കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) കടബാധ്യത 14,500 കോടി രൂപയായി. ഇന്നലെ (ജൂലൈ 30) റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ (E-Kuber) പോർട്ടൽ വഴി കടപ്പത്രങ്ങളിറക്കി 2,000 രൂപ കൂടി കടമെടുത്തതോടെയാണ് ഈ വർഷത്തെ ആകെ കടം 14,500 കോടി രൂപയിലെത്തിയത്. ഡിസംബറിനകം 21,253 കോടി രൂപ

കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) കടബാധ്യത 14,500 കോടി രൂപയായി. ഇന്നലെ (ജൂലൈ 30) റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ (E-Kuber) പോർട്ടൽ വഴി കടപ്പത്രങ്ങളിറക്കി 2,000 രൂപ കൂടി കടമെടുത്തതോടെയാണ് ഈ വർഷത്തെ ആകെ കടം 14,500 കോടി രൂപയിലെത്തിയത്. ഡിസംബറിനകം 21,253 കോടി രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) കടബാധ്യത 14,500 കോടി രൂപയായി. ഇന്നലെ (ജൂലൈ 30) റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ (E-Kuber) പോർട്ടൽ വഴി കടപ്പത്രങ്ങളിറക്കി 2,000 രൂപ കൂടി കടമെടുത്തതോടെയാണ് ഈ വർഷത്തെ ആകെ കടം 14,500 കോടി രൂപയിലെത്തിയത്. ഡിസംബറിനകം 21,253 കോടി രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) കടബാധ്യത 14,500 കോടി രൂപയായി. ഇന്നലെ (ജൂലൈ 30) റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ (E-Kuber) പോർട്ടൽ വഴി കടപ്പത്രങ്ങളിറക്കി 2,000 രൂപ കൂടി കടമെടുത്തതോടെയാണ് ഈ വർഷത്തെ ആകെ കടം 14,500 കോടി രൂപയിലെത്തിയത്.

ഡിസംബറിനകം 21,253 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതു പ്രകാരം, ഇനി എടുക്കാൻ ശേഷിക്കുന്നത് 6,753 കോടി രൂപ മാത്രം. ഡിസംബറിന് ശേഷം എടുക്കാവുന്ന കടത്തിന്റെ പരിധി കേന്ദ്രം പിന്നീട് അറിയിക്കും. അതാകട്ടെ, ജനുവരി-മാർച്ച് കാലയളവിൽ എടുക്കാവുന്നത് മാത്രമായിരിക്കും. 

ADVERTISEMENT

ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനാണ് ഇന്നലെ 2,000 കോടി രൂപ എടുത്തത്. ഓണക്കാലം പടിവാതിലിൽ എത്തിനിൽക്കേ സർക്കാർ വീണ്ടും കടമെടുപ്പിലേക്ക് കടക്കാൻ സാധ്യതയുണ്ട്. ജീവനക്കാർക്ക് മുൻകൂർ ശമ്പളം, ബോണസ്, പെൻഷൻ, ഓണക്കിറ്റ് അടക്കം ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ, വില പിടിച്ചുനി‍ർത്താനുള്ള ഇടപെടലുകൾ എന്നിങ്ങനെ ഓണക്കാലത്ത് സർക്കാരിനെ കാത്തിരിക്കുന്നത് ഭാരിച്ച ചെലവുകളുമാണ്. സാധാരണ ഓണക്കാലത്ത് സർക്കാർ 15,000 കോടി രൂപയോളം ചെലവഴിക്കാറുണ്ട്.

കേന്ദ്രം കനിഞ്ഞാൽ ആശ്വാസം
 

ADVERTISEMENT

സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്കായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ബജറ്റിന് മുമ്പേ കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. ബജറ്റിലും കേരളത്തിന് കാര്യമായി പരിഗണന കിട്ടിയില്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 3 ശതമാനമെന്നത് 3.5 ശതമാനമായി ഉയ‍ത്തണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ‌ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും കേന്ദ്രം പരിഗണിച്ചിട്ടില്ല.

