വ്യവസായ പാർക്കുകളുടെ പാട്ടവ്യവസ്ഥകളിൽ വന്‍ ഇളവ് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ഭൂവിതരണ ചട്ടങ്ങളിലും പരിഷ്‌കാരങ്ങൾക്ക് ഒരുങ്ങുന്നു. പരിഷ്‌കരിച്ച ചട്ടങ്ങൾ സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് വഴിയൊരുക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും അനുകൂലമായ ബിസിനസ് അന്തരീക്ഷം വളർത്തുകയും ചെയ്യുമെന്നാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യവസായ പാർക്കുകളുടെ പാട്ടവ്യവസ്ഥകളിൽ വന്‍ ഇളവ് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ഭൂവിതരണ ചട്ടങ്ങളിലും പരിഷ്‌കാരങ്ങൾക്ക് ഒരുങ്ങുന്നു. പരിഷ്‌കരിച്ച ചട്ടങ്ങൾ സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് വഴിയൊരുക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും അനുകൂലമായ ബിസിനസ് അന്തരീക്ഷം വളർത്തുകയും ചെയ്യുമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍.

വൻകിട നിക്ഷേപകർ ഇനി മുതല്‍ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാൽ മതി. രണ്ടുവർഷം മൊറോട്ടോറിയവുമുണ്ട്. പാട്ട കാലാവധി 90 വർഷമായി ഉയര്‍ത്തി. വ്യാവസായിക പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കും കിൻഫ്രയുടെയും കെഎസ്‌ഐഡിസിയുടെയും ഭൂമി വിതരണം ചെയ്യുന്നതിനുള്ള ചട്ടങ്ങളാണ് (ലാൻഡ് ഡിസ്‌പോസൽ റെഗുലേഷൻസ്) പരിഷ്‌കരിച്ചത്. ഇനി മുതൽ വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാൽ മതിയാകും. പിന്നീട് രണ്ടുവർഷം മൊറോട്ടോറിയവും ലഭിക്കും. പാട്ട കാലാവധി 90 വർഷമാക്കുകയും ചെയ്യും. വ്യവസായ വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് കിൻഫ്രയും കെ.എസ്.ഐ.ഡി.സിയും പിന്തുടരുന്ന പാട്ടവ്യവസ്ഥകൾ പരിഷ്‌കരിച്ചത്.

ADVERTISEMENT

എല്ലാ നിക്ഷേപകർക്കും 60 വർഷത്തേക്ക് ഭൂമി അനുവദിക്കും. 100 കോടി രൂപക്ക് മുകളിലെ നിക്ഷേപമാണെങ്കിൽ 90 വർഷം വരെ കാലാവധിയിൽ ഭൂമി അനുവദിക്കും. കുറഞ്ഞത് 10 ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ അനുവദിക്കുക. 50-100 കോടി വിഭാഗത്തിൽ വരുന്നവയ്ക്ക് ആകെ പാട്ട പ്രീമിയത്തിന്റെ 20 ശതമാനം തുകയും 100 കോടിക്ക് മേൽ നിക്ഷേപം വരുന്നവയ്ക്ക് 10 ശതമാനം തുകയും മുൻകൂർ അടച്ചാൽ മതി. മുൻകൂർ തുക അടച്ച തിയതി മുതൽ 24 മാസം വരെ പലിശയോടു കൂടി മൊറട്ടോറിയം ലഭിക്കാനും അവസരമുണ്ട്.

50 ഏക്കറിന് മുകളിൽ ഭൂമിയും 100 കോടി രൂപ കുറഞ്ഞ നിക്ഷേപവും വരുന്ന റിന്യൂവബിൾ, ഗ്രീൻ എനർജി മേഖലകളിലെ ഹ്രസ്വകാല പദ്ധതികളിൽ വാർഷിക വാടക അടിസ്ഥാനത്തിൽ ഭൂമി അനുവദിക്കും.

ADVERTISEMENT

ഭൂമി അനുവദിക്കപ്പെട്ടയാളുടെ മരണമോ പദ്ധതി തുടരാനാകാത്ത വിധമുള്ള തടസമോ ഉണ്ടായാൽ, നിയമപരമായ അവകാശികളിലേക്ക് കൈമാറ്റം നടത്തി ക്രമവൽക്കരിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി. വാണിജ്യ ഉൽപ്പാദനം ആരംഭിച്ച് 5 വർഷത്തിൽ താഴെ മാത്രം പ്രവർത്തിച്ച യൂണിറ്റുകൾ ഡി എൽ പിയുടെ പകുതി അടച്ചാൽ മതിയാകും.

English Summary:

Lease terms relaxed in Industrial parks