ലോകത്ത് ഏറ്റവും മൂല്യമേറിയ കമ്പനിയായി എഐ ചിപ് നിർമാതാക്കളായ എൻവിഡിയ. മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും പിന്തള്ളിയാണ് എൻവിഡിയയുടെ നേട്ടം. വിപണിമൂല്യത്തിൽ ജൂൺ ആദ്യവാരം ആപ്പിളിനെ മറികടന്ന എൻവിഡിയ കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റിന്റെയും കുത്തക തകർത്തു. ഓഹരി വിപണിയിലെ മുന്നേറ്റമാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയാക്കി എൻവിഡിയയെ മാറ്റുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 3.34 ലക്ഷം കോടി ഡോളറാണ് കമ്പനിയുടെ വിപണിമൂല്യം. എഐ അധിഷ്ഠിത ചിപ്പുകൾക്ക് ആവശ്യക്കാരേറിയതാണ് കമ്പനിയുടെ മുന്നേറ്റത്തിനു കാരണം. ഈ വർഷം ഇതുവരെ ഓഹരിവിലയിലുണ്ടായ വർധന 170%. കഴിഞ്ഞ ഒരു വർഷത്തിലെ വളർച്ച 300%. 2 ലക്ഷം കോടി ഡോളറിൽ നിന്ന് കമ്പനിയുടെ വിപണിമൂല്യം 3 ലക്ഷം കോടി കടക്കാനെടുത്തത് ഏകദേശം മൂന്നു മാസം മാത്രമാണെങ്കിൽ മൈക്രോസോഫ്റ്റ് ഈ നേട്ടം കൈവരിച്ചത് ഏകദേശം 3 വർഷംകൊണ്ടാണ്. 1044 ദിവസമെടുത്താണ് ആപ്പിൾ ഈ നേട്ടം കൈവരിച്ചത്.

ADVERTISEMENT

1999ൽ എൻവിഡിയ ഐപിഒയിൽ 10,000 രൂപ നിക്ഷേപിച്ചയാൾക്ക് ഇന്നലത്തെ മൂല്യം അനുസരിച്ച് ലഭിക്കാവുന്ന തുക 10.3 കോടി രൂപ.

എൻവിഡിയ എഐയുടെ നെടുംതൂൺ

ഗ്രാഫിക് ഡിസൈനിങ്, ഗെയ്മിങ്, മൾട്ടിമീഡിയ മേഖലയിലെ അറിയപ്പെടുന്ന കമ്പനിയായ എൻവിഡിയയുടെ ഗതിമാറിയത് എഐയുടെ വരവോടെയാണ്. നിർമിതബുദ്ധിയുടെ വളർച്ച, ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് നിർമാതാക്കളായ കമ്പനിയെ സെമികണ്ടക്ടർ രംഗത്തെ കുത്തക കമ്പനിയാക്കി മാറ്റി. 

 മൈക്രോസോഫ്റ്റും ആമസോണുമെല്ലാം ഇപ്പോൾ എൻവിഡിയയുടെ സേവനത്തെ ആശ്രയിക്കുന്നവരാണ്. നമ്മുടെ ടാറ്റയും ഇൻഫോസിസും ജിയോയുമെല്ലാം ജീവനക്കാർക്കു പരിശീലനത്തിനായും സഹകരണത്തിനായും കരാർ എടുത്തു കഴിഞ്ഞു.

ചെറിയ തുടക്കം വലിയ വളർച്ച

1993ൽ കലിഫോർണയയിലെ മൂന്ന് എൻജിനീയർമാർ ചേർന്നാണ് കമ്പനി തുടങ്ങുന്നത്. നെക്സ്റ്റ് വിഷൻ (എൻവി) എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് ഇൻവിഡിയ എന്ന ലാറ്റിൻ പദവും ചേർത്ത് എൻവിഡിയ എന്നാക്കി. 1999ൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. വിഡിയോ ഗെയിമിങ് ഉൽപന്നങ്ങൾ വിപണിയിൽ ഹിറ്റായതോടെ മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സ് കൺസോളുകൾക്കുവേണ്ടി എൻവിഡിയയെ സമീപിച്ചു. 

ADVERTISEMENT

പ്ലേസ്റ്റേഷനുവേണ്ടി സോണിയും കമ്പനിയുമായി കരാറായി. 2003ൽ നാസ റിയലിസ്റ്റിക് മാഴ്സ് സിമുലേഷൻ വികസിപ്പിക്കുന്നതിനു പങ്കാളികളാക്കി. 

ഔഡിയുടെ വാഹനങ്ങൾക്കുള്ള ഗ്രാഫിക് ചിപ്പുകളുടെ നിർമാണവും കമ്പനിക്കായി.

 2007ൽ ഫോബ്സിന്റെ കമ്പനി ഓഫ് ദി ഇയറായി എൻവിഡിയ മാറി. 2020 നുശേഷം എഐ രംഗത്ത് കുത്തകയായി. 

ഡീപ് ലേണിങ്, എഐ എന്നീ മേഖലകളിൽ എൻവിഡിയ വലിയ നിക്ഷേപം നടത്തിയിരുന്നു.

ADVERTISEMENT

 ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയുടെ വരവ് എൻവിഡിയയുടെ പ്രചാരം വീണ്ടും കൂട്ടി. 

10,000 എൻവിഡിയ ചിപ്പുകളുടെ സഹായത്തോടെയാണ് ചാറ്റ്ജിപിടി നിർമിച്ചതെന്ന റിപ്പോർട്ടുകളോടെ മുൻനിര കമ്പനികളിൽ നിന്നെല്ലാമുള്ള ഡിമാൻഡ് ഉയർന്നു. 

ലോകത്തെ വേഗമേറിയ സൂപ്പർ കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ചിപ്പുകളിൽ 70–80 ശതമാനവും എൻവിഡിയയുടേതാണ്.

ഏറ്റവും ഉയർന്ന വിപണി മൂല്യമുള്ള കമ്പനികൾ

English Summary:

Nvidia is number one in terms of market capitalization