സാമ്പത്തികമായും സാങ്കേതികമായുമുള്ള നിരവധി ആനുകൂല്യങ്ങളാണ് ബജറ്റിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലേക്ക് വരാനിരിക്കുന്നത്. നിയമങ്ങളിലും ചട്ടങ്ങളിലും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങളെ ലോകോത്തര വിപണിയിലേക്ക് വളരാനും മത്സരിക്കാനും സഹായിക്കുന്നത് വഴി, രാജ്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തികമായും സാങ്കേതികമായുമുള്ള നിരവധി ആനുകൂല്യങ്ങളാണ് ബജറ്റിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലേക്ക് വരാനിരിക്കുന്നത്. നിയമങ്ങളിലും ചട്ടങ്ങളിലും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങളെ ലോകോത്തര വിപണിയിലേക്ക് വളരാനും മത്സരിക്കാനും സഹായിക്കുന്നത് വഴി, രാജ്യത്തിന്റെ സമ്പദ്  വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവനകൾ നേടിയെടുക്കുകയാണ് ലക്‌ഷ്യം.

ഈടോ ജാമ്യമോ ഇല്ലാതെ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാൻ ഇടക്കാലവായ്പകൾ നൽകുന്നതിനുള്ള ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി, ചെറുകിട, ഇടത്തരം ഉല്പാദനമേഖലയ്ക്ക് ഗുണമുണ്ടാക്കും. ഓരോ അപേക്ഷകനും 100 കോടി രൂപ വായ്പ ലഭിക്കാനുള്ള സാധ്യതകളുണ്ട്. അതിന് സ്വാശ്രയ സെൽഫ്-ഫൈനാൻസിങ് ഉറപ്പ് മതിയാകും. ഇതിലൂടെ, ചെറുകിട, ഇടത്തരം ഉല്പാദകർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും.

ADVERTISEMENT

ഇത്തരം വ്യവസായങ്ങൾക്ക് പ്രത്യേക ക്രെഡിറ്റ് നിർണയ മാതൃക വികസിപ്പിക്കാനുള്ള നീക്കവും ശ്രദ്ധേയമാണ്. പൊതുമേഖലാബാങ്കുകൾക്ക് വ്യവസായങ്ങളുടെ വായ്പശേഷി വിലയിരുത്തുന്നതിനുള്ള സംവിധാനമൊരുങ്ങും. പുറമെ നിന്നുള്ള ഏജൻസികളുടെ സഹായം തേടേണ്ട അവസ്ഥ മാറും. ആസ്തിയുടെയും വരുമാനത്തിന്റെയും മാത്രം അടിസ്ഥാനത്തിലുള്ള വായ്പാശേഷി നിർണയത്തേക്കാൾ കൂടുതൽ കൃത്യതയും സുതാര്യതയും ഈ മോഡലിനുണ്ടാകും.

സാമ്പത്തികസമ്മർദ്ദം നേരിടുന്ന ഘട്ടങ്ങളിൽ ചെറുകിട, ഇടത്തരം ബിസിനസുകളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പുതിയ സംവിധാനവും ബജറ്റിൽ വിഭാവനം ചെയ്യുന്നുണ്ട്. പലപ്പോഴും തുടർച്ചയായി കടമെടുത്തുകൊണ്ടാണ് പല വ്യവസായങ്ങളും പ്രവർത്തിക്കുന്നത്. വായ്പാ വഴികളടഞ്ഞാൽ നിഷ്ക്രിയ ആസ്തികളുടെ ശ്രേണിയിലേക്ക് വീണുപോകുമെന്ന ആശങ്കയുമുണ്ട്. എന്നാൽ ഇനിമുതൽ സാമ്പത്തികസമ്മർദ്ദത്തിലേക്ക് കടക്കുന്നതിന് മുൻപേ തന്നെ അത് നേരത്തെ തിരിച്ചറിഞ്ഞ് സർക്കാർ ഗ്യാരന്റിയുള്ള വായ്പ ലഭ്യമാക്കും. എസ്.എം.എ ഘട്ടത്തിൽ (നിഷ്ക്രിയ ആസ്തിയായി മാറുന്നതിന് തൊട്ടുമുൻപുള്ള ഘട്ടം) സഹായം ലഭിക്കും. താത്കാലികമായ സാമ്പത്തികപ്രതിസന്ധികൾ നേരിടുന്ന ചെറുകിട, ഇടത്തരം വ്യവസങ്ങൾക്ക് സ്ഥിരത കാത്തുസൂക്ഷിക്കാൻ വലിയ സഹായമാകും ഈ നീക്കം.

ADVERTISEMENT

ഇതിനെല്ലാം പുറമെ മുദ്രാലോണുകളുടെ പരിധിയുയർത്തിയത് പ്രവർത്തനം വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന വ്യവസായങ്ങൾക്ക് നേട്ടമാകും.

ലേഖകൻ ചാർജ്മോഡിന്റെ സിഇഒയും സഹസ്ഥാപകനുമാണ്

English Summary:

Union Budget and MSME Funding

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT