ആഭ്യന്തര സ്വാഭാവിക റബ‌ർ (NR) ഉൽപാദനം നടപ്പ് സാമ്പത്തിക വ‌ർഷവും 8 ലക്ഷം ടൺ കടക്കുമെന്ന് റബ‌ർ ബോ‌ർഡിന്റെ റിപ്പോർട്ട്. ഇത് യാഥാ‌ർഥ്യമായാൽ തുട‌ർച്ചയായ മൂന്നാംവ‌ർഷമായിരിക്കും ഉൽപാദനം 8 ലക്ഷം ടണ്ണിന് മുകളിലെത്തുന്നത്. നടപ്പുവർഷം മൊത്തം ഉൽപാദനം 8.75 ലക്ഷം ടണ്ണിലെത്തുമെന്നാണ് റബർ ബോ‌ർഡിന്റെ പ്രതീക്ഷ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഭ്യന്തര സ്വാഭാവിക റബ‌ർ (NR) ഉൽപാദനം നടപ്പ് സാമ്പത്തിക വ‌ർഷവും 8 ലക്ഷം ടൺ കടക്കുമെന്ന് റബ‌ർ ബോ‌ർഡിന്റെ റിപ്പോർട്ട്. ഇത് യാഥാ‌ർഥ്യമായാൽ തുട‌ർച്ചയായ മൂന്നാംവ‌ർഷമായിരിക്കും ഉൽപാദനം 8 ലക്ഷം ടണ്ണിന് മുകളിലെത്തുന്നത്. നടപ്പുവർഷം മൊത്തം ഉൽപാദനം 8.75 ലക്ഷം ടണ്ണിലെത്തുമെന്നാണ് റബർ ബോ‌ർഡിന്റെ പ്രതീക്ഷ. മികച്ച കാലാവസ്ഥയും റെയിൻ ഗാ‌ർഡിങ് ഉഷാറാകുന്നതും ഉൽപാദനം മെച്ചപ്പെടാൻ സഹായിക്കുമെന്നും വിലയിരുത്തുന്നു.

ഒരു ദശാബ്ദത്തെ ഇടവേളയ്‌ക്ക് ശേഷം 2022-23ലാണ് ഉൽപാദനം ആദ്യമായി 8 ലക്ഷം ടൺകടന്നത്. 2021-22ലെ 7.75 ലക്ഷം ടണ്ണിൽ നിന്ന്8.39 ലക്ഷം ടണ്ണിലേക്കായിരുന്നു വ‌ള‌ർച്ച. അതിന് മുമ്പ് ഉൽപാദനം 8 ലക്ഷം ടണ്ണിന് മുകളിലെത്തിയത് 2011-12ൽ ആയിരുന്നു; 9.03 ലക്ഷം ടൺ. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം (2023-24)​ ഉൽപാദനം 8.57 ലക്ഷം ടണ്ണായിരുന്നു. 14.16 ലക്ഷം ടണ്ണായിരുന്നു കഴിഞ്ഞവർഷത്തെ മൊത്തം ഉപഭോഗം. 4.92 ലക്ഷം ടൺ റബ‌റിന്റെ ഇറക്കുമതിയും കഴിഞ്ഞവർഷം നടന്നു.

ADVERTISEMENT

ഇറക്കുമതി 5 ലക്ഷം ടണ്ണിന് താഴെയെത്തിയതും രണ്ടുവർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ്. 2020-21ലെ 4.10 ലക്ഷം ടണ്ണി നിന്ന് 2021-22ൽ 5.46 ലക്ഷം ടണ്ണിലേക്കും 2022-23ൽ 5.28 ലക്ഷം ടണ്ണിലേക്കും എത്തിയിരുന്നു. തുട‌ർന്നാണ് കഴിഞ്ഞവ‌ർഷം വീണ്ടും 4 ലക്ഷത്തിന് താഴെയായത്. അതേസമയം,​ ഡിമാൻഡും കൂടുന്നായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷത്തെ 14.16 ലക്ഷം ടൺ സ‌ർവകാല റെക്കോർ‌ഡ് ആണ്. 2022-23ലെ 13.50 ലക്ഷം ടണ്ണാണ് പഴങ്കഥയായത്.

2021-22ൽ 8.26 ലക്ഷം ഹെക്‌ടറിലും 2022-23,​ 2023-24 വർഷങ്ങളിൽ 8.50 ലക്ഷം ഹെക്‌ടറിലുമായിരുന്ന ആഭ്യന്തര സ്വാഭാവിക റബ‌ർ കൃഷി,​ നടപ്പുവർഷം 8.89 ലക്ഷം ഹെക്‌‌ടറിലായി ഉയരുമെന്നാണ് റബർ ബോ‌ർഡിന്റെ വിലയിരുത്തൽ. 

ADVERTISEMENT

ആഭ്യന്തര-രാജ്യാന്തര വിലയിൽ വൻ വ്യത്യാസം

ഇക്കഴിഞ്ഞ മേയ് വരെ രാജ്യാന്തര വില ആഭ്യന്തര വിലയേക്കാൾ 20 രൂപയിലേറെ ഉയരത്തിലായിരുന്നു. എന്നാൽ,​ നിലവിൽ ട്രെൻഡ് നേരെ വിപരീതമാണ്. രാജ്യാന്തര വില ആ‌ർഎസ്എസ്-4ന് 164.12 രൂപയേയുള്ളൂ. ആഭ്യന്തര വില കൊച്ചി,​ കോട്ടയം വിപണികളിൽ 207 രൂപയും. അതായത്,​ ആഭ്യന്തര വില 42.88 രൂപ കൂടുതൽ.

English Summary:

Record High Rubber Consumption Reported in Latest Rubber Board Report

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT