അടിച്ചു കയറി സ്വർണ വില; വീണ്ടും 'മാജിക്' സംഖ്യയിൽ
ആഭരണ പ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കയിലാക്കി സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 90 രൂപ വർധിച്ച് വില 6,875 രൂപയായി. പവന് 720 രൂപ ഉയർന്ന് വില 55,000 രൂപയിലെത്തി. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ പവൻ വില വീണ്ടും

ആഭരണ പ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കയിലാക്കി സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 90 രൂപ വർധിച്ച് വില 6,875 രൂപയായി. പവന് 720 രൂപ ഉയർന്ന് വില 55,000 രൂപയിലെത്തി.
രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപ കടന്നത്. ഇക്കഴിഞ്ഞ മേയ് 20ലെ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന വില. പുതിയ റെക്കോർഡിൽ നിന്ന് പവൻ 120 രൂപയും ഗ്രാം 15 രൂപയും മാത്രം അകലെയാണിപ്പോൾ.
മിന്നുന്ന വിലക്കുതിപ്പ്
കഴിഞ്ഞമാസമാദ്യം പവൻ വില 52,560 രൂപ വരെ താഴ്ന്നിരുന്നു. തുടർന്ന് ഇതുവരെ കൂടിയത് 2,440 രൂപ. ഗ്രാമിന് ഒരുമാസത്തിനിടെ 305 രൂപയും ഉയർന്നു.
പ്രധാനമായും കനംകുറഞ്ഞ ആഭരണങ്ങൾ (ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ) നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഗ്രാമിന് 80 രൂപ കുതിച്ച് 5,710 രൂപയിലെത്തി.
വെള്ളി വില വീണ്ടും ഗ്രാമിന് 100 രൂപയും കുറിച്ചു. ഇന്ന് കൂടിയത് ഗ്രാമിന് ഒരു രൂപ. വെള്ളി ആഭരണങ്ങൾ, പൂജാസാമഗ്രികൾ, പാത്രങ്ങൾ തുടങ്ങിയവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവർക്കും വെള്ളി വില വർധനയും തിരിച്ചടിയാണ്.
അമേരിക്കൻ 'ആവേശം'
അമേരിക്കൻ സമ്പദ്‍വ്യവസ്ഥയിലുണ്ടാകുന്ന ചലനങ്ങളാണ് സ്വർണത്തിന് ആവേശമാകുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ഏറെ വൈകാതെ കുറച്ചേക്കുമെന്ന സൂചന നൽകിയിട്ടുണ്ട്. ഇതോടെ യുഎസ് സർക്കാരിന്‍റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) കുറഞ്ഞതും ഡോളർ കുതിക്കുന്നതും സ്വർണത്തിന് കരുത്താകുന്നു.
നിക്ഷേപകർ ബോണ്ടിൽ നിന്ന് പണം പിൻവലിച്ച് സ്വർണത്തിലേക്കും ഡോളറിലേക്കും ഒഴുക്കുകയാണ്.
റെക്കോർഡ് തകർത്ത് രാജ്യാന്തര വിപണി
രാജ്യാന്തര വിപണി ഔൺസിന് മേയ് 20ലെ 2,449 ഡോളറെന്ന റെക്കോർഡ് ഇന്ന് പഴങ്കഥയാക്കി. 2,483.65 ഡോളറെന്ന സർവകാല ഉയരം തൊട്ട വില, ഇപ്പോഴുള്ളത് 2,471 ഡോളറിൽ. ജൂണിൽ 2,280 ഡോളർ നിലവാരത്തിലായിരുന്ന വിലയാണ് സ്വർണ നിക്ഷേപ പദ്ധതികൾക്ക് പ്രിയമേറിയതോടെ കുതിപ്പിന്‍റെ ട്രാക്കിലായത്.
സെപ്റ്റംബറോടെ അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചുതുടങ്ങുമെന്നാണ് വിലയിരുത്തലുകൾ. സ്വർണ വില വൈകാതെ 2,492 ഡോളർ വരെ എത്തിയേക്കുമെന്ന് ചില നിരീക്ഷകർ പ്രവചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിലും വില പുതിയ ഉയരം വൈകാതെ തൊട്ടേക്കുമെന്ന് വിതരണക്കാരും പറയുന്നു.
ഇന്നൊരു പവന്‍റെ വില ഇങ്ങനെ
വില കുതിച്ചതോടെ കേരളത്തിൽ സ്വർണാഭരണങ്ങളുടെ വാങ്ങൽ വിലയും ആനുപാതികമായി കൂടി. മൂന്ന് ശതമാനം ജിഎസ്‍ടി, 45 രൂപയും അതിന്‍റെ 18 ശതമാനം ജിഎസ്‍ടിയും ചേരുന്ന ഹോൾമാർക്ക് (HUID) ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴാണ് വാങ്ങൽ വിലയാവുക.
പണിക്കൂലി ആഭരണത്തിന്‍റെ ഡിസൈനിന് അനുസരിച്ച് ഓരോ ജുവലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇത് പൂജ്യം മുതൽ 30 ശതമാനം വരെയാകാം.
അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാൽ, നികുതിയടക്കം 59,540 രൂപ കൊടുത്താലേ ഇന്നൊരു പവൻ സ്വർണാഭരണം വാങ്ങാനാകൂ. ഒരു ഗ്രാം ആഭരണത്തിന് 7,440 രൂപയെങ്കിലും കൊടുക്കണം.