കാത്തിരിക്കുന്നത് വൻകുതിപ്പ്; ഇനിയുള്ള 4 വർഷം പ്രധാനം
2017 ൽ ആദ്യത്തെ ബെർത്തിന്റെ നിർമാണം മുതൽ 7 വർഷം കൊണ്ട് ആദ്യഘട്ടം നിർമാണം പൂർത്തിയാക്കാനൊരുങ്ങുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ മുഖഛായ മാറുന്നത് അടുത്ത നാലു വർഷം കൊണ്ടാണ്.

തിരുവനന്തപുരം ∙ 2017 ൽ ആദ്യത്തെ ബെർത്തിന്റെ നിർമാണം മുതൽ 7 വർഷം കൊണ്ട് ആദ്യഘട്ടം നിർമാണം പൂർത്തിയാക്കാനൊരുങ്ങുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ മുഖഛായ മാറുന്നത് അടുത്ത നാലു വർഷം കൊണ്ടാണ്.
∙ 7 വർഷത്തെ വികസനം
കഴിഞ്ഞ 7 വർഷം കൊണ്ട് 800 മീറ്റർ ബെർത്തും 3005 മീറ്റർ പുലിമുട്ടുമാണു തുറമുഖത്തു നിർമിച്ചത്. ഫ്രഞ്ച് പേറ്റന്റ് ഉള്ള അക്രോപോഡ് എന്ന പ്രത്യേകതരം കോൺക്രീറ്റ് നിർമിതി ഉപയോഗിച്ചാണ് 20 മീറ്റർ സ്വാഭാവിക ആഴമുള്ള കടലിന്റെ അടിത്തട്ടു മുതൽ ജലനിരപ്പിനു മുകളിൽ 4 മീറ്ററോളം ഉയരത്തിലാണ് പുലിമുട്ട് നിർമിച്ചത്. 8 ഷിപ് ടു ഷോർ ക്രെയിനുകളും 23 യാഡ് ക്രെയിനുകളും സ്ഥാപിച്ചാണ് കണ്ടെയ്നർ കയറ്റിറക്കു ജോലികൾ നടത്തുന്നത്.
∙ ഇനിയുള്ള 4 വർഷം പ്രധാനം
2045 ൽ പൂർത്തിയാകേണ്ട 4 ഘട്ടങ്ങളിലെ വികസനമാണ് അടുത്ത 4 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ പദ്ധതിയിടുന്നത് . ഇതിൽ പ്രധാനം 2 കിലോമീറ്റർ നീളമുള്ള ബെർത്തിന്റെ നിർമാണമാണ്. ബെർത്ത് നിർമാണം പൂർത്തിയായാൽ ഒരേ സമയം 6 കപ്പലുകൾക്കു വരെ തുറമുഖത്ത് അടുപ്പിച്ച് കണ്ടെയ്നർ കയറ്റാനും ഇറക്കാനും കഴിയും. അതോടൊപ്പം പുലിമുട്ടിന്റെ നീളം ഒരു കിലോമീറ്റർ കൂടി വർധിപ്പിച്ച് 4000 മീറ്റർ ആക്കണം. ഇതോടെ 12 സെമി ഓട്ടമേറ്റഡ് ഷിപ് ടു ഷോർ ക്രെയിനുകൾ കൂടി സ്ഥാപിക്കും. യാഡ് ക്രെയിനുകൾ 36 എണ്ണം കൂടി ഏർപ്പെടുത്തും . ആദ്യഘട്ടത്തിൽ ഒരു വർഷം 10 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന സ്ഥാനത്ത് 30 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ ശേഷി കൈവരിക്കുകയാണ് ലക്ഷ്യം.
അതിവേഗത്തിൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ മികവുള്ളതിനാൽ 40 ലക്ഷം ടിഇയു വരെ ഇത് വർധിച്ചേക്കാം.
ഇതോടെ ഇന്ത്യയിലേക്കുള്ളതും ഇന്ത്യയിൽ നിന്നു പുറപ്പെടുന്നതുമായ കണ്ടെയ്നറുകളുടെ 60 ശതമാനത്തിലധികം കൈമാറ്റവും വിഴിഞ്ഞം കേന്ദ്രീകരിച്ചു നടക്കും .