Representative Image. Photo Credit : Mentatgt / Shutterstock.com

മാത്രമല്ല, കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പകളെ മുൻകാല പ്രാബല്യത്തോടെ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടി വഴി ഈ വർഷവും അടുത്തവർഷവും കേരളത്തിന് 4,710 കോടി രൂപ വീതം നഷ്ടമാകും. ഈ മാനദണ്ഡം ഒഴിവാക്കി 4,710 കോടി രൂപ വീതം ഈ വർഷവും അടുത്തവർഷവും  കടമെടുക്കാൻ അനുവദിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളിന്മേലും കേന്ദ്രം മൗനത്തിലാണ്.

ADVERTISEMENT

എവിടെ പ്ലാൻ ബി?
 

കേന്ദ്രം സാമ്പത്തികമായി വിവേചനം കാട്ടുകയും ഞെരുക്കുകയും ചെയ്യുന്നത് തുടർന്നാൽ കേരളം 'പ്ലാൻ ബി' നടപ്പാക്കുമെന്ന് നടപ്പുവർഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ സഹായമില്ലാതെ അധിക വരുമാനം കണ്ടെത്തി മുന്നോട്ടു പോകുകയെന്നതായിരുന്നു പ്ലാൻ ബി എന്നാണ് വിലയിരുത്തൽ.

ധനമന്ത്രി കെ.എൻ.ബാലഗോപാൽ (File Photo/Courtesy: Facebook/KNBalagopalCPIM)

നൂതന പദ്ധതികളിലൂടെ സ്വകാര്യ നിക്ഷേപം ആകർഷിക്കുക, പ്രത്യേക സാമ്പത്തിക മേഖലകളിലും മറ്റ് അധിക വരുമാന സ്രോതസ്സുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയവയും ഉൾപ്പെടുന്നതാണ് പ്ലാൻ ബി. എന്നാൽ, ഇതിനിയും മുന്നോട്ട് പോയിട്ടില്ല. കേന്ദ്രവുമായി കൂടുതൽ ചർച്ചകൾ നടത്തി അനുകൂല തീരുമാനം നേടിയെടുക്കുകയാണ് കേരളത്തിന് മുന്നിലുള്ളൊരു പോംവഴിയെന്ന് നിരിക്ഷകർ പറയുന്നു. കേന്ദ്രം കനിയാതിരിക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് അയവുവരാതിരിക്കുകയും ചെയ്താൽ കേന്ദ്രത്തിനെതിരെ കേരളം വീണ്ടും നിയമപ്പോരിലേക്ക് കടന്നേക്കും.

കടമെടുക്കുന്നതിൽ മുന്നിൽ ആന്ധ്ര, പിന്നിൽ ഗോവ
 

ഓരോ സംസ്ഥാനത്തിനും അതത് സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനം വരെ തുക കടമായി എടുക്കാനാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇതുപ്രകാരം, ഓരോ സംസ്ഥാനത്തിനും എടുക്കാവുന്ന കടത്തിന്റെ പരിധി വ്യത്യസ്തമായിരിക്കും. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം ഇതിനകം ഏറ്റവുമധികം തുക ഇ-കുബേർ‌ പോർട്ടൽ എടുത്തത് ആന്ധ്രാപ്രദേശാണ് (39,000 കോടി രൂപ). തമിഴ്നാട് 33,000 കോടി രൂപയും രാജസ്ഥാൻ 25,500 കോടി രൂപയും പഞ്ചാബ് 21,600 കോടി രൂപയും തെലങ്കാന 21,000 കോടി രൂപയും മഹാരാഷ്ട്ര 16,000 കോടി രൂപയും എടുത്തു. 

മഹാരാഷ്ട്രയ്ക്ക് തൊട്ടിപിന്നിലാണ് 14,500 കോടി രൂപയുമായി കേരളം. ഗോവ (200 കോടി രൂപ), പുതുച്ചേരി (250 കോടി രൂപ), നാഗാലാൻഡ് (300 കോടി രൂപ), മിസോറം (361 കോടി രൂപ), മണിപ്പുർ (400 കോടി രൂപ), മേഘാലയ (900 കോടി രൂപ) എന്നിവയാണ് കടത്തിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ. ജിഎസ്ഡിപി മൂല്യം കുറവായതിനാൽ ഈ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയും താരതമ്യേന കുറവാണ്.

English Summary:

Kerala Faces Financial Crunch: Only ₹6,753 Crore Borrowing Left for 2024-25