ആഭ്യന്തര, രാജ്യാന്തരതലങ്ങളിൽ നിന്നുള്ള അനുകൂല വാർത്തകൾ കരുത്താക്കി ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് വ്യാപാരം ചെയ്യുന്നത് നേട്ടത്തിൽ. നിഫ്റ്റി സർവകാല റെക്കോഡ് ഉയരം തൊട്ടു. സെൻസെക്സിലും ഇന്ന് മികച്ച വാങ്ങൽ താൽപര്യം ദൃശ്യമാണ്. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 174

ആഭ്യന്തര, രാജ്യാന്തരതലങ്ങളിൽ നിന്നുള്ള അനുകൂല വാർത്തകൾ കരുത്താക്കി ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് വ്യാപാരം ചെയ്യുന്നത് നേട്ടത്തിൽ. നിഫ്റ്റി സർവകാല റെക്കോഡ് ഉയരം തൊട്ടു. സെൻസെക്സിലും ഇന്ന് മികച്ച വാങ്ങൽ താൽപര്യം ദൃശ്യമാണ്. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 174

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഭ്യന്തര, രാജ്യാന്തരതലങ്ങളിൽ നിന്നുള്ള അനുകൂല വാർത്തകൾ കരുത്താക്കി ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് വ്യാപാരം ചെയ്യുന്നത് നേട്ടത്തിൽ. നിഫ്റ്റി സർവകാല റെക്കോഡ് ഉയരം തൊട്ടു. സെൻസെക്സിലും ഇന്ന് മികച്ച വാങ്ങൽ താൽപര്യം ദൃശ്യമാണ്. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 174

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഭ്യന്തര, രാജ്യാന്തരതലങ്ങളിൽ നിന്നുള്ള അനുകൂല വാർത്തകൾ കരുത്താക്കി ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് വ്യാപാരം ചെയ്യുന്നത് നേട്ടത്തിൽ. നിഫ്റ്റി സർവകാല റെക്കോഡ് ഉയരം തൊട്ടു. സെൻസെക്സിലും ഇന്ന് മികച്ച വാങ്ങൽ താൽപര്യം ദൃശ്യമാണ്.

ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 174 പോയിന്‍റ് (0.22%) നേട്ടവുമായി 80,701ൽ. ജൂലൈ 12ലെ 80,893 ആണ് സെൻസെക്സിന്‍റെ എക്കാലത്തെയും ഉയരം. ഇന്നൊരുവേള (ഇൻട്രാ-ഡേ) സെൻസെക്സ് 80,813 വരെ എത്തിയിരുന്നു. 

Stock market online business graph. forex trading graph. 3d illustration
ADVERTISEMENT

നിഫ്റ്റി ഇന്ന് സർവകാല റെക്കോഡ് തൊട്ടിറങ്ങി. ഇൻട്രാഡേയിൽ 24,611 വരെയാണ് നിഫ്റ്റി കുതിച്ചത്. ഇപ്പോഴുള്ളത് 84.35 പോയിന്‍റ് (0.34%) നേട്ടവുമായി 24,586.50ൽ.

ഓഹരികളിലെ ട്രെൻഡ്
 

യുഎസിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞ പശ്ചാത്തലത്തിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കം നേരത്തേയാക്കിയേക്കുമെന്ന വിലയിരുത്തലുകളുണ്ട്. ഇത് ഓഹരി വിപണികളെ ഇന്ന് നേട്ടത്തിന്‍റെ പാതയിലേക്ക് ഉയർത്തുകയായിരുന്നു. പലിശ കുറയുമെന്ന വിലയിരുത്തലുകളും യുഎസിൽ നിന്ന് കൂടുതൽ ഓർഡറുകൾ കിട്ടിയേക്കുമെന്ന പ്രതീക്ഷകളും ഇന്ന് ഐടി കമ്പനികളുടെ ഓഹരികളിലും മികച്ച വാങ്ങൽ താൽപര്യം സൃഷ്ടിച്ചു.

ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാനത്തിന്‍റെ മുഖ്യപങ്കും അവർ നേടുന്നത് അമേരിക്കയിൽ നിന്നാണ്. പുറമേ ഐടി കമ്പനികൾ മികച്ച ജൂൺപാദ പ്രവർത്തനഫലം പുറത്തുവിട്ടതും കരുത്തായിട്ടുണ്ട്. ജൂൺപാദത്തിൽ 20 ശതമാനം ലാഭവർധനയും 7 ശതമാനം വരുമാന വർധനയും കുറിച്ച എച്ച്സിഎൽ ടെക് സെൻസെക്സിൽ ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ്. നോമുറ, നുവാമ, മോത്തിലാൽ ഓസ്വാൾ എന്നീ ബ്രോക്കറേജുകൾ ലക്ഷ്യവില ഉയർത്തിയതും എച്ച്സിഎല്ലിന് നേട്ടമായി.

