കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അഡ്വർടൈസിങ് അവാർഡ് ഷോ ആയ ഗോവഫെസ്റ്റ് 2024ൽ മൈത്രി അഡ്വർടൈസിങ് വർക്സിന് മികച്ച നേട്ടം. ദക്ഷിണേന്ത്യൻ പരസ്യ മേഖലയ്ക്ക് അഭിമാനമായി ഗ്രാൻഡ് പ്രിക്സ് ഉൾപ്പെടെ ആറ് പുരസ്കാരങ്ങളാണ് മൈത്രി കരസ്ഥമാക്കിയത്. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു ഏജൻസി ഗ്രാൻഡ് പ്രിക്സ് നേടുന്നത്. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അഡ്വർടൈസിങ് അവാർഡ് ഷോ ആയ ഗോവഫെസ്റ്റ് 2024ൽ മൈത്രി അഡ്വർടൈസിങ് വർക്സിന് മികച്ച നേട്ടം. ദക്ഷിണേന്ത്യൻ പരസ്യ മേഖലയ്ക്ക് അഭിമാനമായി ഗ്രാൻ പ്രി ഉൾപ്പെടെ ആറ് പുരസ്കാരങ്ങളാണ് മൈത്രി കരസ്ഥമാക്കിയത്. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു ഏജൻസി ഗ്രാൻ പ്രി നേടുന്നത്. ഈ പുരസ്കാരം നേടുന്ന ഏക സ്വതന്ത്ര ഏജൻസി കൂടിയാണ് മൈത്രി. ഓരോ സിൽവർ, വെങ്കല പുരസ്കാരങ്ങളും മൂന്ന് മെറിറ്റ് അവാർഡുകളുമാണ് ഇതോടൊപ്പം മൈത്രിക്ക് ലഭിച്ചത്.

നടി ഷക്കീലയെ കഥാപാത്രമാക്കി മൈത്രി തയാറാക്കിയ 5 മിനിറ്റ് ദൈർഘ്യമുള്ള പരസ്യ ചിത്രമായ ‘ഷക്കീലാസ് ഡ്രൈവിംഗ് സ്കൂൾ’ ആണ് ഗ്രാൻഡ് പ്രിക്സിന് അർഹമായത്. ഡ്രൈവിംഗ് പഠിക്കാനെത്തുന്ന ഒരാൺകുട്ടിക്കും പെൺകുട്ടിക്കും ഡ്രൈവിംഗ് പാഠങ്ങളെ അടിസ്ഥാനപ്പെടുത്തി അധ്യാപിക ലൈംഗിക പാഠങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്ന വിധത്തിലാണ് ഈ വിഡിയോ തയാറാക്കിയത്. അൽപം പോലും അശ്ലീലമോ അരോചകമോ ആകാത്തവിധത്തിലും എന്നാൽ ആകര്‍ഷണീയമായ ഘടകങ്ങളുപയോഗിച്ചും പരസ്യചിത്രം നിർമിക്കുന്ന തന്ത്രമാണ് ഇതിൽ ഉപയോഗിച്ച് വിജയിച്ചത്. ഷക്കീലയെ നായികയാക്കിയതിനൊപ്പം അവരുടെ പ്രശസ്തമായ ഒരു സിനിമയുടെ പേര് വിഡയോയ്ക്കു വേണ്ടി ഉപയോഗിക്കുകയും ചെയ്തു.

ADVERTISEMENT

സോഫ്റ്റ് പോൺ സിനിമകളുടെ മുഖമായിരുന്ന ഷക്കീലയെ ഉൾക്കൊള്ളിച്ച്, വളരെ പോസിറ്റീവ് ആയി സെക്സ് എജ്യുക്കേഷനെ കുറിച്ച് സംസാരിക്കുക എന്ന ആശയമായിരുന്നു ഞങ്ങൾ മുന്നോട്ട് വച്ചത്. അത് വളരെ മികച്ച രീതിയിൽ പ്രാവർത്തികമാക്കിയ ഞങ്ങളുടെ യങ് ക്രിയേറ്റീവ് ടീമിന്റെയും, ആശയം ശരിയായ രീതിയിൽ ഉൾക്കൊണ്ട് ഒപ്പം നിന്ന ക്ലൈന്റിന്റെയും (നെറ്റ്ഫ്ലിക്സ്) വിജയമാണ് ഈ അംഗീകാരം. മൈത്രിയുടെ ഐഡിയേഷൻ ഡയറക്ടർ ആർ. വേണുഗോപാൽ പറഞ്ഞു.

കഴി​ഞ്ഞ ഏതാനും വർഷങ്ങളായി പരസ്യമേഖല വിപ്ലവകരമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് മൈത്രിയുടെ ഗ്രൂപ്പ് ക്രിയേറ്റീവ് ഡയറക്ടർ ഫ്രാൻസിസ് തോമസ് പറഞ്ഞു. സർഗാത്മകവും തന്ത്രപരവുമായ വൈദഗ്ധ്യത്തിന്റെ സംയോജനവും പരിചയസമ്പന്നരും ഊർജസ്വലരുമായ സംഘത്തിന്റെ ചടുലതയുമാണ് മുത്തൂറ്റ് ഫിനാൻസ്, സ്വിഗ്ഗി, നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്സ്റ്റാർ തുടങ്ങി ക്രാഫ്റ്റൺ ഗെയിംസ് വരെയുള്ള വലിയ കമ്പനികൾ മൈത്രിയുമായി പങ്കാളിത്തത്തിലായതിന്റെ കാരണമെന്ന് ചെയർമാൻ സി. മുത്തു പറഞ്ഞു. മൈത്രിയുടെ വിജയം മാത്രമല്ല ഇന്ത്യൻ പരസ്യ വ്യവസായത്തിലെ ഇന്നൊവേഷന്റെയും ഉൾക്കൊള്ളലിന്റെയും പുതിയൊരു യുഗത്തെക്കൂടിയാണ് ഈ പുരസ്കാര നേട്ടം അടയാളപ്പെടുത്തുന്നതെന്ന് മാനേജിങ് ഡയറക്ടർ രാജു മേനോൻ ചൂണ്ടിക്കാട്ടി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT