സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പ്രവർത്തനവും വരുമാനവും മെച്ചപ്പെടുത്താനും അതുവഴി രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉന്നമിട്ട് പ്രത്യേക ബാങ്കും കയറ്റുമതി പ്രോത്സാഹന ഏജൻസിയും രൂപീകരിക്കാൻ കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി നിർമല സീതാരാമൻ അടുത്തമാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പ്രവർത്തനവും വരുമാനവും മെച്ചപ്പെടുത്താനും അതുവഴി രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉന്നമിട്ട് പ്രത്യേക ബാങ്കും കയറ്റുമതി പ്രോത്സാഹന ഏജൻസിയും രൂപീകരിക്കാൻ കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി നിർമല സീതാരാമൻ അടുത്തമാസം അവതരിപ്പിക്കുന്ന ബജറ്റിലുണ്ടായേക്കും.

നിലവിൽ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്‍റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡ്ബി) സഹകരണത്തോടെ ബാങ്കുകളാണ് എംഎസ്എംഇകൾക്ക് വായ്പകൾ അനുവദിക്കുന്നത്. എന്നാൽ, ഇപ്പോഴും ഇന്ത്യയിൽ എംഎസ്എംഇ വായ്പകളുടെ വ്യാപനം 14 ശതമാനമേയുള്ളൂ എന്ന് അടുത്തിടെ ഏൺസ്റ്റ് ആൻഡ് യങ്ങിന്‍റെ (ഇവൈ) ഒരു റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ 50 ശതമാനവും ചൈനയിൽ 37 ശതമാനവുമാണിത്.

ADVERTISEMENT

ഇന്ത്യയിൽ എംഎസ്എംഇകൾ വായ്പാ ലഭ്യതയിൽ ഏകദേശം 25 ലക്ഷം കോടി രൂപയുടെ കുറവ് നേരിടുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ എംഎസ്എംഇകൾക്ക് നേരിട്ട് വായ്പ ലഭ്യമാക്കാനായി പ്രത്യേക ബാങ്ക് രൂപീകരിക്കാനാണ് കേന്ദ്രനീക്കം. പൊതു-സ്വകാര്യപാങ്കാളിത്തത്തോടെയാകും ബാങ്ക് രൂപീകരിക്കുകയെന്നും സൂചനകളുണ്ട്.

നിലവിൽ ബാങ്കുകൾ 11-13 ശതമാനം പലിശനിരക്കിലാണ് എംഎസ്എംഇ വായ്പകൾ വിതരണം ചെയ്യുന്നത്. ഇത് 6-8 ശതമാനത്തിലേക്ക് താഴ്ത്തണമെന്ന ആവശ്യം ദീർഘകാലമായുണ്ട്. പ്രത്യേക എംഎസ്എംഇ ബാങ്ക് രൂപീകരിച്ചാൽ ഈ ആവശ്യവും പരിഗണിക്കപ്പെട്ടേക്കും.

ADVERTISEMENT

കയറ്റുമതിക്ക് പ്രത്യേക ഏജൻസി

ഇന്ത്യയിൽ കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവുമധികം പേർ തൊഴിൽ ചെയ്യുന്നത് എംഎസ്എംഇ രംഗത്താണ്. 6.4 കോടി എംഎസ്എംഇകൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഏകദേശം 11 കോടിപ്പേർ ഈ മേഖലയിൽ തൊഴിലെടുക്കുന്നു. ഇത് ഇന്ത്യയിലെ മൊത്തം തൊഴിലിന്‍റെ 23 ശതമാനം വരും. 

ADVERTISEMENT

ജിഡിപിയിൽ 27 ശതമാനവും മൊത്തം മാനുഫാക്ചറിംഗ് ഉൽപാദനത്തിൽ 38.4 ശതമാനവും മൊത്തം കയറ്റുമതിയിൽ 45 ശതമാനവും പങ്കുവഹിക്കുന്നതും എംഎസ്എംഇകളാണ്. ഈ സാഹചര്യത്തിൽ എംഎസ്എംഇകൾക്ക് പ്രത്യേക പരിഗണന നൽകിയാൽ തൊഴിലവസരങ്ങളും കയറ്റുമതിയും ഉയർത്താനും അതുവഴി ജിഡിപി വളർച്ച ശക്തമാക്കാനും കഴിയുമെന്ന് കേന്ദ്രം വിലയിരുത്തുന്നു.

എംഎസ്എംഇകളുടെ കയറ്റുമതി നേട്ടം മാത്രം ഉദ്ദേശിച്ചുള്ള പ്രത്യേക പ്രോത്സാഹന ഏജൻസിയും ഈ സാഹചര്യത്തിലാണ് പരിഗണിക്കുന്നത്. ജപ്പാൻ ഏക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷൻ (ജെട്രോ), ഓസ്ട്രേലിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് കമ്മിഷൻ (ഓസ്ട്രേഡ്) എന്നിവയുടെ മാതൃകയിലായിരിക്കും ഇത്.

പ്രത്യേക ഏജൻസിയുടെ ഓഫീസുകൾ ഇന്ത്യക്ക് പുറമേ വിദേശത്തുമുണ്ടാകും. കയറ്റുമതിക്കാവശ്യമായ രജിസ്ട്രേഷൻ, ലൈസൻസിംഗ്, സർട്ടിഫിക്കേഷനുകൾ തുടങ്ങി എല്ലാ സഹായങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാകും ഏജൻസിയുടെ ദൗത്യം.