ADVERTISEMENT

കൂടുതൽ തിളങ്ങിയവർ
 

ജൂൺപാദത്തിൽ ലാഭം 30 ശതമാനവും വരുമാനം 32 ശതമാനവും വർധിച്ചതിന്‍റെ കരുത്തിൽ ഐആർഇഡിഎ ഓഹരികൾ ഇന്ന് 8 ശതമാനം വരെ ഉയർന്നു. ചരിത്രത്തിലാദ്യമായി ഓഹരികൾ തിരികെവാങ്ങാൻ (buyback) ഒരുങ്ങുന്ന ഓറോബിന്ദോ ഫാർമയുടെ ഓഹരി 6 ശതമാനം ഉയർന്ന് റെക്കോഡ് 1,409.90 രൂപയിലെത്തി. പ്ലാറ്റ്ഫോം ഫീസ് 5 രൂപയിൽ നിന്ന് 6 രൂപയാക്കിയ സൊമാറ്റോയുടെ തീരുമാനം ഓഹരികളെ ഇന്ന് 4 ശതമാനത്തിലധികം ഉയർത്തി. കമ്പനിയുടെ വിപണിമൂല്യം രണ്ടുലക്ഷം കോടി രൂപയും ഭേദിച്ചു. സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് കൂട്ടിയിട്ടുണ്ട്.

ടയർ വില കൂട്ടാനുള്ള തീരുമാനം ടയർ കമ്പനികളുടെ ഓഹരികളിൽ 13 ശതമാനം വരെ കുതിപ്പിന് വഴിയൊരുക്കി. ജെകെ ടയേഴ്സാണ് 13 ശതമാനം മുന്നേറിയത്. അപ്പോളോ ടയേഴ്സ്, എംആർഎഫ്, സിയറ്റ് തുടങ്ങിയവയുടെ നേട്ടം 2-5 ശതമാനം.

വിശാല വിപണിയിൽ നിഫ്റ്റി പിഎസ്‍യു ബാങ്ക് സൂചിക 1.62 ശതമാനം, ഫാർമ 1.43 ശതമാനം, ഹെൽത്ത്കെയർ 1.43 ശതമാനം, ഓയിൽ ആൻഡ് ഗ്യാസ് 1.20 ശതമാനം, ഓട്ടോ 1.02 ശതമാനം എന്നിങ്ങനെ നേട്ടത്തിൽ മുന്നിലാണ്. സ്വകാര്യബാങ്ക് സൂചിക 0.18 ശതമാനം താഴേക്കുപോയി.

ADVERTISEMENT

നിക്ഷേപക സമ്പത്ത് 454 ലക്ഷം കോടി
 

നിഫ്റ്റിയിൽ ഒഎൻജിസി, ബജാജ് ഓട്ടോ, എൻടിപിസി, എസ്ബിഐ ലൈഫ്, അൾട്രാടെക് എന്നിവയാണ് 2-2.8 ശതമാനം ഉയർന്ന് നേട്ടത്തിൽ മുന്നിൽ. ഏഷ്യൻ പെയിന്‍റ്സ്, ഗ്രാംസിം, ടാറ്റാ സ്റ്റീൽ, എൽടിഐ മൈൻഡ്ട്രീ, ഐസിഐസിഐ ബാങ്ക് എന്നിവ 0.6-13 ശതമാനം താഴ്ന്ന് നഷ്ടത്തിലും മുന്നിലുണ്ട്.

ബിഎസ്ഇയിൽ 4,502 കമ്പനികളുടെ ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ 1,994 എണ്ണം നേട്ടത്തിലും 1,927 എണ്ണം നഷ്ടത്തിലുമാണ്. 131 ഓഹരികളുടെ വില മാറിയിട്ടില്ല. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിത വിപണിമൂല്യം 2.38 ലക്ഷം കോടി രൂപ വർധിച്ച് 454.77 ലക്ഷം കോടി രൂപയെന്ന റെക്കോഡിലെത്തി.

കേരള ആയുർവേദയ്ക്ക് ക്ഷീണം, ജിയോജിത്തിന് കുതിപ്പ്
 

കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിൽ ഇന്ന് സമ്മിശ്ര പ്രകടനം ദൃശ്യമാണ്. മാതൃകമ്പനിയായ കാട്ര ഹോൾഡിംഗ്സ് ആസ്തികളുടെ ലിക്വിഡേഷൻ നടപടി നേരിടുന്ന പശ്ചാത്തലത്തിൽ കേരള ആയുർവേദ ഓഹരി തുടർച്ചയായി ലോവർ-സർക്യൂട്ടിലേക്ക് വീഴുകയാണ്. ഓഹരി ഇന്നും 4.99 ശതമാനം താഴ്ന്നു. ഈസ്റ്റേൺ 7.5 ശതമാനം, പ്രൈമ അഗ്രോ 5.32 ശതമാനം, സെല്ല സ്പേസ് 4.95 ശതമാനം, സഫ സിസ്റ്റംസ് 4.95 ശതമാനം എന്നിവയും നഷ്ടത്തിൽ മുന്നിലുണ്ട്. 

ജൂൺപാദത്തിൽ മെച്ചപ്പെട്ട പ്രവർത്തനഫലം പുറത്തുവിട്ടതും 200 കോടി രൂപയുടെ സമാഹരണത്തിനുള്ള ഒരുക്കവും നൽകിയ ആവേശം കരുത്താക്കി ജിയോജിത് ഓഹരി ഇന്ന് 11.21 ശതമാനം വരെ ഉയർന്ന് 52-ആഴ്ചത്തെ ഉയരമായ 119 രൂപയിലെത്തി. ആഡ്ടെക് 4.99 ശതമാനവും അപ്പോളോ ടയേഴ്സ് 4.28 ശതമാനവും ആസ്പിൻവോൾ 4.16 ശതമാനവും ഹാരിസൺസ് മലയാളം 4.05 ശതമാനവും നേട്ടത്തിലേറി.

( Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Nifty Hits New All-Time High, IT and Pharma Stocks Shine