരായി പരിഗണിക്കുക. പ്രായാധിക്യത്തിന്റെ ക്ലേശം അനുഭവിക്കുന്ന അശരണരായ മാതാപിതാക്കൾ ഉൾപ്പെടെയുള്ള മുതിർന്ന പൗരൻമാർക്ക് കരുതലും പരിചരണവും ഉറപ്പാക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. മാന്യമായ രീതിയിൽ ജീവിക്കാൻ സ്വന്തമായ വരുമാനമോ ആസ്തികളോ ഇല്ലാതെ വരുന്ന അവസരത്തിലാണ് മുതിർന്ന പൗരൻമാർ അശരണരാകുന്നത്. നിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരം മാതാപിതാക്കൻമാർക്ക് സ്വന്തം കുട്ടികളിൽ നിന്നോ പേരക്കുട്ടികളിൽ നിന്നോ പരിചരണം ആവശ്യപ്പെട്ടു കൊണ്ട് അപേക്ഷിക്കാം.
ഇഷ്ടദാനം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പ്രായമാകുമ്പോൾ സംരക്ഷിച്ചുകൊള്ളും എന്ന് പ്രതീക്ഷയർപ്പിച്ച് മക്കൾക്കും മറ്റ് അനന്തരാവകാശികൾക്കും എഴുതി നൽകിയ വസ്തുവകകൾ റദ്ദു ചെയ്ത് തിരികെ എടുക്കുന്നതിന് സംരക്ഷണ നിയമത്തിൽ ശക്തമായ വകുപ്പുണ്ട്. `സ്നേഹവാത്സല്യം’, `ഇഷ്ടദാനം’ തുടങ്ങി പറഞ്ഞു പഴകിയ കാരണങ്ങൾ എഴുതിപ്പിടിപ്പിക്കാതെ വസ്തുവകകൾ നൽകുന്നതിന്റെ യഥാർഥ കാരണം വയസ്സു കാലത്ത് തങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്ന് ആധാരത്തിൽ വ്യക്തമായി രേഖപ്പെടുത്തണം. സംരക്ഷണം ലഭിക്കേണ്ട വ്യക്തികൾക്ക് അത് ലഭിക്കുന്നതിൽ പോരായ്മകൾ അനുഭവപ്പെട്ടാൽ വസ്തു കൈമാറ്റം റദ്ദ് ചെയ്ത് തിരിച്ചെടുക്കുമെന്നു കൂടി എഴുതണം. നിയമസാധുത ഉറപ്പാക്കാൻ സംരക്ഷണ നിയമത്തിന്റെ 23-ാം വകുപ്പ് പ്രകാരമായിരിക്കും വസ്തുവകകൾ തിരികെ പിടിക്കുന്നതെന്നും എഴുതണം. സാമൂഹികനീതി വകുപ്പിന് കീഴിൽ സ്ഥാപിച്ചിട്ടുള്ള ട്രൈബ്യൂണലുകളിലോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ മുഖേനയോ അപേക്ഷ നൽകി പരിഹാര നടപടികൾ സുഗമമാക്കാം. മാതാപിതാക്കളെ ഇത്തരത്തിൽ അവഗണിക്കുമ്പോൾ വസ്തുവകകൾ എഴുതി വാങ്ങിയത് വഞ്ചനാപരമെന്നോ ബലാൽക്കാരമെന്നോ അന്യായ സ്വാധീനമെന്നോ ഒക്കെയുള്ള കാരണങ്ങൾ ചുമത്തി ആധാരം റദ്ദു ചെയ്ത് വസ്തുവകകൾ അവർക്ക് തിരികെ നൽകാൻ പര്യാപ്തമാണ് ഈ നിയമം. സാധാരണ നിയമ നടപടികളുടെ നൂലാമാലകളില്ലാതെ വസ്തുക്കൾ തിരികെ പിടിക്കാം.
തർക്കം ബന്ധുക്കൾ തമ്മിലാകുമ്പോൾ അനുരഞ്ജനത്തിനായും ഒത്തുതീർപ്പിനായും റിക്കൺസിലിയേഷൻ ഉദ്യോഗസ്ഥർ, മറ്റ് പ്രിസൈഡിങ് ഉദ്യോഗസ്ഥർ എന്നിവരെയൊക്കെ ഉൾപ്പെടുത്തിയാണ് ട്രൈബ്യൂണലുകൾ സാമൂഹിക സുരക്ഷാ വകുപ്പ് സ്ഥാപിച്ചിട്ടുള്ളത്. വിധികൾ തൃപ്തികരമല്ലാത്ത സാഹചര്യങ്ങളിൽ അപ്പീൽ നൽകുന്നതിന് അപ്പലേറ്റ് ട്രൈബ്യൂണലുകളും ഉണ്ട്.