ഓഹരി വിപണിക്ക് റെക്കോർഡും ചാഞ്ചാട്ടവും; ഐടി കുതിപ്പിൽ, കൊച്ചിൻ ഷിപ്പ്യാർഡിനും ഫാക്ടിനും ക്ഷീണം
ഒരു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വ്യാപാരം ആരംഭിച്ച ഇന്ത്യൻ ഓഹരി സൂചികകളിൽ കനത്ത ചാഞ്ചാട്ടം. നഷ്ടത്തോടെ തുടങ്ങിയ സെൻസെക്സും നിഫ്റ്റിയും വൈകാതെ എക്കാലത്തെയും ഉയരം തൊട്ടെങ്കിലും വീഴ്ചയും അതിവേഗമായിരുന്നു. 80,514ൽ തുടങ്ങി 80,390ലേക്ക് ഒരുവേള താഴ്ന്ന സെൻസെക്സ് 80,910.45 എന്ന റെക്കോർഡ് കുറിച്ചെങ്കിലും
ഒരു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വ്യാപാരം ആരംഭിച്ച ഇന്ത്യൻ ഓഹരി സൂചികകളിൽ കനത്ത ചാഞ്ചാട്ടം. നഷ്ടത്തോടെ തുടങ്ങിയ സെൻസെക്സും നിഫ്റ്റിയും വൈകാതെ എക്കാലത്തെയും ഉയരം തൊട്ടെങ്കിലും വീഴ്ചയും അതിവേഗമായിരുന്നു. 80,514ൽ തുടങ്ങി 80,390ലേക്ക് ഒരുവേള താഴ്ന്ന സെൻസെക്സ് 80,910.45 എന്ന റെക്കോർഡ് കുറിച്ചെങ്കിലും
ഒരു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വ്യാപാരം ആരംഭിച്ച ഇന്ത്യൻ ഓഹരി സൂചികകളിൽ കനത്ത ചാഞ്ചാട്ടം. നഷ്ടത്തോടെ തുടങ്ങിയ സെൻസെക്സും നിഫ്റ്റിയും വൈകാതെ എക്കാലത്തെയും ഉയരം തൊട്ടെങ്കിലും വീഴ്ചയും അതിവേഗമായിരുന്നു. 80,514ൽ തുടങ്ങി 80,390ലേക്ക് ഒരുവേള താഴ്ന്ന സെൻസെക്സ് 80,910.45 എന്ന റെക്കോർഡ് കുറിച്ചെങ്കിലും
ഒരു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വ്യാപാരം ആരംഭിച്ച ഇന്ത്യൻ ഓഹരി സൂചികകളിൽ കനത്ത ചാഞ്ചാട്ടം. നഷ്ടത്തോടെ തുടങ്ങിയ സെൻസെക്സും നിഫ്റ്റിയും വൈകാതെ എക്കാലത്തെയും ഉയരം തൊട്ടെങ്കിലും വീഴ്ചയും അതിവേഗമായിരുന്നു.
80,514ൽ തുടങ്ങി 80,390ലേക്ക് ഒരുവേള താഴ്ന്ന സെൻസെക്സ് 80,910.45 എന്ന റെക്കോർഡ് കുറിച്ചെങ്കിലും ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് നഷ്ടത്തിൽ. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് അടുക്കുമ്പോൾ സെൻസെക്സുള്ളത് 171 പോയിന്‍റ് (0.21%) താഴ്ന്ന് 80,544ൽ. 24,515 വരെ താഴുകയും 24,678 എന്ന പുതിയ ഉയരം തൊടുകയും ചെയ്ത നിഫ്റ്റി ഇപ്പോഴുള്ളത് 66 പോയിന്‍റ് (0.27%) നഷ്ടവുമായി 24,546ലും.
വിപണിയിലെ ഇന്നത്തെ ട്രെൻഡ്
വിശാല വിപണിയിൽ നിഫ്റ്റി ഐടി (0.95%), എഫ്എംസിജി (0.60%), പൊതുമേഖലാ ബാങ്ക് (0.03%) എന്ന പച്ചതൊട്ടപ്പോൾ മറ്റുള്ളവയെല്ലാം കനത്ത നഷ്ടം നേരിടുകയാണ്. നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് 2.09 ശതമാനം, റിയൽറ്റി 1.27 ശതമാനം, മീഡിയ 3.82 ശതമാനം, മെറ്റൽ 1.25 ശതമാനം, ഓട്ടോ 0.99 ശതമാനം എന്നിങ്ങനെ താഴ്ന്നു.
കുതിച്ചവരും ക്ഷീണിച്ചവരും
നിഫ്റ്റിയിൽ ഐടി കമ്പനികളാണ് നേട്ടത്തിൽ മുന്നിൽ. മികച്ച ജൂണൺപാദ പ്രവർത്തനഫലമാണ് കരുത്ത്. എൽടിഐ മൈൻഡ്ട്രീ 3.02 ശതമാനം, ടിസിഎസ് 2.34 ശതമാനം എന്നിങ്ങനെ കുതിച്ച് നേട്ടത്തിൽ മുന്നിലുണ്ട്. സെൻസെക്സിൽ ടിസിഎസ്., ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിൻസെർവ്, ഇൻഫോസിസ്, എസ്ബിഐ, ടെക് മഹീന്ദ്ര എന്നിവയാണ് നേട്ടത്തിൽ മുന്നിൽ.
ഏഷ്യൻ പെയിന്‍റ്സ് 1.79 ശതമാനം താഴ്ന്നു. മോശം ജൂൺപാദ ഫലവും ബ്രോക്കറേജുകൾ റേറ്റിംഗ് കുറച്ചതുമാണ് തിരിച്ചടി. ലാഭം 24 ശതമാനവും വരുമാനം 2.3 ശതമാനവും കഴിഞ്ഞപാദത്തിൽ കുറഞ്ഞിരുന്നു. ജെപി മോർഗൻ, മോത്തിലാൽ ഓസ്വാൾ, ഗോൾഡ്മാൻ സാച്സ് എന്നിവ 'ന്യൂട്രൽ' എന്നതിലേക്കാണ് റേറ്റിംഗ് താഴ്ത്തിയത്.
ഓറോബിന്ദോ ഫാർമ, കമ്പനിയുടെ ചരിത്രത്തിലെ ആദ്യ ഓഹരി തിരികെവാങ്ങൽ (ബൈബാക്ക്) പദ്ധതി പ്രഖ്യാപിച്ചു. നിലവിലെ ഓഹരി വിലയേക്കാൾ 6 ശതമാനത്തിലധികം ഉയർന്ന വിലയ്ക്കാണ് (പ്രീമിയം) ബൈബാക്ക്. മൊത്തം 750 കോടി രൂപയുടെ ബൈബാക്കാണ് ലക്ഷ്യം. ഇന്ന് നേട്ട-നഷ്ടങ്ങളിൽ ചാഞ്ചാടിയ ഓഹരിവില ഇപ്പോഴുള്ളത് 2.75 ശതമാനം താഴ്ന്ന് 1,336 രൂപയിൽ. ഓഹരിക്ക് 1,460 രൂപ വീതം നൽകിയാണ് ബൈബാക്ക്.
സ്വകാര്യവൽകരണത്തിന് റിസർവ് ബാങ്കിന്‍റെ അനുമതി കിട്ടിയ പശ്ചാത്തലത്തിൽ ഐഡിബിഐ ബാങ്ക് ഓഹരി ഇന്ന് 4.92 ശതമാനം നേട്ടത്തിലേറി. കേന്ദ്രസർക്കാരിനും എൽഐസിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള ബാങ്കാണിത്.
ഇൻഫോസിസ്, ടാറ്റാ ടെക്, നസാര ടെക്, അദാനി ഗ്രീൻ തുടങ്ങി 45 കമ്പനികളാണ് ഇന്ന് ജൂൺപാദ പ്രവർത്തനഫലം പുറത്തുവിടുന്നത്.
കേരള കമ്പനികളിൽ നേട്ടവും കിതപ്പും
കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളിൽ സമ്മിശ്ര പ്രകടനമാണ് കാണുന്നത്. കമ്പനി സെക്രട്ടറി രാജിവച്ചുവെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ച ബിപിഎൽ കമ്പനിയുടെ ഓഹരി 3.82 ശതമാനം ഉയർന്നു. എംഡി ആൻഡ് സിഇഒയായി തുടരാൻ കെ. പോൾ തോമസിന് റിസർവ് ബാങ്കിന്‍റെ അനുമതി ലഭിച്ച ഇസാഫ് ബാങ്കിന്‍റ് ഓഹരികൾ 0.08 ശതമാനം താഴ്ന്നാണ് വ്യാപാരം ചെയ്യുന്നത്.
8.51 ശതമാനം ഉയർന്ന പ്രൈമ ഇൻഡസ്ട്രീസാണ് നേട്ടത്തിൽ മുന്നിൽ. കിംഗ്സ് ഇൻഫ്ര, മണപ്പുറം ഫിനാൻസ്, സെല്ല സ്പേസ്, കേരള ആയുർവേദ, കെഎസ്ഇ, മുത്തൂറ്റ് ഫിനാൻസ്, സിഎസ്ബി ബാങ്ക് എന്നിവ ഒന്നുമുതൽ 3.6 ശതമാനം വരെ നേട്ടത്തിലാണുള്ളത്. ഏതാനും ദിവസങ്ങളായി ലോവർ-സർക്യൂട്ടിൽ തുടർന്ന ശേഷമാണ് കേരള ആയുർവേദ നേട്ടത്തിലേറിയത്.
കൊച്ചിൻ ഷിപ്പ്‍യാർഡ് 4.28 ശതമാനം, ഫാക്ട് 3.32 ശതമാനം എന്നിങ്ങനെ നഷ്ടത്തിൽ വ്യാപാരം ചെയ്യുന്നു. പ്രൈമ അഗ്രോയാണ് 5.18 ശതമാനം താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. സഫ സിസ്റ്റംസ്, കിറ്റെക്സ്, ഇൻഡിട്രേഡ്, ആസ്പിൻവാൾ, എവിടി, യൂണിറോയൽ മറീൻ, ആഡ്ടെക് സിസ്റ്റംസ്, ധനലക്ഷ്മി ബാങ്ക്, കല്യാൺ ജുവലേഴ്സ്, ഹാരിസൺസ് മലയാളം, സിഎംആർഎൽ എന്നിവ ഒന്നുമുതൽ 4.94 ശതമാനം വരെ നഷ്ടത്തിലാണുള്ള്.